ബെംഗളൂരു: കല്യാണത്തിന് പിന്നാലെ നവവധുവിനെ 27കാരനായ വരന്‍ കുത്തിക്കൊന്നു. കല്യാണത്തിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ (കെജിഎഫ്) ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ നവീന്‍ ആണ് കെജിഎഫ് സ്വദേശിനിയായ ലിഖിത ശ്രീയെ(20) കുത്തിക്കൊന്നത്. ബുധനാഴ്ച രാവിലെയായിരുന്നു കല്യാണം. താലികെട്ടിന് പിന്നാലെ നവീനും നിഖിതയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കുപിതനായ നവീന്‍ നവവധുവിനെ കുത്തി കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ അതേ കത്തിയെടുത്ത് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച നവീന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വസ്ത്ര…
Read MoreTag: crime
13 കാരി വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
ബെംഗളൂരു: ബെളഗാവിയില്‍ നിന്ന് ചികിത്സക്കായി മംഗളൂരുവിലെത്തി അമ്മാവന്റെ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന 13കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പണമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ജോക്കട്ടയിലാണ് സംഭവം. നാലുദിവസം മുമ്പാണ് കുട്ടി മാതാവിന്റെ സഹോദരൻ എച്ച്. ഹനുമന്തയ്യയുടെ വീട്ടില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ എല്ലാവരും പുറത്തുപോയ സമയത്താണ് കൊല നടന്നതെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചാണ് കൃത്യം ചെയ്തത്. രാവിലെ പത്തരയോടെ കുട്ടിയുടെ മാതാവ് അയല്‍ക്കാരിയെ വിളിച്ച് മകളുമായി സംസാരിക്കണമെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടില്‍ ചെന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ ഹനുമന്തയ്യ…
Read Moreഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആറ്റിങ്ങല്‍ കരിച്ചിയില്‍ രേണുക അപ്പാർട്ട്മെന്റ്സില്‍ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടില്‍ പ്രീത (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകളുടെ ഭർത്താവ് വർക്കല മംഗലത്തുവീട്ടില്‍ അനില്‍ കുമാറിനെ (40) ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. അനില്‍ കുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനില്‍ കുമാർ കയ്യില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. പ്രീതയുടെ ഭർത്താവും കെഎസ്‌ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബുവിനും ആക്രമണത്തില്‍…
Read Moreഎടിഎമ്മിൽ മോഷണശ്രമം; യുവാവ് അറസ്റ്റിൽ
കുമ്പള: പോലീസിന്റെ കഴിവ് തെളിയിക്കാൻ പരീക്ഷണത്തിനിറങ്ങിയ യുവാവ് ഒടുവില്‍ എ.ടി.എം. മോഷണശ്രമ കേസില്‍ പിടിയിൽ. മൊഗ്രാല്‍ കൊപ്പളത്തെ എ.എം.മൂസഫഹദ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 31-നായിരുന്നു മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം. കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമമുണ്ടായത്. പോലീസ് വാഹനം വരുന്നതുകണ്ട് ശ്രമം ഉപേക്ഷിച്ച യുവാവ് രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഏതാനും ദിവസങ്ങളിലായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച വൈകീട്ടുതന്നെ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നാലു വർഷമായി ഗള്‍ഫിലായിരുന്ന പ്രതി നാട്ടില്‍ വന്നതിനുശേഷം ജോലിയൊന്നുമില്ലാതെ കറങ്ങുകയായിരുന്നു. റോബിൻഹുഡ് സിനിമകളുടെ…
Read Moreപേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരന് മർദ്ദനം
ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ പേന മോഷ്ടിച്ചെന്നാരോപിച്ച് മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. ആശ്രമത്തിന്റെ ചുമതലയുള്ള വേണുഗോപാലും സഹായികളും ചേർന്ന് മർദിച്ചെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ പോലീസ് കേസെടുത്തു. ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്ന മൂന്നാം ക്ലാസുകാരനാണ് ദുരനുഭവം ഉണ്ടായത്. മകനെ കാണാൻ ആശ്രമത്തില്‍ അമ്മ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. കണ്ണിനുള്‍പ്പെടെ കാര്യമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകനും മുതിർന്ന രണ്ടു കുട്ടികളും ചേർന്ന് വിറകും ബാറ്റും ഉപയോഗിച്ച് തന്നെ മർദിച്ചുവെന്നും പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ…
Read Moreമലയാളി യുവാവിനെ മർദ്ദിച്ച് പണവും സ്വർണവും കവർന്ന ഉപേക്ഷിച്ചതായി പരാതി
ബെംഗളൂരു: മലയാളി മറ്റൊരു മലയാളി സംഘത്തിന്റെ തട്ടിപ്പിനും ദേഹോപദ്രവത്തിനും ഇരയായതായി പരാതി. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടില്‍ ഷിബു(46) ആണ് പരാതിക്കാരന്‍. മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ വച്ച് താന്‍ രണ്ടംഗ മലയാളി സംഘത്തിന്റെ തട്ടിപ്പിനും കൊള്ളയ്ക്കും ഇരയായെന്ന് കാട്ടിയാണ് ഷിബു ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. മലയാളികളായ യുവാക്കള്‍ കൊള്ളയടിച്ചശേഷം മര്‍ദിച്ച് സ്റ്റാന്‍ഡില്‍ തള്ളിയതായും രണ്ടുപവന്റെ മാല, ഒരു പവന്റെ കൈ ചെയിന്‍, അരപ്പവന്റെ മോതിരം, സ്മാര്‍ട് വാച്, 20,000 രൂപ, എടിഎം -പാന്‍ കാര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന പഴ്‌സ് എന്നിവയാണ് നഷ്ടമായതെന്നുമാണ് പരാതി.…
Read Moreമോഷണം; കർണാടക സ്വദേശി ഉൾപ്പെടെ മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ
തിരുവനന്തപുരം: നഗരത്തില്‍ മാളുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തി കറങ്ങിനടന്ന രണ്ട് എം.ബി.എ വിദ്യാത്ഥികളെ തമ്പാനൂർ പോലീസ് അറസ്റ്റ ചെയ്തു. കർണാടക ഇലഹങ്ക സ്വദേശി പ്രകാശ് (31) ഇയാളുട സുഹൃത്തായ ബംഗാള്‍ സ്വദേശിനി ശ്വാശ്വതി പത്ര (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ രണ്ട് പേരെയും റിമാൻഡ് ചെയ്തു. യലഹങ്കയിലെ കോളേജിലെ എം.ബി.എ വിദ്യാത്ഥികളായ ഇവർ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വന്നിറങ്ങയ ഉടനെ സ്റ്റേഷനിലെ പാർക്കിംഗിലിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നു. ഇരുചക്ര വാഹനവുമായി നഗരത്തില്‍ കറങ്ങിയ ഇവർ കരമനയിലുള്ള വ്യാപാരസ്ഥാപനത്തില്‍…
Read Moreരണ്ടാമതും പെൺകുഞ്ഞ് ജനിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ
ഭുവനേശ്വര്‍: രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഒഡിഷ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. 46 കാരനായ സഞ്ജീഷ് ദാസ് ആണ് പ്രതി. സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 33തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. ഭാര്യ രണ്ടാമത് പ്രസവിച്ചത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ വൈരാഗ്യത്തില്‍ ആറ് വയസുള്ള ആദ്യത്തെ മകളെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും…
Read Moreയശശ്രീ ഷിൻഡെയുടെ കൊലപാതകം; പ്രതി കർണാടകയിൽ പിടിയിൽ
ബെംഗളൂരു: മഹാരാഷ്ട്രയില്‍ 20കാരിയായ യശശ്രീ ഷിൻഡെയുടെ കൊലപാതക കേസിലെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവി മുംബൈയിലെ ഉറാൻ പ്രദേശത്താണ് യശശ്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 5 ദിവസത്തെ തിരച്ചിലിന് ശേഷമാണ് കർണാടകയിലെ ഗുല്‍ബർഗ ജില്ലയില്‍ നിന്ന് പ്രതിയായ ദാവൂദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യാർഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. വളരെ കാലമായി ഇയാള്‍ യശശ്രീയെ ശല്യം ചെയ്തിരുന്നു. യശശ്രീയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദാവൂദ് ഷെയ്‌ക്കിനെതിരെ 2019ല്‍ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് ഒന്നര മാസത്തോളം ഇയാള്‍…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി ഡ്രൈവർ കുത്തേറ്റ് മരിച്ചു
ചെന്നൈ: കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. വീട്ടുപകരണങ്ങളുമായി കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് ലോറിയില്‍ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുന്നതിനിടയിലാണ് അപകടം. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പോലീസ് അറിയിച്ചു.
Read More