ഓക്സിജൻ സൗകര്യങ്ങളോടെ കോവിഡ് പേഷ്യന്റ് സ്റ്റബിലൈസേഷൻ സെന്ററുകൾ തുടങ്ങാൻ പൊതുജനങ്ങളുടെ സഹായം തേടി ബി ബി എം പി

ബെംഗളൂരു: ഓക്സിജൻ സൗകര്യങ്ങളോടെ കോവിഡ് പേഷ്യന്റ് സ്റ്റബിലൈസേഷൻ സെന്ററുകൾ ബെംഗളൂരുവിലുടനീളം സ്ഥാപിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പൊതുജനങ്ങളിൽ നിന്നും മനുഷ്യസ്‌നേഹികളിൽ നിന്നും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സഹായം അഭ്യർത്ഥിച്ചു.

ബി ബി എം പി നിയന്ത്രിക്കുന്ന എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, എൻ‌ ഐ ‌വി വെന്റിലേറ്ററുകൾ എന്നിവ വാങ്ങുന്നതിനാണ് ബി ബി എം പി സഹായം തേടിയത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ബിബി‌ എംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഇതിനായി നോഡൽ ഓഫീസറായി ബി‌ ബി‌ എം‌ പിയുടെ ജോയിന്റ് കമ്മീഷണർ സർഫറാസ് ഖാനെ നിയമിച്ചു. താത്പര്യമുള്ളവർ 9448111066 എന്ന നമ്പറിലോ jdswmbbmp3@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts