ബെംഗളൂരു: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിനായി ഇനി മുതൽ ടെസ്റ്റ് ഫലങ്ങൾ 7 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്ന് സർക്കാർ ഉറപ്പാക്കും എന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുൻപ് ലബോറട്ടറിയിലേക്ക് സാമ്പിളുകൾ എത്തിച്ചേർന്നതിന് ശേഷം 72 മണിക്കൂർ സമയമെടുത്താണ് ഫലങ്ങൾ വന്നിരുന്നത് എന്നും ഇപ്പോൾ ഇത് 7 മണിക്കൂറായി ചുരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ആയതുകൊണ്ട് അണുബാധ കൂടുന്നതിന് മുൻപ് ചികിത്സ ആരംഭിക്കാനാകും എന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് ചുമതല കൂടിയുള്ള മന്ത്രി സി.എൻ അശ്വത് നാരായണ പറഞ്ഞു. ഈ സമയപരിധിക്കുള്ളിൽ ബിയു ഐഡി ലഭിക്കാനുള്ള നടപടികളും …
Read MoreTag: Covid 19 karnataka
കോവിഡ് ചുമതലകൾക്ക് ചുക്കാൻ പിടിക്കാൻ 5 കാബിനറ്റ് മന്ത്രിമാരെ ചുമതലപ്പെടുത്തി സർക്കാർ
ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽസംസ്ഥാനത്തെ മോശം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ച് മന്ത്രിമാരെ സർക്കാർ ചുമതലപ്പെടുത്തി. വൻകിട, ഇടത്തരം വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറിനെ ഓക്സിജൻ കേന്ദ്രങ്ങളുടെ ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളുമായും ഏകോപിപ്പിക്കാനും റെംഡെസിവിർ കുത്തിവയ്പ്പിനുംമാനവ വിഭവശേഷിക്കും ഒരു കുറവുമില്ലെന്ന് ഉറപ്പുവരുത്താനും ഉപമുഖ്യമന്ത്രി ഡോ. സി. അശ്വത് നാരായണനോട് ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ആവശ്യകതയെക്കുറിച്ച് ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈയും റവന്യൂ മന്ത്രി ആർ അശോകയും പരിശോധിക്കും. വിവിധ വാർ റൂമുകളുടെയും കോൾസെന്ററുകളുടെയും ചുമതല വനം മന്ത്രി അരവിന്ദ്…
Read Moreചാമരാജ് നഗർ ദുരന്തം;ജില്ലാ ജഡ്ജി സ്ഥിതിഗതികൾ പരിശോധിച്ചു, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്.
ബംഗളൂരു: കർണാടകയിലെ ചാമ്രാജ് നഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 20 ഇൽ ഏറെ പേർ മരിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ ജില്ലാ സെഷൻസ് കോടതി ജഡ്ജി സദാശിവ എസ്. സുൽത്താൻപുരി, സംഭവം നടന്ന ആശുപത്രി സന്ദർശിച്ചു. ജഡ്ജി ആശുപത്രി സന്ദർശിക്കുകയും ചാമരാജനഗർ ജില്ലാ കമ്മീഷണർ എം ആർ രവിയുമായി സംസാരിക്കുകയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് ആശുപത്രി പരിസരത്തെ സ്ഥിതി അവലോകനം ചെയ്യുകയും ചെയ്തതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലമാണ് രോഗികൾ മരിച്ചതെന്ന് രോഗികളുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ…
Read Moreരണ്ടാം വർഷ പി.യു.പരീക്ഷ മാറ്റിവെച്ചു;ഒന്നാം വർഷ പി.യു.വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ രണ്ടാം വർഷ പ്രീ–യൂണിവേഴ്സിറ്റി (II പി.യു) ബോർഡ് പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചു. പുതിയ തീയതികൾ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ അറിയിച്ചു. ‘നിരാശപ്പെടാതെ‘ വിദ്യാർത്ഥികൾ അവരുടെ തയ്യാറെടുപ്പുകൾ തുടരണം എന്നും അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. അതോടൊപ്പം ഒന്നാം വർഷ പ്രീ–യൂണിവേഴ്സിറ്റി ( I പി യു) വിദ്യാർത്ഥികളെ ഉയർന്ന ക്ലാസിലേക്ക് ഉയർത്താനും തീരുമാനമായിട്ടുണ്ട്. “പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ (അവർക്കായി) ഒരു ബ്രിഡ്ജ് കോഴ്‌സ് ആസൂത്രണംചെയ്യും,”…
Read More“ബെഡുകളുടെ എണ്ണം പ്രദർശിപ്പിക്കുക”, ചീഫ് സെക്രട്ടറി പി രവി കുമാർ ആശുപത്രികളോട്.
ബെംഗളൂരു: സ്വകാര്യ ആശുപത്രികളോട് ബെഡ് സ്റ്റാറ്റസ് പ്രദർശിപ്പിക്കാനും ഹെൽപ്പ് ഡെസ്കുകൾസ്ഥാപിക്കാനും ചീഫ് സെക്രട്ടറി പി രവി കുമാർ ശനിയാഴ്ച നിർദേശം നൽകി. ഇല്ലെങ്കിൽ ശിക്ഷ നടപടികൾനേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിബിഎംപിയുടെ സെൻട്രൽ അലോക്കേഷൻ സംവിധാനം അനുവദിച്ചതിനുശേഷവും ചില രോഗികൾക്ക്കിടക്ക ലഭിക്കുന്നില്ല, ” എന്ന് കുമാർ പറഞ്ഞു. അതിനാൽ, കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്(കെപിഎംഇ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആശുപത്രികളും സ്വീകരണ കൗൺണ്ടറിൽ ബെഡ്അലോക്കേഷൻ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. ഡിസ്പ്ലേയിൽ ആശുപത്രിയുടെ പേരും മൊത്തം കിടക്കകളുടെ എണ്ണവും ബിബിഎംപി പരാമർശിക്കുന്ന കോവിഡ്19…
Read Moreസംസ്ഥാനത്ത് രണ്ടാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് 3 ഡോക്ടർമാർ.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം സംസ്ഥാനത്ത് ദ്രുതഗതിയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്നു ഡോക്ടർമാരാണ് മരിച്ചത്. ചാമരാജ് നഗർ സ്വദേശിഡോ. ജി.എൻ. ഗണേഷ് കുമാർ (59), രാമനഗര സ്വദേശി ഡോ. മഹേഷ്, ബെംഗളൂരു സ്വദേശി ഡോ. രാമെഗൗഡ(51) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവിലെ റഷി ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപകനായ ഡോ. രാമെഗൗഡ വ്യാഴാഴ്ചയാണ് മരിച്ചത്. ഡോ. ഗണേഷ് കുമാർ കഴിഞ്ഞ മാസം 27-നും ഡോ. മഹേഷ്…
Read More1,000 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വിതരണം തുടങ്ങി ജെ.എസ്.ഡബ്ല്യൂ പ്ലാൻ്റ്.
ബെംഗളൂരു: വിജയനഗറിലെ ജെഎസ്‌ഡബ്ല്യു സ്റ്റീൽ പ്ലാന്റ് കമ്പനി 1,000 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) സംസ്ഥാനത്ത് വിതരണം ആരംഭിച്ചു. ജെ.എസ്.ഡബ്ല്യു സ്റ്റീൽ കർണാടകക്ക് പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലെ മൂന്ന് നിർമാണകേന്ദ്രങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ദ്രാവക ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്. നിലവിലെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയുടെ ഫലമായി എൽഎംഒയുടെ ആവശ്യം പല മടങ്ങ് വർധിച്ചതായി ജെഎസ്‌ഡബ്ല്യു സ്റ്റീൽ വിജയനഗർ വർക്കേഴ്സ് പ്രസിഡന്റ് രാജശേഖർ പട്ടനസെട്ടി ഒരുമാധ്യമക്കുറിപ്പിൽ പറഞ്ഞു. “ജെഎസ്‌ഡബ്ല്യു സ്റ്റീൽ ഇതുവരെ ബെല്ലാരി പ്ലാന്റിൽ നിന്ന് 11,500 ടണ്ണിലധികം ദ്രാവക മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തിട്ടുണ്ട്. ജെഎസ്‌ഡബ്ല്യു വിജയനഗർ…
Read Moreഎല്ലാ ആശുപത്രികളിലെയും 80 ശതമാനം കിടക്കകളും, ഐസിയു സൗകര്യങ്ങളും കോവിഡ് ചികിത്സക്കായി മാറ്റിവെക്കാനൊരുങ്ങി സർക്കാർ
ബെംഗളൂരു: കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിൽ പുതിയ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും നിരക്ക് കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും മൊത്തം കിടക്കകളുടെ 80 ശതമാനവും കർണാടക സർക്കാർ കോവിഡ് രോഗബാധിതരായ രോഗികളെ ചികിത്സിക്കുന്നതിനായി നീക്കിവയ്ക്കും എന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. മുപ്പതിലധികം കിടക്കകളുള്ള സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും 80 ശതമാനം കിടക്കകളും ഐസിയുസൗകര്യവും കോവിഡ് 19 രോഗികൾക്കായി മാത്രമായി നീക്കിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡയാലിസിസ് രോഗികൾ, അമ്മ ശിശു സംരക്ഷണം, മറ്റ് ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കിടക്കകൾ ഇതിൽ പെടുന്നില്ല എന്ന്…
Read Moreകോവിഡ് 19: കർശന നടപടികൾ ഇന്ന് പ്രഖ്യാപിക്കും.
ബെംഗളൂരു: ഗവർണർ വാജുഭായ് വാലയും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക സർക്കാർ ഇന്ന് സംസ്ഥാനത്ത് കർശനമായ കോവിഡ് -19 നിയന്ത്രണ നടപടികൾ പ്രഖ്യാപിക്കും. സർക്കാരിനുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും എതിർപ്പുകൾ ഉള്ളതിനാൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകണമെന്നില്ല. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ സാധാരണക്കാരെ ബാധിക്കാനിടയാകും എന്ന് ചൂണ്ടിക്കാട്ടി ഒട്ടുമിക്ക എംഎൽഎ മാരും എംപി മാരും നേതാക്കളും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൌൺ വേണ്ട എന്ന അഭിപ്രായമാണ് അറിയിച്ചത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരിക്കുന്നതിനാൽ ഗവർണറുമായി വിർച്വൽമീറ്റിങ് നടത്തും.…
Read Moreബെംഗളൂരുവിലെ കോവിഡ് 19 രോഗികളിൽ ഭൂരിഭാഗവും രോഗ ലക്ഷണങ്ങളില്ലാത്തവർ.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ കോവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് ദിനം പ്രതി വർധിച്ചു വരുകയാണ്. കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ 95.9 ശതമാനം കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പുക്കുന്നു. ബെംഗളൂരു നഗരത്തിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത കേസുകളുടെ എണ്ണം സംസ്ഥാനത്തേക്കാളും കൂടുതലാണ്. നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 99.4 ശതമാനം കേസുകളിലും രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് സംസ്ഥാനത്തെ കോവിഡ് 19 വാർ റൂമിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലാൻസെറ്റ്സ് കോവിഡ് 19 കമ്മീഷൻ ഇന്ത്യ ടാസ്‌ക് ഫോഴ്‌സിന്റെ അഭിപ്രായത്തിൽ കോവിഡ്…
Read More