കോവിഡ് 19: കർശന നടപടികൾ ഇന്ന് പ്രഖ്യാപിക്കും.

ബെംഗളൂരു: ഗവർണർ വാജുഭായ് വാലയും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക സർക്കാർ ഇന്ന്  സംസ്ഥാനത്ത് കർശനമായ കോവിഡ് -19 നിയന്ത്രണ നടപടികൾ പ്രഖ്യാപിക്കും.

സർക്കാരിനുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും എതിർപ്പുകൾ ഉള്ളതിനാൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകണമെന്നില്ല.

സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ സാധാരണക്കാരെ ബാധിക്കാനിടയാകും എന്ന് ചൂണ്ടിക്കാട്ടി ഒട്ടുമിക്ക എംഎൽഎ മാരും എംപി മാരും നേതാക്കളും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൌൺ വേണ്ട എന്ന അഭിപ്രായമാണ് അറിയിച്ചത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  യാത്രക്കാര്‍ ശ്രദ്ധിക്കൂ; ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ

മുഖ്യമന്ത്രി യെദിയൂരപ്പ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരിക്കുന്നതിനാൽ ഗവർണറുമായി വിർച്വൽമീറ്റിങ് നടത്തും. ഇന്നലെ നടന്ന സംയുക്ത കക്ഷി മീറ്റിങ്ങിലും അദ്ദേഹം വിർച്വൽ ആയി പങ്കെടുത്തിരുന്നു. ഇന്നലത്തെ യോഗത്തിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ദയിൽപെട്ടിട്ടുണ്ട് എന്ന് മീറ്റിങ് അധ്യക്ഷൻ മന്ത്രി ആർ അശോക മാധ്യമങ്ങളോട് പറഞ്ഞു.

  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു
[masterslider id="10"]

Related posts

Click Here to Follow Us