ബെംഗളൂരു: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം. നാളെ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫ്രീഡം പാർക്കിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രി സിദ്ധാരമയ്യ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
Read MoreTag: Congress
മദ്യ വില കൂട്ടി ;സംസ്ഥാനത്ത് ആദ്യ ബജറ്റ് അവതരിപ്പിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് ആണ് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. എക്സൈസ് തീരുവയിൽ 20 ശതമാനം വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്. ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. എക്‌സൈസ് തീരുവയിൽ വർദ്ധനവുണ്ടായെങ്കിലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില കുറവാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സദാചാര ഗുണ്ടായിസവും…
Read Moreപ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍ 17,18 തിയതികളില്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍ 17,18 തിയതികളില്‍ നടക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന യോഗം ജൂലായ് 13,14 തിയതികളില്‍ ബെംഗളൂരുവിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് 17,18 ലേക്ക് നീട്ടിവെക്കുകയായിരുന്നു. കഴിഞ്ഞ മാസം 23-ന് പട്നയിലായിരുന്നു ആദ്യ യോഗം നടന്നത്. അടുത്ത യോഗം ഷിംലയില്‍ ജൂലായ് 10,12 തിയതികളിലായി നടക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മലിക്കാര്‍ജുൻ ഖാര്‍ഗെ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഹിമാചല്‍ പ്രദേശില്‍ കനത്ത…
Read Moreവൈ. എസ് ഷർമിള കോൺഗ്രസിലേക്ക്
ബെംഗളൂരു: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷര്‍മിള കോണ്‍ഗ്രസിലേക്ക്. ഇതിന്റെ ഭാഗമായി ഷർമിളയുടെ വൈ എസ് ആർ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കും. മെയ് 29 നു ഷർമിള ബെംഗളൂരുവിൽ എത്തി ശിവകുമാറുമായി ചർച്ച നടത്തിയിരുന്നു. അവസാന ഘട്ട ചർച്ചകൾക്കായി വ്യാഴാഴ്ച ഷർമിള ഡൽഹിയിലെത്തി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.
Read Moreവര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാലു പേരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു. ബെല്ലാരെയിലെ മസൂദ് 2022 ജൂലൈ 19നും മംഗലപേട്ടയിലെ മുഹമ്മദ് ഫാസില്‍ 2022 ജൂലൈ 28നും കാട്ടിപ്പള്ളയിലെ അബ്ദുല്‍ ജലീല്‍ 2022 ഡിസംബര്‍ 24നും കാട്ടിപ്പള്ളയിലെ ദീപക് റാവു 2018 ജനുവരി 3നുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡിജിപി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിച്ചത്. ജൂണ്‍ 19ന്…
Read Moreസൗജന്യ യാത്ര ഉൾപ്പെടെ സർക്കാരിന്റെ വാർഷിക ചെലവ് 40000 കോടിയിലേറെ
ബെംഗളൂരു: അധികാരത്തിൽ എത്തിയതോടെ സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ്. ആഢംബര ബസ്സുകൾ ഒഴികെയുള്ളവയിൽ യാത്ര ചെയ്യാൻ സംസ്ഥാനത്ത് ഇനി സ്ത്രീകൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. പദ്ധതിയുടെ ആദ്യ ദിവസത്തെ ആകെ ചെലവ് 8.84 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് വെളിപ്പെടുത്തി. ഇതിനായി ഗതാഗത വകുപ്പ് നടത്തിയ ഒരു ദിവസത്തെ ചെലവ് 1.40 കോടി രൂപയാണ്. രണ്ടു ദിവസത്തിനുള്ളിൽ ആകെ ചെലവ് 10.24 കോടിയിലെത്തി. സിറ്റി ബസ്സുകളുടെ നടത്തിപ്പ് ചുമതലയുള്ള ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 1.75 കോടി…
Read Moreസംസ്ഥാന മന്ത്രിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് മല്ലികാർജുൻ ഖാർഗെ
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും എ.ഐ.സി.സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ ഈ മാസം 21ന് ഡൽഹിക്ക് വിളിച്ചു. സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ആണ് ഇത് അറിയിച്ചത്. പാർട്ടിയുടെ ഉന്നത കേന്ദ്ര നേതാക്കളുമായുള്ള ചർച്ചക്കാണ് ഈ മീറ്റിംഗ്. സംസ്ഥാനത്തിൻ്റെ വിവിധ പദ്ധതികളുമായ് ബന്ധപെട്ട് ചില കേന്ദ്രമന്ത്രിമാരെയും സംഘം കാണും. മുഖ്യ മന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുവാദം ചോദിച്ചിട്ടുണ്ട്. എന്നാൽ, മോദിയുമായുള്ള കൂട്ടിക്കാഴ്‌ച സംബന്ധിച് ശിവകുമാർ വ്യക്തമായി പ്രതികരിച്ചില്ല. നമ്മൾ ഒരു ഫെഡറൽ സംവിധാനത്തിൽ ആണ് ഉള്ളതൊന്നും എല്ലാവരും ഒരുമിച്ച് …
Read Moreചില നേതാക്കൾ കോൺഗ്രസുമായി അഡ്ജസ്റ്റ്മെന്റ് രാഷ്രീയം കളിക്കുന്നു : ബിജെപി എംപി യുടെ ആരോപണം
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കര്‍ണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമാവുന്നു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്ന് ആരോപിച്ച് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മറനീക്കി പുറത്ത് വന്നത്. സര്‍ക്കാരിന്റെ നയങ്ങളെയും വാഗ്ദാനങ്ങളെയും ചോദ്യം ചെയ്യാതിരിക്കാൻ ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്നാണ് പ്രതാപ് സിംഹ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഏതാനും മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ നീക്കത്തില്‍ പങ്കുണ്ട്. സര്‍ക്കാറിന്റെ വാഗ്ദാനങ്ങളുടേയും പദ്ധതികളുടെയും കാര്യത്തില്‍ മുഖ്യമന്ത്രി…
Read Moreഅപകീർത്തി കേസ് ; കോൺഗ്രസ് നേതാക്കൾക്ക് സമൻസ്
ബെംഗളൂരു: കോൺഗ്രസ് നേതാക്കൾക്കെതിരെ അപകീർത്തിക്കേസ് സമർപ്പിച്ച് ബിജെപി. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും രാഹുൽ ഗാന്ധിക്കുമെതിരെയാണ് പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എന്നിവരെ ചേർത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എസ് കേശവപ്രസാദ് ആണ് പരാതിക്കാരൻ. ഹർജിയിൽ ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നടപടി തുടങ്ങി. എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയെന്നാണ് കേസ്. എംപിമാർക്കും അഭിഭാഷകർക്കുമെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഹർജി…
Read Moreക്ഷേത്രങ്ങളും ദൈവങ്ങളും ആരുടേയും സ്വകാര്യ സ്വത്തല്ല ; ഡി.കെ ശിവകുമാർ
ബെംഗളൂരു: ബി.ജെ.പിയ്ക്കെതിരെ പരിഹാസവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു ഈ പ്രതികരണം. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വത്തല്ല. അവ എല്ലാവർക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും ഭാഷയിലും വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിൽ അടുത്തിടെ നടത്തിയ ക്ഷേത്ര സന്ദർശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ഞാൻ മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് വരുന്നത്. കർണാടക തിരഞ്ഞെടുപ്പിന് മുമ്പ് അധികാരം ലഭിക്കാൻ…
Read More