ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെ ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ നോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം ശ്രീരാമന്റെ ചിത്രമുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്. രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന ജനുവരി 22ന് നോട്ട് ആർബിഐ പുറത്തിറക്കുമെന്ന അവകാശവാദത്തോടെയാണ് എക്സില്‍ അടക്കം ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രം ആരോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്നും പോസ്റ്റില്‍ പ്രചരിക്കുന്ന വസ്തുതകള്‍ അടിസ്ഥാനരഹിതമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 500ന്റെ നോട്ടുകളുടെ ചിത്രത്തില്‍ ചെങ്കോട്ടയ്ക്ക് പകരം രാമക്ഷേത്രമാണുള്ളത്. ഗാന്ധിജിക്ക് പകരം…
Read MoreTag: currency
2000 രൂപ മാറ്റാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19 ൽ അവസാനിപ്പിച്ചിരുന്നു. നോട്ടുകളിൽ ഏറെയും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചവയാണ്. ബാങ്ക് അക്കൗണ്ടുള്ളവർക്ക്…
Read Moreക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ
ന്യൂഡൽഹി : ഈ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങൾക്ക് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതുനീക്കം. അതേസമയം തേർഡ് പാർട്ടി കുറിയർ പങ്കാളി വഴിയാണ് ആമസോണിൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈപ്പറ്റുന്നെങ്കിൽ 2000 രൂപ സ്വീകരിക്കാമെന്നും ആമസോൺ അറിയിച്ചു. ഈ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് പ്രസ്താവന ഇറക്കിയത്. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ…
Read More‘ജയിപ്പിക്കണം’ ഉത്തരക്കടലാസിൽ പണം ഒളിപ്പിച്ച് വിദ്യാർത്ഥികൾ
ഭുവനേശ്വർ: പരീക്ഷയിൽ കോപ്പിയടിക്കുന്നതും, ജയിപ്പിക്കണമെന്ന് ഉത്തരക്കടലാസിൽ എഴുതി വൈകുന്നതും മിക്കപ്പോഴും നടക്കുന്ന കാര്യമാണ്. എന്നാൽ ഉത്തരക്കടലാസിൽ പണം ഒളിപ്പിച്ചു വച്ച വാർത്തയാണ് ഇപ്പോൾ വൈറൽ ആയത്. 100, 200, 500 രൂപയുടെ നോട്ടുകളാണു വിദ്യാർഥികൾ ഉത്തരക്കടലാസിനൊപ്പം വച്ചിരുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ ബോത്രയാണു സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) കൗതുകകരമായ ചിത്രം പോസ്റ്റ് ചെയ്തത്. ഏതു വിഷയത്തിന്റെ പരീക്ഷയിലാണ് ഇങ്ങനെയുണ്ടായതെന്നോ എവിടെ നടന്നതാണെന്നോ അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നില്ല. ‘‘ഒരു അധ്യാപിക അയച്ചുതന്ന ചിത്രമാണിത്. ബോർഡ് എക്സാമിന്റെ ഉത്തരക്കടലാസിനുള്ളിൽ വിദ്യാർഥികൾ ഒളിപ്പിച്ചുവച്ചിരുന്ന നോട്ടുകൾ. മിനിമം മാർക്ക്…
Read Moreനഗരത്തിൽ നിന്നും കേരളത്തിലേക്ക് പോയ കെഎസ്ആർടിസി ബസിൽ നിന്നും രേഖകളില്ലാത്ത 40 ലക്ഷം രൂപ പിടികൂടി
ബെംഗളൂരു: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ.എസ്.ആർ. ടി.സി സ്വിഫ്റ്റ് ബസിൽ നിന്ന് രേഖകളിയില്ലാത്ത നിലയിൽ 40 ലക്ഷം രൂപ എക്സൈസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച്ച പുൽച്ചെ മൂന്നരയോടെ ബെംഗളുരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായരുന്ന ബസിലെ ജീവനക്കാരുടെ ലഗേജ് ബോക്സിൽ നിന്നെ പണം കണ്ടെടുത്തു . പണം ആരുടേതാണന്ന് കണ്ടെത്തിയില്ല. കണ്ടെടുത്ത പണം തുടർനടപടികൾക്കായി ബത്തേരി എക്സൈസ് റെഞ്ചിൻ കൈമാറി.500 രൂപ നോട്ടുകെട്ടുകൾ ആണ് കണ്ടെടുത്തത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി പ്രിവന്റീവ് ഓഫിസർ പി.കെ. മനോജ് കുമാർ, സിവിൽ എക്സൈസ്…
Read More500 രൂപ നോട്ട് പിൻവലിക്കുന്നു… വിശദീകരണവുമായി റിസർവ് ബാങ്ക് ഗവർണർ
മുംബൈ: 2000 രൂപ നോട്ട് പിൻവലിച്ചതിനു പിന്നാലെ 500 രൂപ നോട്ടുകൾ പിൻവലിച്ച് 1000 രൂപ നോട്ടുകൾ തിരിച്ചെത്തുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെ വിശദീകരണവുമായി റിസർവ് ബാങ്ക് ഗവർണർ. 500 രൂപ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ. 1000 രൂപ നോട്ടുകൾ വീണ്ടും കൊണ്ടുവരാനും തീരുമാനിച്ചിട്ടില്ല. വ്യാജ പ്രചരണം വിതരണം ചെയ്യരുതെന്ന് റിസർവ് ബാങ്ക് ഗവർണർ അഭ്യർത്ഥിച്ചു. 500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും കൊണ്ടുവരാനോ റിസർവ് ബാങ്കിനു പദ്ധതിയില്ല. ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്”- ശക്തികാന്ത ദാസ്…
Read More2000 നോട്ട് നിരോധനം; നോട്ട് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങളും അവസാന തിയ്യതിയും അറിയാം..
ദില്ലി: രണ്ടായിരം രൂപ നോട്ട് നിരോധിച്ചതോടെ വിപണിയിലുള്ള 2000 രൂപ നോട്ട് വിനിമയം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 2000 രൂപ നോട്ട് നിരോധനം വലിയ തോതില്‍ ജനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുന്‍പുണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനം 2016 നോട്ട് നിരോധനം പോലെ ജനത്തെ ബാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് കരുതുന്നു. സെപ്തംബര്‍ 30 നാണ്…
Read More2000 രൂപ നോട്ടുകൾ പിൻവലിച്ചു, ബാങ്കുകൾക്ക് ആർബിഐ നിർദേശം
ദില്ലി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ച് ആര് ബി ഐ, 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് നടപടി. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത തുടരുമെന്നും ആർബിഐ അറിയിച്ചു.
Read Moreതെരഞ്ഞെടുപ്പ് പരിശോധന, 18 ലക്ഷം പിടിച്ചെടുത്തു
ബെംഗളൂരൂ: മൈസൂരു-ടി. നര്സിപുര് പാതയിലെ ചെക്പോസ്റ്റില്‍ തെരഞ്ഞെടുപ്പ് കമീഷന് അധികൃതര്‍ നടത്തിയ വാഹനപരിശോധനയില്‍ കണക്കില്‍പെടാത്ത 18 ലക്ഷം രൂപ പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന വരുണ മണ്ഡലത്തിലാണ് ഈ സ്ഥലം. പണം ആദായനികുതി വകുപ്പിന് കൈമാറി. പിടികൂടുന്ന പണം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ ആദായനികുതി വകുപ്പിന് കൈമാറണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണിത്. ആരുടെ പണമാണെന്നും മണ്ഡലത്തിന്റെ ഏതു ഭാഗത്തേക്കാണ് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടതെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അന്വേഷിക്കും. വരുണയില്‍ ഉള്‍പ്പെടെ മൈസൂരു ജില്ലയിലൊട്ടാകെ 45 ചെക്പോസ്റ്റുകളാണ് തെരഞ്ഞെടുപ്പ് പരിശോധനക്കായി സ്ഥാപിച്ചിരിക്കുന്നത്. എല്ലാ…
Read Moreനഗരത്തിൽ പണം വാരി വിതറി ശ്രദ്ധ നേടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: നഗരമധ്യത്തിലെ മേല്‍പ്പാലത്തില്‍ നിന്ന് 10 രൂപ കറന്‍സികള്‍ വലിച്ചെറിഞ്ഞയാള്‍ അറസ്റ്റില്‍. നഗര്‍ഭാവി സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുക്കാരനുമായ അരുണ്‍ ആണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയായിരുന്നു ബെംഗളൂരു കെ ആര് മാര്‍ക്കറ്റിനു മുകളിലെ സിറ്റി മാര്‍ക്കറ്റ് മേല്‍പ്പാലത്തില്‍ നിന്നും ഇദ്ദേഹം സഞ്ചിയില്‍ സൂക്ഷിച്ച പത്തു രൂപ നോട്ടുകള്‍ വലിച്ചെറിഞ്ഞത്. കറന്‍സികള്‍ പെറുക്കികൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതോടെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടുകയും ചെയ്തു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചിക്ക്പേട്ട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ പിടിയിലായത്. ഈ സമയം അരുണ്‍…
Read More