കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റ് ധ്രുവനാരായണൻ അന്തരിച്ചു

ബെംഗളൂരു: കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ആര്‍. ധ്രുവനാരായണന്‍ അന്തരിച്ചു. മൈസൂരുവിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 6.40 ഓടെ ആയിരുന്നു അന്ത്യം. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ഉടന്‍ അദേഹത്തിന്റെ ഡ്രൈവര്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ധ്രുവനാരായണന്റെ വിയോഗം പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്ന് അനുശോചന കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ധ്രുവനാരാണയന്‍ മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ്. ധ്രുവനാരായണന്റെ വിയോഗത്തെ തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ നയിക്കുന്ന സംസ്ഥാന പ്രജാധ്വനി യാത്ര നിര്‍ത്തിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

Read More

പർവതാരോഹണത്തിനിടെ തലയടിച്ച് വീണു; ആലപ്പുഴ സ്വദേശിയ്ക്ക് ദാരുണാന്ത്യം

ഷാർജയിൽ മലകയറ്റത്തിനിടെ തെന്നിവീണ് തലയടിച്ച് മലയാളി മരിച്ചു.ആലപ്പുഴ സ്വദേശി ബിനോയിയാണ് (51) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. രാവിലെ 7.30ഓടെ മലീഹയിലെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. ബിനോയ് തലയടിച്ച് വീഴുകയായിരുന്നു. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്റ് സ്‌ക്വയർ സ്വദേശിയായ ബിനോയ് അബൂദബി അൽഹിലാൽ ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനാണ്. ഐ.ടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പർവതാരോഹണം നടത്തുന്നയാളാണ് ബിനോയ്‌.മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ…

Read More

കരാറുകാരൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവില്‍ കരാറുകാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ഉല്ലാലബൈലു കശുവണ്ടി ഗവേഷണകേന്ദ്രത്തിന് സമീപം താമസിക്കുന്ന ജനാര്‍ദനന്‍ ആചാരിയാണ് മരിച്ചത്. ആചാരിയുടെ മൃതദേഹം കപിക്കാട് റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സിവില്‍ കോണ്‍ട്രാക്ടറായിരുന്ന ജനാര്‍ദനന്‍ നൂറിലധികം തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്നു. ഏതാനും വര്‍ഷങ്ങളായി ആചാരിയുടെ ആരോഗ്യനില മോശമായിരുന്നു.

Read More

നിർത്തിയിട്ട ബസ് കത്തി, കണ്ടക്ടർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച്‌ കണ്ടക്ടര്‍ പൊള്ളലേറ്റ് മരിച്ചു. ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് അഗ്നിക്കിരയായത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് പാര്‍ക്ക് ചെയ്‌ത ശേഷം ബസിന്റെ ഡ്രൈവര്‍ പ്രകാശ് ബസ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായുള്ള ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാന്‍ പോയി. ബസിനുള്ളില്‍ ഉറങ്ങാനാണ് കണ്ടക്ടർ മുത്തയ്യ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് ബസിന് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അഗ്നിരക്ഷാസേനയെ…

Read More

എച്ച് 3എൻ 2 ; രാജ്യത്ത് ഒരു മരണം കൂടി

ഡൽഹി: എച്ച് 3 എൻ 2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഹരിയാനലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 90 പേർക്ക് എച്ച്3എൻ2 പനി ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആദ്യ മരണം സംഭവിച്ചത് കർണാടകയിലായിരുന്നു.  കർണാടകയിൽ 82 വയസുകാരനായിരുന്ന ഹിര ഗൗഡയാണ് മാർച്ച്‌ 1 പനി ബാധിച്ച്‌ മരിച്ചത്. മരണകാരണം എച്ച്‌3എൻ2 വൈറസ് തന്നെയാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഹരിയാനയിൽ രാജ്യത്തെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. എച്ച് 3എൻ2 ന്റെ ലക്ഷണങ്ങൾ പനി, ചുമ,…

Read More

രാജ്യത്ത് ആദ്യമായി എച്ച്3എന്‍2 വൈറസ് ബാധയേറ്റ് രണ്ട് മരണം: ഒരു മരണം കർണാടകയിൽ

Shigella_ VIRUS

ഡൽഹി: രാജ്യത്ത് ആദ്യമായി എച്ച്3എന്‍2 വൈറസ് ബാധയേറ്റ് രണ്ട് മരണം. മരിച്ചവരില്‍ ഒരാള്‍ ഹരിയാന സ്വദേശിയും ഒരാള്‍ കര്‍ണാടകയിലെ ഹാസന്‍ സ്വദേശിയുമാണ്. ഹാസന്‍ സ്വദേശി ഹിരേ ഗൗഡ മാര്‍ച്ച് ഒന്നിനാണ് മരിച്ചത്. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന് എച്ച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനി ബാധിച്ചതോടെ ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹിരേ ഗൗഡയുടേത് എച്ച്3എന്‍2 മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ഹാസനില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഗൗഡയുമായി അടുത്തിടപഴകിയിരുന്നവരെ സൂക്ഷ്മനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം ഹരിയാനയില്‍ മരിച്ച രോഗിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.രാജ്യത്ത് ഇതുവരെ തൊണ്ണൂറോളം എച്ച്3എന്‍2…

Read More

ബസിൽ ഉറങ്ങിക്കിടന്ന ബിഎംടിസി ബസ് കണ്ടക്ടർ പൊള്ളലേറ്റ് മരിച്ചു

ബെംഗളൂരു: വെള്ളിയാഴ്ച പുലർച്ചെ ബിഎംടിസി ബസിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ 45 കാരനായ ബിഎംടിസി ബസ് കണ്ടക്ടർ വെന്തുമരിച്ചു. പശ്ചിമ ബെംഗളൂരുവിലെ ലിംഗധീരനഹള്ളിയിലെ ഡി ഗ്രൂപ്പ് എംപ്ലോയീസ് ലേഔട്ട് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ ഉറങ്ങുകയായിരുന്ന കണ്ടക്ടർ ആണ് മരിച്ചത്. സുമനഹള്ളി ബസ് ഡിപ്പോ നമ്പർ 31-ൽ കെഎ-57-എഫ്-2069 രജിസ്‌ട്രേഷൻ നമ്പർ ബസിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45 ) ആണ് പൊള്ളലേറ്റ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ സ്വാമിക്ക് 80 ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നതായി ബ്യാദരഹള്ളി പോലീസ് പറഞ്ഞു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷനിലെ…

Read More

കാട്ടുതീയിൽ അകപ്പെട്ട് പെൺകുട്ടി മരിച്ചു 

ബെംഗളൂരു: കാട്ടു തീയിൽ പെട്ട് 13 വയസുകാരി പെൺകുട്ടി മരിച്ചു. തീയിൽ അകപ്പെട്ട മറ്റ് രണ്ട് പെൺകുട്ടികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആണ്. ദേവരായനദുർഗ ലക്ഷ്മി നാരായണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മാനസ എന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശക്തമായ കാറ്റിനെ തുടർന്ന് ചുറ്റും തീ പടർന്നു പിടിച്ചതാണ് മാനസ ഉൾപ്പെടെയുള്ള വർക്ക് പൊള്ളൽ ഏൽക്കാൻ ഇടയായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

പ്രശസ്ത നടൻ സതീഷ് കൗശിക് അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടനും എഴുത്തുകാരനും സംവിധായകനുമായ സതീഷ് കൗശിക് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരു ഗ്രാമിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്,ഹാസ്യനടന്‍ എന്നീ നിരവധി നിലകളില്‍ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സതീഷ് കൗശിക്. അദ്ദേഹത്തിന്റെ സുഹൃത്തും മറ്റൊരു ഇതിഹാസ നടനുമായ അനുപം ഖേർ വ്യാഴാഴ്ച പുലർച്ചെ ട്വീറ്റിലൂടെയാണ് വാർത്ത പങ്കിട്ടത്. ഹരിയാനയിൽ ജനിച്ച കൗശിക്, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻഎസ്ഡി), ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) എന്നിവയുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു, 1980 കളുടെ…

Read More

മജസ്റ്റിക്ക് ബസ് ടെർമിനലിൽ റിട്ടയേർഡ് പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മജസ്റ്റിക് കെഎസ്ആർടിസി ബസ് ടെർമിനസിൽ വിരമിച്ച ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ദൊഡ്ഡബല്ലാപുരയിലെ മധുരാന ഹൊസഹള്ളി ഗ്രാമവാസിയായ അഞ്ജിനപ്പ ഹെഡ് കോൺസ്റ്റബിളായി വിരമിച്ചു. തിങ്കളാഴ്ച രാത്രി ധർമ്മസ്ഥലയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം ലഭിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. എങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്,

Read More
Click Here to Follow Us