വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: യുവനടിയെ ബലാൽസംഗം ചെയ്ത കേസിലും ഇരയുടെ പേര് സമൂഹ മാധ്യമം വഴി വെളിപ്പെടുത്തിയ കേസിലും നടനും നിർമാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

വിജയ് ബാബുവിന്റെ ഹർജി തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് പരിഗണിക്കുന്നത്. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ ജാമ്യാപേക്ഷ തള്ളിയതിനാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കടക്കാനുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ഹരജി പരിഗണിച്ചിരുന്നു, എന്നാൽ, എഡിജിപി ക്വാറന്റൈൻ ആയതിനാൽ കേസ് പരിഗണിക്കുന്നത് നീട്ടിവക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് ഇന്നേക്ക് മാറ്റിയത്. കോടതി നിർദ്ദേശ പ്രകാരം നാട്ടിലെത്തിയ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരായിരുന്നു. തുടർന്ന് രണ്ട് ദിവസം അന്വേഷണ സംഘം വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്തു.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ അടുത്ത ദിവസം പോലീസ് കോടതിയെ അറിയിക്കും. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് വിജയ് ബാബുവിന്റെ ഹർജിയിലെ ആവശ്യം.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

കോടതി നിർദ്ദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്ന വിജയ് ബാബുവിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും സിനിമയിൽ അവസരം നൽകാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജയ് ബാബുവിന്റെ മൊഴി. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെ തുടർന്നാണ് വിജയ് ബാബുവിനെതിരേ കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts