കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഗരുഡ മാളിന് 20,000 രൂപ പിഴ

ബെംഗളൂരു : ഗരുഡ മാളിന്റെ പരിസരത്ത് കോവിഡ് -19 പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) 20,000 രൂപ പിഴ ചുമത്തി.

ബിബിഎംപി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഒരു പരിശോധനയ്ക്ക് ശേഷം, സന്ദർശകർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. കർണാടകയിൽ ഒമിക്രോൺ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന്, മാളുകളിലും തിയറ്ററുകളിലും പ്രവേശിക്കുന്നവരെല്ലാം പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിരുന്നു.

  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന

മാസ്‌ക് ധരിക്കാതെ നിരവധിപേരെ മാളിനുള്ളിൽ കണ്ടതായും അധികൃതർ അറിയിച്ചു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts