രണ്ടാം വർഷ പി.യു.പരീക്ഷ മാറ്റിവെച്ചു;ഒന്നാം വർഷ പി.യു.വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ രണ്ടാം വർഷ പ്രീയൂണിവേഴ്‌സിറ്റി (II പി.യു) ബോർഡ് പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചു.

പുതിയ തീയതികൾ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ അറിയിച്ചു. ‘നിരാശപ്പെടാതെവിദ്യാർത്ഥികൾ അവരുടെ തയ്യാറെടുപ്പുകൾ തുടരണം എന്നും അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

അതോടൊപ്പം ഒന്നാം വർഷ പ്രീയൂണിവേഴ്സിറ്റി ( I പി യു) വിദ്യാർത്ഥികളെ ഉയർന്ന ക്ലാസിലേക്ക് ഉയർത്താനും തീരുമാനമായിട്ടുണ്ട്. “പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ (അവർക്കായി) ഒരു ബ്രിഡ്ജ് കോഴ്‌സ് ആസൂത്രണംചെയ്യും,” എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts