500 രൂപ നോട്ടിൽ ശ്രീരാമന്റെ ചിത്രം; ജനുവരി 22 ന് പുതിയ നോട്ട് ആർബിഐ പുറത്തിറക്കുമെന്ന് പ്രചരണം

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെ ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ നോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം ശ്രീരാമന്റെ ചിത്രമുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്.

രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന ജനുവരി 22ന് നോട്ട് ആർബിഐ പുറത്തിറക്കുമെന്ന അവകാശവാദത്തോടെയാണ് എക്സില്‍ അടക്കം ചിത്രം പ്രചരിക്കുന്നത്.

എന്നാല്‍ ഈ ചിത്രം ആരോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്നും പോസ്റ്റില്‍ പ്രചരിക്കുന്ന വസ്തുതകള്‍ അടിസ്ഥാനരഹിതമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

500ന്റെ നോട്ടുകളുടെ ചിത്രത്തില്‍ ചെങ്കോട്ടയ്ക്ക് പകരം രാമക്ഷേത്രമാണുള്ളത്.

ഗാന്ധിജിക്ക് പകരം ശ്രീരാമന്റെ ചിത്രവും.

രഘുറാം മൂർത്തിയെന്ന എക്സ് ഉപയോക്താവാണ് ചിത്രം ജനുവരി 14ന് പോസ്റ്റ് ചെയ്തത്.

ഈ ചിത്രം വ്യാജ അവകാശവാദവുമായി സോഷ്യല്‍ മീഡിയയില്‍ ആരോ പ്രചരിപ്പിക്കുകയായിരുന്നു.

ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി ചിത്രം എഡിറ്റ് ചെയ്തയാള്‍ തന്നെ രംഗത്തെത്തി.

ട്വിറ്ററില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാൻ ആരോ എന്റെ ക്രിയേറ്റീവ് വർക്ക് ദുരുപയോഗം ചെയ്തു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ഞാൻ ചെയ്ത എന്റെ ക്രിയേറ്റീവ് വർക്കുമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ ഞാൻ പിന്തുണയ്ക്കുന്നില്ല.

എന്റെ സർഗ്ഗാത്മകമായ കഴിവിനെ ഒരു തരത്തിലും തെറ്റായി അവതരിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പിക്കേണ്ടത് എനിക്ക് പ്രധാനമാണ്’ ചിത്രം എഡിറ്റ് ചെയ്തായാള്‍ എക്സില്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts