ബെംഗളൂരു: കേരളമുള്‍പ്പടെ രാജ്യാന്തര തലത്തില്‍ നിരോധിത സിന്തറ്റിക് ഡ്രഗ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ സ്വദേശി പിടിയിലായി.ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ഒക്കാനോവൊ ഇമ്മാനുവല്‍ ചിഡുബേയെ ബെംഗളൂരുവില്‍ വച്ച് ഇന്നലെ കൊച്ചി പോലീസ് പിടികൂടി.കാക്കനാട് സ്വദേശി ഷമീംഷായുടെ പക്കല്‍ നിന്നും കണ്ടെടുത്ത മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്റെ നിര്‍ദ്ദേശപ്രകാരം തൃക്കാക്കര അസി പോലീസ് കമ്മീഷണര്‍ പി വി ബേബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബംഗളുരുവില്‍ നിന്നും പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന്…
Read MoreTag: Drugs
അമിത് ഷായുടെ സാന്നിധ്യത്തിൽ ലഹരി മരുന്നുകൾ നശിപ്പിച്ചു
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നഗരത്തിൽ 1235 കോടി രൂപയുടെ 9298 കിലോ ഗ്രാം ലഹരി മരുന്നുകൾ നശിപ്പിച്ചു. പാകിസ്ഥാനിൽ നിന്നും കടൽ മാർഗം ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ വഴിയാണ് ലഹരി മരുന്ന് ഇവിടേക്ക് എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇവ പൂർണമായും തുടച്ച് നീക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read More16 കിലോ കഞ്ചാവുമായി 2 മലയാളികൾ അറസ്റ്റിൽ
ചെന്നൈ: 16 കിലോ കഞ്ചാവുമായി രണ്ടു മലയാളികള്‍ ചെന്നൈയിൽ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ എ. നിഷാദ് (32), എസ്.അലിന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പരിശോധനയ്ക്കിടെ വാഷര്‍മാന്‍പേട്ടില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. കണ്ണന്‍ റോഡ്-ത്യാഗപ്പ സ്ട്രീറ്റ് ജങ്ഷനു സമീപം പോലീസ് സംഘം ഇരുവരെയും തടഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും ചെന്നൈയില്‍ വില്‍ക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. ഇരുവരെയും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Read Moreബെംഗളൂരുവിൽ നിന്നെത്തിയ യുവാക്കളുടെ ബാഗിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു
കൊച്ചി:കരുനാഗപ്പള്ളിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിൽ നിന്നെത്തിയ യുവാക്കളാണ് അറസ്റ്റിലായത്. ശാസ്താംകോട്ട ആയിക്കുന്നം അഖില്‍ ഭവനില്‍ കണ്ണന്‍ എന്ന അഖില്‍(22), ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് വെസ്റ്റില്‍ ഭരണിക്കാവ് കിഴക്കതില്‍ അഭിജിത്ത് (20) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ വവ്വാക്കാവിലെ ബസ് സ്റ്റോപ്പില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത് . അഖില്‍ ബെംഗളൂരുവിൽ ലോജിസ്റ്റിക്ക് വിദ്യാര്‍ത്ഥിയും അഭിജിത്ത് ബെംഗളൂരുവിൽ രാമയ്യാ കോളേജില്‍ ബിടെക് വിദ്യാര്‍ത്ഥിയുമാണ്. ബെംഗളൂരുവിൽ നിന്നും ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ച് വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും കൊല്ലം സിറ്റി…
Read Moreലഹരി കടത്ത് മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു : ലക്ഷങ്ങളുടെ ലഹരിമരുന്നുമായി 8 മലയാളികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. മുബീൻ ബാബു (32), മൻസൂർ (36), അഭിഷേക് സുധീർ (27), അക്ഷയ് ശിവൻ (28), അർജുൻ (26), അഖിൽ രാജൻ (26), ജോയൽ ജോഷ് (21), പൃഥ്വി (23) എന്നിവരാണ് അറസ്റ്റിലായത്. രാസലഹരി വസ്തുക്കളും കഞ്ചാവും കേരളത്തിൽ നിന്നു ബെംഗളൂരുവിലെത്തിച്ചു വിൽപന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്നു പോലീസ് പറഞ്ഞു. ഇവരിൽ നിന്നു ലഹരിവസ്തുക്കൾ വാങ്ങിയിരുന്ന 20 പേരെ ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും 50 ലക്ഷത്തിന്റെ ലഹരി മരുന്നുകൾ പോലീസ്…
Read Moreബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി
ബെംഗളൂരു: അമരവിള എക്‌സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ആഡംബര ബസില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. 58.357 ഗ്രാം ഹാഷിഷ് ഓയില്‍ കടത്തികൊണ്ടു വന്ന കഴക്കൂട്ടം നെഹ്‌റു ജംഗ്ഷനില്‍ ലളിത സദനത്തില്‍ മധുപന്‍ എന്ന യുവാവ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷ്, പ്രിവന്റിവ് ഓഫിസര്‍ സുധീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ…
Read Moreമയക്കു മരുന്ന് തലവൻ ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന അന്താരാഷ്ട്ര മാഫിയസംഘത്തിന്റെ തലവനായ നൈജീരിയക്കാരൻ പിടിയിൽ. ചാൾസ് ഒഫ്യൂഡിൽ (33) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ഹൊറമാവ് ആഗര തടാകത്തിനു സമീപത്തുനിന്ന് നടക്കാവ് ഇൻസ്‌പെക്ടർ പി.കെ. ജിജീഷിന്റെ പിടിയിലായ സംഘമാണ് ഇയാളെ പിടികൂടിയത്. എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കൾ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് പോലീസ് കമ്മിഷണർ കെ.ഐ. ബൈജു പറഞ്ഞു. 55 ഗ്രാം എം.ഡി.എം.എ.യും ഇയാളിൽ നിന്ന് കണ്ടെടുത്തു. കർണാടക രജിസ്ട്രേഷനുള്ള സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കൾ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന്…
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്ക്, സംഘത്തലവൻ പിടിയിൽ
തിരൂർ : കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ വീട്ടിൽ മുഹമ്മദ് റിഹാഫാണ് (26) പിടിയിലായത്. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയിൽ കഴിഞ്ഞ മേയിൽ 163 ഗ്രാം എം.ഡി.എം.എയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിലായി. ഇവർക്ക് എം.ഡി.എം.എ നൽകിയ സംഘത്തലവനാണ് പിടിയിലായ മുഹമ്മദ് റിഹാഫ്. പലതവണ ഇയാളെ അന്വേഷിച്ച് പോലീസ് ചെന്നെങ്കിലും പിടികൂടാനായിരുന്നില്ല.…
Read Moreകഞ്ചാവ് കടത്ത് , ഡോക്ടറും വിദ്യാർത്ഥികളും അറസ്റ്റിൽ
ബെംഗളൂരു: ഫ്ലാറ്റിൽ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിൽ ഒമ്പതു പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടർമാരും മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഉൾപ്പെട്ട സംഘത്തിൽ നാലുപേർ വനിതകളാണ്. ഇൻഡ്യൻ വംശജനായ വിദേശ പൗരനും ഡെന്റൽ വിദ്യാർത്ഥിയുമായ നീൽ കിഷോറിലാൽ റാംജി ഷായെ (38) ഈ മാസം എട്ടിന് കഞ്ചാവുമായി പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച സംഘത്തിലെ കണ്ണികളെ പിടികൂടിയത്. ഡോ. സമീർ (32), ഡോ. മണിമാരൻ മുത്തു (28), ഡോ. നാദിയറാസ് (24), ഡോ. വർഷിനി പ്രതി (26),…
Read Moreമഞ്ചേശ്വരം സ്വദേശി കഞ്ചാവുമായി കർണാടകയിൽ പിടിയിൽ
ബെംഗളൂരു: ബൈക്കിൽ കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി കർണാടകയിൽ അറസ്റ്റിൽ. മഞ്ചേശ്വരം സുങ്കതക്കത്തെ മുഹമ്മദ് റാസിക്കിനെയാണ് ഉള്ളാള് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കിൽ നിന്ന് നാല് കിലോ കഞ്ചാവും ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ കാസർകോട്, കുമ്പള സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളുണ്ട്. റാസിക്കിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
Read More