കോവിഡ് ജാഗ്രത; മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി 

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി രാമലിംഗറെഡ്ഡി. ബസ് യാത്രക്കാരും ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഭക്തരോടും പ്രത്യേകമായി ശ്രദ്ധിക്കാനും മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് പോകുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് സംസ്ഥാനത്തെ കോവിഡ് മാർഗരേഖയിൽ ഉണ്ട്. അയ്യപ്പസ്വാമി ഭക്തരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. 60 വയസ്സിനു മുകളിലുള്ളവരും ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണം. ബസിൽ കൂടുതൽ…

Read More

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കോൺഗ്രസ് അധ്യക്ഷനെതിരെ മൂന്നാമത്തെ എഫ്‌ഐആർ

ബെംഗളൂരു : മേക്കേദാട്ടു കുടിവെള്ള പദ്ധതി നേരത്തെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 11 ദിവസത്തെ പദയാത്ര ഞായറാഴ്ച ആരംഭിച്ചപ്പോൾ, കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാറിനെതിരെ മൂന്ന് എഫ്ഐആറുകൾ ഫയൽ ചെയ്തു. ബുധനാഴ്ച രാവിലെ, പാർട്ടിയുടെ മേക്കേദാട്ടു പദയാത്രയ്ക്കിടെ കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് രാമനഗരയിൽ ശിവകുമാറിനും മറ്റ് 63 കോൺഗ്രസുകാർക്കുമെതിരെ കേസെടുത്തു. കേസുകൾ കൂടാൻ തുടങ്ങുംമുമ്പാണ് പദയാത്ര ആസൂത്രണം ചെയ്തത്. ഈ വേരിയന്റ് അവസാനത്തേത് പോലെ അപകടകരമല്ല. ഇൻഫ്ലുവൻസ പോലെ, ഇത് വളരെ സൗമ്യമായ ഒന്നാണ്. ഐസിയുവിന്റെയോ…

Read More

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: തനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ആവിശ്യപ്പെട്ട് ബിജെപി എംഎൽഎ

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിങ്കളാഴ്ച സ്വന്തം മണ്ഡലത്തിൽ നടന്ന പ്രാദേശിക മേളയിൽ പങ്കെടുത്തതിന് തനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ദാവണഗെരെ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി ഹൊന്നാളിയിലെ ബിജെപി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംപി രേണുകാചാര്യ ചൊവ്വാഴ്ച പറഞ്ഞു. മേള തടയുന്നതിൽ വീഴ്ച വരുത്തിയതിൽ ക്ഷമാപണവും നടത്തിയ എംഎൽഎ “ഞാൻ തെറ്റ് ചെയ്തതായി എനിക്കറിയാം. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ എന്നെ മേളയിലേക്ക് ക്ഷണിച്ചപ്പോൾ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല, ”അദ്ദേഹം പറഞ്ഞു. അതേസമയം മേളയുടെ സംഘാടകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രി…

Read More

മാർച്ചിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; 30 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

ബെംഗളൂരു : പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവരുൾപ്പെടെ 30 കോൺഗ്രസ് നേതാക്കൾക്കെതിരെ കർണാടക പോലീസ് ഞായറാഴ്ച ‘വെള്ളത്തിനായി നടത്തം’ മാർച്ച് നടത്തുന്നതിനിടെ കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു. തമിഴ്‌നാടുമായി നിയമക്കുരുക്കിൽ കുടുങ്ങിയ മേക്കേദാട്ടു കുടിവെള്ള പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ടാണ് കൺഗ്രെസ്സ് മാർച്ച് നടത്തിയത്. രാമനഗര ജില്ലയിലെ കനകപുര ടൗൺ തഹസിൽദാർ വിശ്വനാഥിന്റെ സത്തനൂർ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസിയിലെയും കർണാടക പകർച്ചവ്യാധി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവും…

Read More

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഗരുഡ മാളിന് 20,000 രൂപ പിഴ

ബെംഗളൂരു : ഗരുഡ മാളിന്റെ പരിസരത്ത് കോവിഡ് -19 പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) 20,000 രൂപ പിഴ ചുമത്തി. ബിബിഎംപി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഒരു പരിശോധനയ്ക്ക് ശേഷം, സന്ദർശകർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. കർണാടകയിൽ ഒമിക്രോൺ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന്, മാളുകളിലും തിയറ്ററുകളിലും പ്രവേശിക്കുന്നവരെല്ലാം പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാതെ നിരവധിപേരെ മാളിനുള്ളിൽ കണ്ടതായും അധികൃതർ…

Read More

ക്വാറന്റൈൻ ലംഘനം: ഹോട്ടലിന് ബിബിഎംപി കാരണം കാണിക്കൽ നോട്ടീസ് നൽകി

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു : ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ രോഗിയായ 66 കാരനായ ദക്ഷിണാഫ്രിക്കൻ യാത്രക്കാരനെ കൊവിഡ് പോസിറ്റീവായിരുന്നിട്ടും ക്വാറന്റൈ നിയമങ്ങൾ ലംഘിക്കാൻ അനുവദിച്ച വസന്തനഗറിലെ ഷാംഗ്രി-ലാ ഹോട്ടലിന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കാരണം കാണിക്കൽ നോട്ടീസ് നൽകി. “ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയും ബെംഗളൂരു വിമാനത്താവളത്തിൽ ശേഖരിച്ച സാമ്പിളിൽ പോസിറ്റീവ് ആകുകയും ചെയ്ത പ്രഖ്യാപിത കോവിഡ് -19 പോസിറ്റീവ് രോഗിയെ നിങ്ങളുടെ സ്ഥാപനത്തിൽ ഐസൊലേറ്റ് ചെയ്യുകയും. നവംബർ 20. അടുത്ത 14 ദിവസത്തേക്ക് ഐസൊലേഷനിൽ തുടരണമെന്ന് ബിബിഎംപിയുടെ മെഡിക്കൽ ഓഫീസർ ഹോട്ടൽ…

Read More

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു

ബെംഗളൂരു: കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബൃഹത്  ബെംഗളൂരു മഹാനഗര പാലികെരാജാജിനഗർ മൂന്നാം ബ്ലോക്കിലെ പരിശീലന സ്ഥാപനത്തിന്റെ പ്രവർത്തനം ശനിയാഴ്ച നിർത്തിവെപ്പിച്ചു. പരിശോധന നടത്തിയ ഹെൽത്ത് ഓഫീസർ മഞ്ജുള, ക്യുസ്പൈഡർ സോഫ്റ്റ്വെയർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽകോവിഡ് 19 അനുബന്ധ പ്രോട്ടോക്കോളുകളായ സോഷ്യൽ ഡിസ്റ്റാൻസിംഗ്, മാസ്ക് ധരിക്കൽ എന്നിവലംഘിക്ച്ചുകൊണ്ട് ക്ലാസുകൾ എടുക്കുന്നതായി കണ്ടെത്തി എന്ന് ബി ബി എം പി പത്രക്കുറിപ്പിൽ അറിയിച്ചു. മാസ്‌ക് ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് 750 രൂപ പിഴ ചുമത്തി. സ്റ്റാഫ് ഉൾപ്പെടെ 40 അംഗങ്ങളെയും ആർ‌ടി–പി‌സി‌ആർ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ അറിയിപ്പ്…

Read More
Click Here to Follow Us