ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ അനുവദിച്ച രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തു. പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർക്കും സുപ്രണ്ട്മാർക്കും എതിരെയാണ് നടപടി സ്വീകരിച്ചത്. കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ സിഎസ് പാട്ടീല്‍ ബോയ്സ് ഹൈസ്‌കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ എസ് എസ് എല്‍ സി പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് തടഞ്ഞു കൊണ്ട് കഴിഞ്ഞ മാര്‍ച്ച് 15 നാണ് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കോടതി…
Read MoreTag: EXAM
പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
ബെംഗളൂരു: അടുത്താഴ്ച നടക്കാനിരിക്കുന്ന എസ് എസ് എൽ സി പരീക്ഷയുടെ പശ്ചാത്തലത്തിൽ പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്താൻ മംഗളൂരു പോലീസ് കമ്മിഷണർ എൻ ശശികുമാർ ഉത്തരവിട്ടു. മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെ പരീക്ഷ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സിആർപിസി പ്രകാരമുള്ള സെക്ഷൻ 144 ബാധകമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. മംഗളൂരു കമ്മിഷണറേറ്റ് പരിധിയിൽ വരുന്ന 42 എസ് എസ് എൽ സി പരീക്ഷ കേന്ദ്രങ്ങൾക്കും ഇത് ബാധകമായിരിക്കും.
Read Moreപരീക്ഷ കണക്കിലെടുത്ത് നമ്മ മെട്രോ രാത്രി ജോലികൾ മാറ്റിവെച്ചു.
ബെംഗളൂരു: മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ‘നമ്മ മെട്രോ’ രാത്രികാല ജോലികൾ നിർത്തിവെച്ചു. രാത്ര്യകാലത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂലം തങ്ങളുടെ കുട്ടികൾക്ക് പരീക്ഷയ്ക്ക് പഠിക്കാൻ സാധിക്കുന്നില്ലെന്ന് അവകാശപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് രാത്രിയിൽ ജോലി നിർത്തിവെച്ചത്. 2024 ഓടെ മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമയപരിധി നൽകിയിട്ടും ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് ആണ് പരീക്ഷാകാലയളവിൽ രാത്രികാല മെട്രോ പണികൾ നിർത്തിയതായി പ്രഖ്യാപനം നടത്തിയത്. രാവിലെ ആറിനും രാത്രി 10നും ഇടയിലാണ് നമ്മ മെട്രോയുടെ…
Read Moreഎസ് എസ് എൽ സി മൂല്യനിർണയത്തിൽ പിഴവ്, അധ്യാപകർക്ക് പിഴ
ബെംഗളൂരു: കർണാടകയിൽ നടന്ന എസ് എസ് എൽ സി പരീക്ഷ പേപ്പർ മൂല്യനിർണായത്തിൽ അധ്യാപകരിൽ തെറ്റു പറ്റിയതായി റിപ്പോർട്ട്. ക്രമരഹിതമായി മൂല്യനിർണയം നടത്തിയ അധ്യാപകരിൽ നിന്നും 51.5 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. പിഴവ് സംഭവിച്ച പരീക്ഷ പേപ്പറുകൾ പുനർമൂല്യ നിർണായതിനായി അയച്ചു. 6 മുതൽ 20 മാർക്ക് വരെയാണ് മൂല്യനിർണായത്തിൽ തെറ്റു പറ്റിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read Moreഎസ് എസ് എൽ സി മാർച്ച് 31 ന് പ്ലസ് ടു 30 ന്
തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷ ഈ മാസം 31 ന് ആരംഭിച്ച് അടുത്ത മാസം 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ അടുത്ത മാസം 22 വരെ ആയിരിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23 ന് ആരംഭിച്ച് ഏപ്രില്‍ രണ്ടിന് അവസാനിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വണ്‍/വി.എച്ച്.എസ്.ഇ. പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടത്തും. ഏപ്രില്‍, മേയ് മാസങ്ങളില്‍തന്നെയായിരിക്കും…
Read Moreകർണാടകയിൽ നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകൾക്ക് ഇനിമുതൽ സൗജന്യ കോച്ചിംഗ്.
ബെംഗളൂരു: നിരവധി മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് നൽകുമെന്ന് 2022-23 കർണാടക ബജറ്റിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഈ പരീക്ഷകളിൽ കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി), യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി), ബാങ്കിംഗ്, റെയിൽവേ, കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (സിഡിഎസ്), നാഷണൽ എഞ്ചിനീയറിംഗ് എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് പരീക്ഷ(ജെഇഇ) എന്നിങ്ങനെ മറ്റ് മത്സര പരീക്ഷകളും ഉൾപ്പെടും. മുഖ്യമന്ത്രി വിദ്യാർത്ഥി മാർഗദർശിനി എന്ന പുതിയ പദ്ധതി സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ…
Read Moreനിയമ സർവ്വകലാശാലയുടെ രണ്ടാം, നാലാം സെമസ്റ്റർ പരീക്ഷകൾ പൂർത്തിയാക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു.
ബെംഗളൂരു: ത്രിവത്സര എൽഎൽബി കോഴ്‌സിന്റെ രണ്ടും നാലും സെമസ്റ്ററുകളിലെ വിദ്യാർഥികളുടെ പരീക്ഷ/മൂല്യനിർണ്ണയ നടപടികൾ ഉടൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാൻ കർണാടക സംസ്ഥാന നിയമ സർവകലാശാലയോട് കർണാടക ഹൈക്കോടതി നിർദേശിച്ചു. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ജസ്റ്റിസ് എസ് ജി പണ്ഡിറ്റും ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്‌ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ഓൺലൈൻ/ഓഫ്‌ലൈൻ/ബ്ലെൻഡഡ്/ഓൺലൈൻ ഓപ്പൺ ബുക്ക് പരീക്ഷ (OBE)/അസൈൻമെന്റ് അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയം (ABE)/ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) നിർദ്ദേശിച്ചിട്ടുള്ള ഗവേഷണ പേപ്പറുകൾ, കൂടാതെ പത്ത് ദിവസത്തിനുള്ളിൽ മറ്റ് പ്രസക്തമായ രേഖകളും പാസാക്കിയ ഉത്തരവ് മാറ്റിവെക്കുക എന്ന് …
Read Moreരണ്ടാംവർഷ പി.യു. വിദ്യാർത്ഥികൾ ഇനി പരീക്ഷ ചൂടിലേക്ക്;
ബെംഗളൂരു : കർണാടകയിലെ രണ്ടാം വർഷ പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ ടൈം ടേബിൾ പ്രഖ്യാപിച്ചു. ഏപ്രിൽ 16 മുതൽ മേയ് ആറുവരെയാണ് പരീക്ഷ. തീയതിയും വിഷയങ്ങളും: ഏപ്രിൽ 16-ന് കണക്ക്, എജ്യുക്കേഷൻ, അടിസ്ഥാന ഗണിതം, 18-ന് പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, 19-ന് ഇൻഫർമേഷൻ ടെക്‌നോളജി, റീട്ടെയിൽ, ഓട്ടോമൊബൈൽസ്, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനെസ്, 20-ന് ചരിത്രം, ഫിസിക്സ്, 21-ന് തമിഴ്, തെലുഗു, ഉർദു, മറാത്തി, മലയാളം, സംസ്കൃതം, അറബി, ഫ്രഞ്ച്, 22-ന് ലോജിക്, ബിസിനസ് സ്റ്റഡീസ്, 23-ന് കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം,…
Read Moreഅവസാന വർഷ മെഡിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർത്ഥികൾ
ബെംഗളൂരു : കർണാടകയിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് കീഴിലുള്ള മെഡിക്കൽ വിദ്യാർത്ഥികൾ തങ്ങളുടെ അവസാന വർഷ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഓൺലൈൻ പ്രതിഷേധം നടത്തി. ചൊവ്വാഴ്ച ഒരു പത്രപ്രസ്താവനയിൽ എഐഡിഎസ്ഒ പറഞ്ഞു, “കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, മുഴുവൻ അക്കാദമിക് ഷെഡ്യൂളിനെയും ബാധിച്ചു, അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്ലാസുകൾ 12 മാസത്തിന് പകരം 7 മാസം മാത്രമാണ് നടത്തിയത് “. കൂടാതെ, നിരവധി ക്ലിനിക്കൽ പോസ്റ്റിംഗുകളും വിദ്യാർത്ഥികൾക്ക്…
Read Moreഓപ്പൺ ബുക്ക് അനുമതി; ഇനി പുസ്തകം തുറന്ന് പരീക്ഷ എഴുതാം
ബെംഗളുരു; ഓപ്പൺ ബുക്ക് അനുമതി നേടി സർവ്വകലാശാല, വിശ്വേശ്വരായ സാങ്കേതിക സർവ്വകലാശാലയിൽ പരീക്ഷയ്ക്ക് പുസ്തകം തുറന്ന് എഴുതാൻ ( ഓപ്പൺ ബുക്ക് ) അനുമതി. ഐഐടി, എൻഐടി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഈ സിസ്റ്റം നിലവിലുണ്ട്. ഈ വർഷം മുതൽ വിശ്വേശ്വരായ സാങ്കേതിക സർവ്വകലാശാലയിൽ പരീക്ഷയ്ക്ക് ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കും. ആർക്കിടെക്ച്ചർ, ഇലക്ട്രിക്കൽ, സിവിൽ , മെക്കാനിക്കൽ, സെമസ്റ്റർ എക്സാമിനാണ് ഓപ്പൺ ബുക്ക് അനുവദിക്കുകയെന്ന് വൈസ് ചാൻസ്ലർ പ്രഫ; കാരി സിദ്ധപ്പ വ്യക്തമാക്കി. …
Read More