അനധികൃത ഭൂമി വിജ്ഞാപന കേസ് ; ജാമ്യപേക്ഷ നൽകി യെഡിയൂരപ്പ

ബെംഗളൂരു: അനധികൃത ഭൂമി വിജ്ഞാപന കേസിൽ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയിൽ മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ ജാമ്യപേക്ഷ നൽകി. കേസ് കോടതി ഇന്ന് പരിഗണിക്കും. 2006 ൽ യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയായിരിക്കെ ബെലന്തൂരിലും ദേവരബീസനഹള്ളിയിലുമായി ഐ ടി പാർക്കിനായി സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. ആ ഭൂമിയിൽ 434 ഏക്കറിൽ നിന്ന് 15 ഏക്കർ 30 ഗുണ്ട ( ഏക്കറിന്റെ നാൽപതിൽ ഒന്നാണ് ഒരു ഗുണ്ട ) ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കി സ്വജനങ്ങൾക്ക് നൽകിയെന്ന് ആരോപിച്ചുള്ള കേസ് ആണ് ഇത്. 2013 ൽ വാസുദേവ റെഡ്‌ഡി നൽകിയ പരാതി…

Read More

വേർപിരിഞ്ഞ ശേഷം സ്ത്രീയുടെ സ്വത്ത് കൈവശം വയ്ക്കാൻ മുൻഭർത്താവിന് അധികാരം ഇല്ല ; കർണാടക ഹൈക്കോടതി 

ബെംഗളൂരു: വിവാഹ ബന്ധം വേര്‍​പ്പെടുത്തിയ ശേഷം സ്ത്രീയുടെ സ്വത്ത് കൈവശം വെക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധി. തന്റെ മുന്‍ ഭാര്യ നല്‍കിയ ക്രിമിനല്‍ കേസ് തള്ളണമെന്നാവശ്യപ്പെട്ട് മുംബൈ സ്വദേശി നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനല്‍ കേസ് നടപടികള്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 1998ല്‍ വിവാഹത്തിന് സ്ത്രീധനമായി ഒമ്പത് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും ഇത് തുക ഒമ്പത് ശതമാനം പലിശ സഹിതം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി​ കോടതിയിൽ എത്തിയത്. 2009ലാണ് ഈ വിഷയത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും…

Read More

ബിഷപ്പിനെതിരായ പോക്സോ കേസ്: നടപടിക്രമങ്ങൾ റദ്ദാക്കി കോടതി

ബെംഗളൂരു: സിഎസ്ഐ കർണാടക മധ്യ മഹാ ഇടവക ബിഷപ് പി.കെ.സാമുവലിന് എതിരെയുള്ള പോക്സോ കേസ് നടപടിക്രമങ്ങൾ ഹൈക്കോടതി റദ്ദാക്കി. നഗരത്തിലെ ഒരു സ്കൂളിൽ വിദ്യാർഥിനികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള പരാതിയിൽ ബിഷപിനും മറ്റു 4 പേർക്കുമെതിരെ 2015ൽ കബൺ പാർക്ക് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ നടപടിക്രമങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്. ബിഷപിനെതിരെ വേണ്ടത്ര തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി. പരാതിക്കാരിയുടെ മൊഴിയിൽ ബിഷപ്പിനു നേരിട്ടു പങ്കില്ലെന്ന പരാമർശം പരിഗണനയിലെടുത്ത് ഇദ്ദേഹത്തെ ഒഴിവാക്കിയാണ് 2016ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ തൊട്ടടുത്ത…

Read More

സിദ്ധാന്ത് കപൂറിനു ജാമ്യം

ബെംഗളൂരു: ബെംഗളൂരുവില്‍ നിശ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ ബോളിവുഡ് നടന്‍ സിദ്ധാന്ത് കപൂറിന് ജാമ്യം ലഭിച്ചു . ഇന്നലെ അറസ്റ്റ് ചെയ്‌ത നടനെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ആവശ്യപ്പെടുമ്പോള്‍ നടന്‍ ഉള്‍പ്പെടെ അഞ്ച് പേരും പോലീസിന് മുന്‍പില്‍ ഹാജരാകണമെന്ന് ഈസ്റ്റ് ബെംഗളൂരു ഡിസിപി ഭീമ ശങ്കര്‍ ഗുല്ലെദ് അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്‌ച രാത്രി എംജി റോഡിലെ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയവരുടെ…

Read More

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: യുവനടിയെ ബലാൽസംഗം ചെയ്ത കേസിലും ഇരയുടെ പേര് സമൂഹ മാധ്യമം വഴി വെളിപ്പെടുത്തിയ കേസിലും നടനും നിർമാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബുവിന്റെ ഹർജി തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് പരിഗണിക്കുന്നത്. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ ജാമ്യാപേക്ഷ തള്ളിയതിനാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കടക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഹരജി പരിഗണിച്ചിരുന്നു, എന്നാൽ, എഡിജിപി ക്വാറന്റൈൻ ആയതിനാൽ കേസ് പരിഗണിക്കുന്നത് നീട്ടിവക്കണമെന്ന പ്രോസിക്യൂഷൻ…

Read More

സ്വപ്ന സുരേഷിന് രണ്ട് ബോഡി ഗാർഡുകളെ നിയോഗിച്ചു

പാലക്കാട്: അഭിഭാഷകനായ കൃഷ്ണരാജിനെതിരെ കേസെടുത്തതിന് പിന്നാലെ സ്വയം സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായി രണ്ട് ബോഡി ഗാർഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. സ്വകാര്യ ഏജൻസിയാണ് സ്വപ്നയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നതെന്ന് പുറത്ത് വരുന്ന വിവരം. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഈ സ്വപ്‌ന ഇന്ന് അഭിഭാഷകരെ കാണാനും സാധിക്കും. കൊച്ചിയിലെത്തി അഭിഭാഷകരെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ  കാരണം  പാലക്കാട് തന്നെ വച്ചായിരിക്കും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയെന്നാണ്…

Read More

വിജയ് ബാബുവുമായുള്ള കരാറിൽ നിന്നും ഒടിടി കമ്പനി പിന്മാറി

കൊച്ചി : ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാറില്‍ നിന്നും പ്രമുഖ ഒടിടി കമ്പനി പിന്മാറി. ഒരു വെബ്‌സീരീസുമായി ബന്ധപ്പെട്ടുള്ള 50 കോടിയുടെ കരാറിന്‍ നിന്നുമാണ് കമ്പനി പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ പിന്മാറ്റം. താരസംഘടനയായ ‘അമ്മ’ ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിന് എതിരെയുള്ള കേസിന്റെ വിശദാംശങ്ങള്‍ കൊച്ചി സിറ്റി പോലീസിനോട് അന്വേഷിച്ചിട്ടുണ്ട്. അതേസമയം,…

Read More

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കുന്നു കാവ്യ പ്രതിയാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ കേസിൽ പ്രതിയാക്കില്ല എന്നും റിപ്പോർട്ടുണ്ട്. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക…

Read More

വിജയ് ബാബു ബെംഗളൂരു വഴി ദുബായിലേക്ക് കടന്നതായി വിവരം 

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ നടനും, നിര്‍മ്മാതാവുമായ വിജയ് ബാബു ദുബായിലേക്ക് കടന്നതായി പോലീസ്. കഴിഞ്ഞ ഞായറാഴ്ച്ച ബെംഗളൂരു വഴിയാണ് നടന്‍ ദുബായിലേക്ക് കടന്നതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. എന്നാല്‍ വിജയ് ബാബുവിന് കീഴടങ്ങാതെ മറ്റ് വഴികള്‍ ഇല്ല എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി.എച്ച്‌ നാഗരാജു അറിയിച്ചിരിക്കുന്നത്. നടിയുടെ മൊഴി സത്യമാണെന്ന് തെളിയിക്കുന്ന പല തെളിവുകളും പോലീസിന് ലഭിച്ചു കഴിഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സിനിമ…

Read More

ദിവസക്കൂലിക്കാരൻ ഫുട്പാത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; ബെസ്‌കോമിനെതിരെ കേസ്.

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം സഞ്ജയ്‌നഗർ മെയിൻ റോഡിൽ ദിവസക്കൂലിക്കാരനായ 22കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. മട്ടികെരെ സ്വദേശി കിഷോർ ബി ആണ് മരിച്ചത്. കിഷോർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ രാത്രി 7.30 ഓടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. യാത്രയ്ക്കിടെ താഴെ  കിടന്നിരുന്ന ഇന്റർനെറ്റ് കേബിളുമായി സമ്പർക്കം പുലർത്തുകയും ഷോക്ക് അടിക്കുകയും സംഭവസ്ഥലത്തുവച്ചുതന്നെ കിഷോറിന്  മരണം സംഭവിക്കുകയുമായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ബിബിഎംപി പാർക്കിനു സമീപത്തുകൂടി നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഎസ് രാമയ്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരയുടെ…

Read More
Click Here to Follow Us