ബെംഗളൂരുവിലേക്ക് പുതിയ ബസ് സർവീസ്

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് പുതിയ സർവീസ് ഇന്ന് മുതൽ. അത്തോളി, പേരാമ്പ്ര, കുറ്റിയാടി, തോട്ടിൽപാലം, വെള്ളമുണ്ട, മാനന്തവാടി, കുട്ട, മൈസൂരു വഴിയാണ് സർവീസ് ഉണ്ടാവുക. ബെംഗളൂരുവിൽ നിന്ന് തിരിച്ചും ഇതേ റൂട്ടിൽ സർവീസ് ഉണ്ട്.

Read More

തുച്ഛമായ നിരക്കിൽ ചിക്കബല്ലാപ്പൂരിലേക്ക് ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ചൊവ്വാഴ്ച പൈലറ്റ് അടിസ്ഥാനത്തിൽ ചിക്കബെല്ലാപൂരിലേക്ക് വോൾവോ ബസ് സർവീസ് ആരംഭിച്ചു.ബിഎംടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ സർവീസാണിത്, ബിബിഎംപി പരിധിക്ക് പുറത്ത് 25 കിലോമീറ്റർ അകലെയാണ് കൂടാതെ ഇതാദ്യമായാണ് കോർപ്പറേഷൻ അധികാരപരിധിക്കപ്പുറത്തേക്ക് ബസുകൾ ഓടിക്കുന്നത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) അനുമതി വാങ്ങിയ ശേഷമേ ബിഎംടിസിക്ക് ഇത് ചെയ്യാൻ കഴിയൂ. റൂട്ട് നമ്പർ 298MN കെംപെഗൗഡ ബസ് സ്റ്റേഷനിൽ (മജസ്റ്റിക്) നിന്ന് ഹെബ്ബാൽ, യെലഹങ്ക, റാണി ക്രോസ്/ദേവനഹള്ളി വഴി ചിക്കബല്ലാപ്പൂരിലേക്ക് സർവീസ് നടത്തും. ചിക്കബെല്ലാപ്പൂർ സിവിൽ…

Read More

വിഷുവിന് നാട്ടിലേക്ക്, ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: കേരള, കർണാടക ആർടിസി ബസുകളിലെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഏപ്രിൽ 11,12,13 ദിവസങ്ങളിൽ ആയിരിക്കും ഏറ്റവും തിരക്ക് ഉണ്ടാകാൻ സാധ്യത എന്നതിനാൽ ഏപ്രിൽ 12 നുള്ള ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചത്. ഏപ്രിൽ 5,6,7 തിയ്യതികളിൽ ആണ് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത്. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. തത്കാൽ ടിക്കറ്റുകൾ മാത്രമാണ് ബാക്കി ഉള്ളത്. മുൻകൂട്ടി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചാൽ മാത്രമേ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഈ വിഷുവിന് നാട്ടിൽ എത്താൻ സാധിക്കൂളൂ.

Read More

കേരളത്തിലേക്ക് ‘അംബാരി ഉത്സവ്’ കൂടുതൽ സർവീസുകൾക്ക് ഒരുങ്ങുന്നു

ബെംഗളൂരു: വിഷുത്തിരക്ക് ആരംഭിച്ചതോടെ കർണാടക ആർടിസി യുടെ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് അംബാരി ഉത്സവ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ബെംഗളൂരു- കോട്ടയം സർവീസ് ആണ് നിലവിൽ പരിഗണനയിൽ ഉള്ളത്. നിലവിൽ എറണാകുളം 2 ഉം തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ വീതാമാണുള്ളത്. 50 വോൾവോ സ്ലീപ്പർ ബസുകളിൽ ആദ്യം ലഭിച്ച 16 ബസുകൾ ആണ് കഴിഞ്ഞ മാസം സർവീസ് ആരംഭിച്ചത്. ബാക്കി ബസുകൾ കൂടി നിരത്തിൽ ഇറങ്ങുന്നതോടെ കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം കൂടും.

Read More

വിഷു – ഈസ്റ്റർ അവധി: കേരള, കർണാടക ആർ.ടി.സി ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങും.

ബെംഗളൂരു : ഈസ്റ്റർ അവധിക്ക് മുന്നോടിയായുള്ള കേരളം, കർണാടക ആർ.ടി.സി ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങും. ഏപ്രിൽ 4 മുതലുള്ള റിസേർവഷനാണ് തുടങ്ങുന്നത്. 5,6 തീയതികളിലാണ് കൂടുതൽ തിരക്ക്. 15 ന് വിഷു കൂടി വരുന്നതോടെ ഏപ്രിൽ രണ്ടാം വാരത്തോടെ തിരക്കേറും. 30 ദിവസം മുൻപാണ് കേരള, കർണാടക, ആർ.ടി.സികളിൽ ബുക്കിങ് തുടങ്ങുന്നത്. പതിവ് ബസുകൾ പതിവ് ബസുകളിലെ ബുക്കിങ് പൂർത്തിയാകുന്നതോടെ സ്പെഷ്യൽ ബസുകൾ ഏർപ്പാടക്കും. കഴിഞ്ഞ വർഷം വിഷുവിന് മുന്നോടിയായാണ് കേരള ആർ ടി. സി സ്വിഫ്റ്റ് ബസുകൾ ബെംഗളൂരു റൂട്ടിൽ സർവീസ്…

Read More

കേരളത്തിലേക്ക് 8 പുതിയ സർവീസുകൾ, 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരത്തേക്ക് എട്ട് എസ്.സി.മൾട്ടി ആക്‌സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ്’ ബസുകൾ സർവീസ് ആരംഭിക്കുന്നു. സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകൾ ബസിലുണ്ടാവുമെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു. പുതിയ സർവീസുകൾ 21-ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. 20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒരു ബസിന് ഏകദേശം ഒന്നേമുക്കാൽ കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല. നിലവിൽ 1500 രൂപ എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും…

Read More

സൂപ്പർ ലക്ഷ്വറി ബസ് അംബാരി ഉത്സവ സർവീസുകൾ കേരളത്തിൽ 3 ഇടത്ത് നിന്നും

ബെംഗളൂരു: ഇനി കേരളത്തിലെ നിരത്തുകളിലും കർണാടകയുടെ സൂപ്പർ ലക്ഷ്വറി ബസുകളോടും. അംബാരി ഉത്സവം സീരിസിലുള്ള വോൾവോ സ്ലീപ്പർ ബസുകൾ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്ക് പുതിയ ബസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരു-എറണാകുളം റൂട്ടിൽ മാത്രമാണു അംബാരി ഡ്രീം ക്ലാസ് ഓടിക്കുന്നത്. വൈകാതെ മൈസുരു-എറണാകുളം റൂട്ടിലും അംബാരി ഡ്രീം ക്ലാസ് സർവീസ് ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ മേഖലയ്ക്ക് പുതിയ നോൺ എസി സർവീസുകളും പരിഗണിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള പുതിയ 2 സർവീസുകൾക്കായി പെർമിറ്റ് അപേക്ഷ നൽകി തമിഴ്‌നാടിന്റെ…

Read More

ബിഎംടിസി യിൽ താത്കാലിക നിയമനം

ബെംഗളൂരു: 1000 ഡ്രൈവർമാരെ നിയമിക്കാൻ സ്വകാര്യ ഏജൻസിയിൽ നിന്നും അപേക്ഷ ക്ഷണിച്ച് ബിഎംടിസി. പുതിയ നിയമത്തിലൂടെ ഡ്രൈവർമാരുടെ ക്ഷാമം പരിഹരിക്കാൻ ആണ് ലക്ഷ്യം. ഡ്രൈവർമാരുടെ എണ്ണം വർധിക്കുന്നതോടെ നഗരത്തിലെ മുഴുവൻ സർവീസുകളും പ്രവർത്തനക്ഷമമാകും. ബിഎംടിസി യുടെ 5 സോണുകളിലായി 200 ഡ്രൈവർമാരെ വീതമാകും നിയമിക്കുക. 11 മാസം ആയിരിക്കും ഓരോ ഡ്രൈവർമാരുടെയും കാലാവധി. 6800 ബസുകളിൽ 5700 ബസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ബസുകൾ സർവീസ് നടത്തി വരുമാനം വർധിപ്പിക്കാൻ ആണ് ബിഎംടിസി യുടെ…

Read More

കോവിഡിനെ തുടർന്ന് നിർത്തി വച്ച കെഎസ്ആർടിസി സർവീസ് പുന:രാരംഭിച്ചു 

ബെംഗളൂരു: മല്ലത്ത് നിന്ന് രാവിലെ മംഗളൂരുവിലേക്കും വൈകീട്ട് തിരിച്ചും സര്‍വീസ് നടത്തിയിരുന്ന കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് പുന:രാരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെ സർവീസ് പുന:രാരംഭിച്ചു. 10 വര്‍ഷത്തോളം ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിച്ചെങ്കിലും സര്‍വീസ് പുനഃരാരംഭിക്കാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. കെഎസ്‌ആര്‍ടിസിയുടെ ലാഭകരമായ സര്‍വീസുകളില്‍ ഒന്നായിരുന്നു ഇത്. ചികിത്സയ്ക്കും മറ്റുമായി മംഗളൂരുവില്‍ പോവുന്ന രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം മല്ലം ക്ഷേത്രത്തിലേക്ക് തീര്‍ഥാടനത്തിന് വരുന്നവര്‍ക്കും ഗുണകരമായിരുന്നു. സര്‍വീസ് നിലച്ചതോടെ മറ്റ്…

Read More

ക്രിസ്മസ്, ന്യൂ ഇയർ, കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം : ക്രിസ്മസ്, ന്യൂ ഇയർ കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി. ബംഗളൂരു, മൈസൂരു, ചെന്നൈയിലേക്ക് കേരളം അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വകാര്യ ബസുകൾ അമിതനിരക്ക് ഈടാക്കിയാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ മെട്രോ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 23 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.

Read More
Click Here to Follow Us