ബെംഗളൂരു: കോറോമാണ്ടൽ തീരത്ത് ഉണ്ടായ ചുഴലിക്കാറ്റ് മൂലം രൂപപ്പെട്ട മേഘങ്ങൾ കാരണം ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണയിലും കുറഞ്ഞ താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ പതിവിലും വ്യത്യാസമായി ചില ഭാഗങ്ങളിൽ മാത്രം സാധാരണയിലും കുറഞ്ഞ താപനിലയും മറ്റിടങ്ങളിൽ തണുപ്പ് തോന്നിപ്പിക്കാതെയുമാണ് കടന്നുപോകുന്നത് എന്നാണ്അ റിപ്പോർട്ടുകൾ. ഡിസംബർ അവസാനം വരെ ഇത് തുടരുമെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു ഐഎംഡിയുടെ ബെംഗളൂരു സിറ്റി സ്റ്റേഷൻ ബുധനാഴ്ച രേഖപ്പെടുത്തിയ കൂടിയതും കുറഞ്ഞതുമായ…
Read MoreTag: CLIMATE
നഗരത്തിന് കുളിരുന്നു; 10 വർഷങ്ങൾക്കിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില
ബെംഗളൂരു: നഗരത്തിലെ രാത്രികൾക്ക് തണുപ്പേറുന്നു. കഴിഞ്ഞ ദിവസം 13 . ൯ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 10 വർഷങ്ങൾക്കിടെ നഗരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്. വരും ദിവസങ്ങളിലും താപനില 10 ഡിഗ്രി വരെ കുറയും. ചെറിയ മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
Read Moreനഗരത്തിൽ നാലുദിവസം മഴതുടരും; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ബെംഗളൂരു: നഗരത്തിൽ നാലുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ചയും ഉഡുപ്പി, ചിക്കമഗളൂരു, കുടക്, ശിവമോഗ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തത്. വടക്കൻ ജില്ലകളിലും തീരദേശ ജില്ലകളിലും മഴ ലഭിക്കും. താഴ്ന്നപ്രദേശങ്ങളിൽ വെള്ളപ്പൊക്കസാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ അതത് ജില്ലാഭരണകൂടങ്ങൾ നിർദേശിച്ചിട്ടുണ്ട്.
Read Moreമഴയുടെ ആഘാതത്തിൽ വലഞ്ഞ് നഗരം; ഭയാനകമായി ഇന്നത്തെ കാലാവസ്ഥ പ്രവചനം
ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും തിങ്കളാഴ്ച മുഴുവൻ സ്ഥിരമായ മൺസൂൺ മഴയ്ക്ക് സാക്ഷ്യം വഹിച്ചു, പ്രധാന റോഡുകളിൽ വെള്ളം കയറി, മരങ്ങൾ കടപുഴകി വീണ് ഗതാഗതക്കുരുക്കിന് കാരണമായി. എന്നാൽ ചൊവ്വാഴ്ച നഗരത്തിലുടനീളം സാമാന്യം ശക്തമായ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ബെംഗളൂരുവിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ബന്നാർഘട്ട റോഡ്, മൈസൂരു റോഡ്, കനകപുര റോഡ്, നഗരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് പ്രശ്നം വാഹന യാത്രക്കാരെ വേട്ടയാടി. കാലവർഷക്കെടുതിക്ക്…
Read More2012ന് ശേഷം ബെംഗളൂരുവിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് 2022 ജൂലൈ 21ന്
ബെംഗളൂരു: ഇന്ന് രാവിലെ 8.30 ഓടെ തോർന്ന മഴയിൽ ബെംഗളൂരുവിൽ 82.6 മില്ലിമീറ്റർ മഴ ലഭിച്ചു, 2012-ന് ശേഷമുള്ള ജൂലൈയിലെ ഏറ്റവും ഉയർന്ന മഴയാണിത്. വെള്ളിയാഴ്ച നഗരത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ ഇടിമിന്നൽ കൂടുതലും നഗരത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലാണ് ഉണ്ടായത്, ചുഴലിക്കാറ്റിനോ ശക്തമായ കാറ്റോ ഉണ്ടായിരുന്നില്ലന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഡാറ്റ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പകൽ താപനിലയും ഈർപ്പത്തിന്റെ ലഭ്യതയും “പർവ്വത പ്രഭാവവും” ഇടിമിന്നലിന് പിന്നിലുണ്ടെന്ന് ബെംഗളൂരുവിലെ ഐഎംഡിയുടെ കാലാവസ്ഥാ കേന്ദ്രത്തിലെ…
Read Moreമഴ ശക്തം: ദക്ഷിണ കന്നഡയിൽ ഇന്ന് റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ബുധനാഴ്ചയും മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 110.8 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. അതിനിടെ ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ടും ജൂലൈ 9ന് ഓറഞ്ച് അലർട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ് അലർട്ട് കണക്കിലെടുത്ത് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ വ്യാഴാഴ്ച സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വിവരമനുസരിച്ച്, ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മൂഡ്ബിദ്രിയിലും തൊട്ടുപിന്നാലെ ബെൽത്തനഗഡി താലൂക്കിലുമാണ്. നേത്രാവതി നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി. അടുത്ത…
Read Moreകനത്ത മഴയിൽ ഒരാൾ ഒലിച്ചുപോയി
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഉത്തര കന്നഡ ജില്ലയിൽ ഹലിയാലിന് സമീപം ഒരാൾ ഒലിച്ചുപോയി. ഹാലിയാൽ സ്വദേശി മഞ്ജുനാഥ് മോറാണ് സാത്നല്ലി കായലിൽ ഒഴുക്കിൽപ്പെട്ടത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.
Read Moreകേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പൊന്നുമില്ല. എന്നാൽ രാവിലെ മുതൽത്തന്നെ കനത്ത മഴയാണ് തിരുവനന്തപുരത്ത് പെയ്യുന്നത്. മധ്യരേകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലുമുണ്ടാകും. മണ്ണിടിച്ചിൽ ശക്തമായതിനാൽ…
Read Moreകേരളത്തില്‍ ഇന്നും അതിതീവ്ര മഴ
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴക്കും സാധ്യത. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് 27ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്താെട്ടാകെ ഇന്ന് വ്യാപകമായി മഴ പെയ്യും. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴിയെ തുടര്‍ന്നുണ്ടായ ശക്തമായ…
Read Moreമഴയിൽ കുതിർന്ന് കേരളം; 24 മണിക്കൂറിനിടെ റെക്കോർഡ് മഴ
തിരുവനന്തപുരം: ഇടവമാസം പിറന്ന ദിവസം തന്നെ ഇടവപ്പാതിക്കു സമാനമായ മഴയിൽ മുങ്ങിക്കുളിച്ച് കേരളം. പതിവിലും ഒരാഴ്ച മുൻപേ കാല വർഷത്തിനു മുൻപുള്ള വേനൽമഴ ശക്തമായതോടെ സംസ്ഥാനമെങ്ങും കനത്ത മഴയിൽ കുതിർന്നു. ഞായറാഴ്ച രാവില എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തു പെയ്തിറങ്ങിയത് മേയ് മാസത്തിലെ തന്നെ റെക്കോർഡ് മഴയാണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്; 200 മില്ലീമീറ്റർ (20 സെന്റീമീറ്റർ). _മറ്റിടങ്ങളിലെ കനത്ത മഴയുടെ കണക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) രേഖപ്പെടുത്തിയത് ഇങ്ങനെ_ (സെന്റീമീറ്ററിൽ): ആലുവ 19,…
Read More