ബെംഗളുരു: കർഷകരെ ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ലെന്ന് കുമാരസ്വാമി പറഞ്ഞു. കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചിട്ടി്ല്ല പകരം സമാധാനപരമായി കർഷകരെ പ്രതിഷേധിക്കാൻ അവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്തതെന്ന് കുമാരസ്വാമി വ്യക്തമാക്കി. കാർഷിക വായ്പകൾ എഴുതി തള്ളാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read MoreTag: farmers
പ്രശ്ന പരിഹാരത്തിന് 15 ദിവസം; കരിമ്പ് കർഷകർ സർക്കാരിന് സാവകാശം നൽകി
ബെംഗളുരു: കർണ്ണാടക സർക്കാരിന് കരിമ്പ് കർഷകർ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 15 ദിവസത്തെ സമയം അനുവദിച്ചു നൽകി. വടക്കൻ കർണ്ണാടകയിൽ നിന്നടക്കം എത്തിയ 5000 ത്തോളം കർഷകർ ഫ്രീഡം പാർക്കിൽ പ്രതിഷേധിച്ചു. നഗരം ഗതാഗത കുരുക്കിൽ സ്തംഭിച്ചു. പഞ്ചസാര മില്ലുകൾ കോടികണക്കിന് രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. ഈ കുടിശിക തീർപ്പാക്കണമെന്നും കരിമ്പിന് താങ്ങുവില നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം.
Read More1200 കോടി മുടക്കി സർക്കാർ മദർ കാവേരി പ്രതിമ പണിതീർക്കുന്നതിന് പകരം പാവപ്പെട്ട തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂയെന്ന് കർഷകർ
ബെംഗളുരു: ഡിസ്നി ലാൻഡ് മാതൃകയിൽ വരാൻ പോകുന്ന മദർ ലാൻഡ് പ്രതിമ നിർമ്മാണത്തിനെതിരെ മണ്ഡ്യയിൽകർഷക പ്രതിഷേധം അതിരൂക്ഷം. കെആർഎസ് അണക്കെട്ടിന് തന്നെ ഇത്തരം പദ്ധതി അപകടമാണെന്നും കർഷകർ വാദിക്കുന്നു.അനധികൃത ക്വാറികളുടെ പ്രവർത്തനത്തിന് മറയിടാനാണ് ഇത്തരം പദ്ധതിയെന്നും കർഷകർ പറയുന്നു. ഏകദേശം 2 വർഷം കൊണ്ട് വൃന്ദാവൻ ഗാർഡന് സമീപം 300 ഏക്കറിൽ, 1200 കോടി ചിലവിൽ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതി.
Read Moreവന്യമൃഗങ്ങളുടെ ആക്രമണത്താൽ നട്ടം തിരിയുന്ന കർഷകർക്കായി എത്തുന്നു ഹൂട്ടർ; ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ വഴി വന്യമൃഗങ്ങളുടെ വരവ് മുൻകൂട്ടി അറിയാം
ബെംഗളുരു: വന്യ മൃഗങ്ങളുടെ ശല്യം മൂലം കൃഷി ഉപേക്ഷിക്കുന്ന കർഷകർക്ക് സഹായമാകുന്ന ഒന്നാണ് ഹൂട്ടർ. ഇത് വന്യമൃഗങ്ങളുടെ വരവ് മുൻകൂട്ടി അറിയിക്കാൻ ഉപകരിക്കുന്നു. വനാതിർത്തികളിൽ സ്ഥാപിക്കാനാവുന്ന വിധമാണ് മൊബൈൽ സോളാർ ഹൂട്ടറിന്റെ രൂപ കൽപന. സെൻസർ വഴി ഏത് സമയത്തും കിറു കൃത്യമായി ഹൂട്ടർ വന്യമൃഗങ്ങളുെട വരവ് അറിയുന്നു, കൂടാതെ ഉച്ചത്തിൽ അലാം മുഴങ്ങുകയും ചെയ്യും.
Read More2.3 ലക്ഷം കർഷകരുടെ വായ്പ എഴുതി തള്ളുന്നു
ബെംഗളുരു: 2.3 ലക്ഷത്തോളം വരുന്ന കർഷകരുടെ വായ്പ എഴുതി തള്ളും. സംസ്ഥാനത്തെ സഹകരണ ബാങ്കുകലിൽ നിന്നെടുത്ത 1050 കോടി രൂപയുടെ വായ്പ 15 ദിവസത്തിനകം എഴുതി തള്ളുമെന്നാണ് മന്ത്രി ബണ്ടപ്പെ കാശംപൂർ പറഞ്ഞത് . കൂടാതെ കർഷകർക്ക് കടരഹിത സർട്ടിഫിക്കറ്റുകളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേസം 22 ലക്ഷത്തോളം കർഷകർ സഹകരണ ബാങ്കുകളിൽ നിന്ന് ഏകദേശം 9448 കോടി രൂപയാണ് എടുത്തിട്ടുള്ളത്.
Read Moreകാർഷിക വായ്പ തിരിച്ചടവ് മുടങ്ങി; കർഷകർക്കെതിരെ കൂട്ട അറസ്റ്റ് വാറന്റുമായി ബാങ്ക് രംഗത്ത്
ബെംഗളുരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബെളഗാവിയിലെ കർഷകർക്ക് ബാങ്ക് വക കൂട്ട അറസ്റ്റ് വാറന്റ് ലഭിച്ചു. അറസ്റ്റ് വാററന്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബാങ്ക് ശാഖകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കൊൽക്കത്ത ഒൻപതാം മെട്രോപൊളിറ്റൻ കോടതിയാണ് 180 കർഷകർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 3 വർഷമായി അടവ് മുടങ്ങിയ കർഷകർക്കെതിരെയാണ് അറസ്റ്റ് നീക്കം . കടുത്ത വരൾച്ചയിൽ കൃഷി നഷ്ടമായി ജീവിക്കാൻ നിവൃത്തിയില്ലാത്ത കർഷകർക്കാണ് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 19 മുൻപ് അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.
Read Moreനിവൃത്തിയില്ലാതെ പച്ചക്കറി വഴിയിൽ തള്ളി കർഷക പ്രതിഷേധം
ബെംഗളുരു: വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകർ പച്ചക്കറികൾ വഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച. ബണ്ടി പാളയത്തെ എപിഎംസി ഒാഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. പച്ചമുളക്, വെണ്ടയ്ക്ക, കോളിഫ്ലവർ, വെള്ളരി, തക്കാളി എന്നിങ്ങനെ ടൺ കണക്കിന് വസ്തുക്കളാണ് കർഷകർ നിവൃത്തിയില്ലാതെ റോഡിൽ ഉപേക്ഷിച്ചത്. പ്രതിഷേധം കാണാനെത്തിയവർക്കും പച്ചക്കറി സൗജന്യമായി നൽകി. .
Read More