സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബീരമംഗലയിലെ ക്വാർട്ടേഴ്സ് മുറിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സുള്ള്യയിലെ ഹോട്ടൽ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി ഇമ്രാന്റെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ആണ് മൃതദേഹം കണ്ടെത്തിയത്. നാട്ടിലെ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇമ്രാനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ഈ സ്ത്രീക്ക് അയൽവാസികളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. രണ്ട് ദിവസമായി വാതിൽ തുറക്കാതായതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇമ്രാനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

Read More

രസ്നയുടെ സ്ഥാപകൻ അറീസ് പിരോഷ്വാ ഖംബാത്ത അന്തരിച്ചു

ന്യൂഡല്‍ഹി : ശീതളപാനീയം രസ്‌നയുടെ സ്ഥാപകന്‍ അറീസ് പിരോഷ്വാ ഖാംബാത്ത അന്തരിച്ചു. 85 വയസ്സുകാരനായ ഇന്ത്യന്‍ തദ്ദേശീയ ശീതളപാനീയ രംഗത്തെ അതികായന്‍ ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തന്റെ പിതാവ് ഫിറോജ ഖാംബാത്ത തുടങ്ങിവെച്ച ശീതളപാനീയ നിര്‍മ്മാണ ശാലയാണ് അറീസ് പിരോഷ്വാ കഠിന പരിശ്രമത്തിലൂടെ വിപുലമാക്കിയത്. 1970 കളിലെ ഇന്ത്യന്‍ വിപണിയില്‍ വലിയ വിലയുണ്ടായിരുന്ന ശീതളപാനീയങ്ങള്‍ക്ക് മികച്ച തദ്ദേശീയ ബദലായി രസ്‌ന മാറി. അറുപതു രാജ്യങ്ങളിലേയ്‌ക്കാണ് അറീസ് പിരോഷ്വാ രസ്‌നയെ എത്തിച്ചത്. ഇന്ത്യയിലെ 180 ലക്ഷം കടകളില്‍ രസ്‌ന 1990കളില്‍ തന്നെ പിരോഷ്വാ…

Read More

കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു, എം.എൽ എ യെ നാട്ടുകാർ കയ്യേറ്റം ചെയ്തു

ബെംഗളൂരു: കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനെത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. കര്‍ണാടക ഹുല്ലെമനെ കുണ്ടൂര്‍ ഗ്രാമത്തിലുണ്ടായ സംഭവത്തില്‍ എംഎല്‍എ എം പി കുമാരസ്വാമിക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് ശോഭ (35) എന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകിട്ട് 6 മണിയോടെ ഗ്രാമത്തില്‍ എത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.

Read More

വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം എടപ്പറ്റ പാതിരിക്കോട് സ്വദേശിയായ വൈഷ്ണവ് (17) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മംഗലാപുരത്തുളള വീട്ടിലേക്ക് വരുന്നതിനിടെ വൈഷ്ണവ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ മറിയുകയായിരുന്നു. ഉഡുപ്പിയിലെ കര്‍ക്കളയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. വൈഷ്ണവിന്റെ കൂടെയുണ്ടായിരുന്ന അഞ്ചു പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവ് സഹദേവന്‍, മാതാവ് മാലതി, സഹോദരങ്ങള്‍: വൈശാഖ്, വൈഭവ് (നഴ്സിങ് വിദ്യാര്‍ഥി, മംഗളൂരു) എന്നിവരാണ്.

Read More

കാട്ടാന വയോധികയെ കൊലപ്പെടുത്തി

ഗൂഡല്ലൂര്‍: വീടു തകര്‍ത്ത് ഉള്ളില്‍ കടന്ന കാട്ടാന വയോധികയെ കൊലപ്പെടുത്തി. ദേവാല റേഞ്ചിലെ വാളവയലിലാണ് സംഭവം. പാപ്പാത്തി ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുന്ദരന്മാള്‍ (62), രാമലിംഗം (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെ വീടിന്റെ ചുമര്‍ ഇടിച്ചു തകര്‍ത്ത് ഉള്ളില്‍ കയറിയ ഒറ്റയാന്‍ ഇവരെ ആക്രമിക്കുകയായിരുന്നു.

Read More

ഡോ. കൃഷ്ണ മൂർത്തിയുടെ മരണം, തിരച്ചിലിൽ കണ്ണടയും ബെൽറ്റും കണ്ടെത്തി ബാഗിനായി തിരച്ചിൽ തുടരുന്നു

ബെംഗളൂരു: റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബദിയടുക്കയിലെ ഡോ. കൃഷ്ണമൂർത്തി മരണത്തിന് മുമ്പ് കുന്ദാപുരത്ത് നിന്ന് സിദ്ധാപുരയിലേക്ക് ബസിൽ യാത്ര ചെയ്തിരുന്നതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ശാസ്ത്രി സർക്കിളിലെ സിസിടിവി ദൃശ്യ ഡോക്ടർ ബാഗുമായി നിൽക്കുന്നത് പതിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഈ ബാഗ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സിറ്റി പോലീസിന്റെ അന്വേഷണം തുടരുകയാണ്. ‘സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഡോക്ടർ കെഎസ്ആർടിസി ബസിൽ കുന്ദാപുരം ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ട്. ശാസ്ത്രി സർക്കിളിലേക്ക് നടന്ന് സ്റ്റേഷനിലേക്കുള്ള വഴി തിരക്കി. സിദ്ധാപുരയിലേക്ക് പോകുന്ന ബസിൽ ഡോക്ടർ യാത്ര…

Read More

ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവർ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ നിന്ന് പുത്തൂരിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. സുള്ള്യ അറന്തോട് കല്ലുഗുണ്ടിലായിരുന്നു അപകടം. ലോറി ഡ്രൈവർ സിദ്ധു എന്ന സിദ്ധാർത്ഥ് ആണ് മരിച്ചത്. കാലുകൾ രണ്ടും ഒടിഞ്ഞ് സീറ്റിനടിയിൽ കുടുങ്ങിക്കിടന്ന് ജീവനുവേണ്ടി പിടഞ്ഞ സിദ്ധാർഥിനെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ചു മാറ്റി പുറത്തെടുക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സിദ്ധാർത്ഥിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചിക്കമംഗലൂരിലെ രുദ്രരാജ്, ശിവമോഗയിലെ സുരേന്ദ്ര, ബണ്ട്വാളിലെ രാമ നായ്ക്, സുള്ള്യയിലെ പുനച, യുനത്ത് കീരിമൂല,…

Read More

ബസിടിച്ച് ഒരാൾ മരിച്ചു

ബെംഗളൂരു:  മണ്ഡ്യ കെആർ പേട്ട് ടൗണിൽ ടിബി സർക്കിളിന് സമീപം ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. കെആർ പേട്ടയിലെ പുര വില്ലേജിൽ ലോകേഷ് (35) ആണ് മരിച്ചത്. ബ്രേക്ക് തകരാറിലായതിനാൽ ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതായും ഇത് തുടർച്ചയായ അപകടങ്ങൾക്ക് ഇടയാക്കിയതായും പോലീസ് പറഞ്ഞു, ടിബിക്ക് സമീപം കനക ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്ര കണ്ട് റോഡരികിൽ നിന്നിരുന്ന പുര ഗ്രാമത്തിലെ ലോകേഷിനെയും രാമഗൗഡയെയും കെഎസ്ആർടിസി ബസ് ഇടിച്ചു. തുടർന്ന് ഇരുവരെയും താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലോകേഷ് മരിച്ചു.…

Read More

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ മുൻ സൈനികൻ മരിച്ചു

ബെംഗളൂരു: റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചുവീണ് പിന്നിൽ വന്ന ട്രക്കിന്റെ ചക്രത്തിനടിയിൽ പെട്ട് ഒരു റിട്ടയേർഡ് സൈനികൻ കുമാർ (38) മരിച്ചു, തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. കുമാർ മുമ്പ് സൈന്യത്തിലായിരുന്നുവെന്നും ഇപ്പോൾ പോലീസ് പരിശീലനത്തിലായിരുന്നു . മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി, സംസ്ഥാനത്തെ കുഴികൾ ജീവനെടുക്കുകയാണെന്ന് പറഞ്ഞു. താൻ മുഖ്യമന്ത്രിയായിരിക്കെ മണ്ഡ്യ ടൗൺ മുനിസിപ്പൽ കൗൺസിലിനായി 50 കോടി രൂപ അനുവദിച്ചിരുന്നുവെന്ന് ട്വീറ്റുകളുടെ പരമ്പരയിൽ അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ ലോട്ടസിലൂടെ അധികാരത്തിലെത്തിയ ബിജെപി സർക്കാർ അനുവദിച്ച…

Read More

കോപ്പിയടിച്ചതിന് ശകാരിക്കപ്പെട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരു: മറ്റൊരു സംഭവത്തിൽ, പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട 16 കാരിയായ എസ്എസ്എൽസി വിദ്യാർത്ഥിനി ഞായറാഴ്ച വൈകുന്നേരം ബാനസവാഡിയിലെ പിള്ളറെഡ്ഡി നഗറിലെ വീട്ടിൽ തൂങ്ങിമരിച്ചു. അനന്ത്കുമാറിന്റെയും ആശയുടെയും ഏക മകളാണ് മരിച്ച അമൃത. ദൊഡ്ഡ ബാനസവാടിയിലെ മറിയം നിലയ സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. സംഭവത്തിൽ അധ്യാപികയെ കുറ്റപ്പെടുത്തി, വിദ്യാർത്ഥിനിയുടെ മാതാപിതാക്കളും ബന്ധുക്കളും പെൺകുട്ടിയുടെ മൃതദേഹം സ്‌കൂളിന് മുന്നിൽ കൊണ്ടുവെച്ച് തിങ്കളാഴ്ച പ്രതിഷേധിച്ചു. കഴിഞ്ഞയാഴ്ച സോഷ്യൽ സയൻസ് പരീക്ഷയ്ക്കിടെ അധ്യാപിക ശാലിനിയുടെ ക്ലാസ്സിൽ നിന്ന് കോപ്പിയടിച്ച അമൃതയെ പിടികൂടിയതായി പോലീസ് പറഞ്ഞു. മറ്റ് അധ്യാപകരുടെ മുന്നിൽ വെച്ച് അധ്യാപിക…

Read More
Click Here to Follow Us