ജന്മദിനാഘോഷത്തിനിടെ യുവാവിനെ വെട്ടിക്കൊന്നു 

ബെംഗളൂരു: രാമനഗരയിൽ ജന്മദിനാഘോഷത്തിനിടെയുണ്ടായ ബഹളത്തിൽ യുവാവിനെ ആയുധം കൊണ്ട് വെട്ടിക്കൊന്നു. രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ കുഡൂർ പോലീസ് സ്‌റ്റേഷന് പരിധിയിലെ തിമ്മഗൗഡന പാല്യയിൽ ആണ് സംഭവം. കുഡുരു ഹോബലിയിലെ തിമ്മെഗൗഡ പാളയയിലെ കോർപ്പറേറ്റർ മഞ്ജുനാഥിൻ്റെ തോട്ടത്തിൽ സുഹൃത്തുക്കളെല്ലാം ചേർന്ന് പിറന്നാൾ ആഘോഷം നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഈ സമയ അശോകൻ എന്ന യുവാവിനെ മാരകസ്ത്രങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദിലീപ് എന്ന യുവാവിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു കൊലപാതകം. ബഹളം കേട്ട് നാട്ടുകാർ പോലീസിനെ വിളിച്ചു.

Read More

ഭാര്യയുടെ ജന്മദിനം മറന്നോ? തടവ് ശിക്ഷ 5 വർഷം വരെ

ഭാര്യയുടെ ജന്മദിനം എന്ന് ആണെന്ന് ഓർക്കുന്നുണ്ടോ? മറന്നെങ്കിൽ സൂക്ഷിക്കുക. ജന്മദിനത്തിൽ ഭാര്യയ്ക്ക് കൃത്യമായി ആശംസകൾ അറിയിക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ടോ? അതിലൊക്കെ എന്തുകാര്യമെന്നാണ് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അത്ര നിസ്സാര കാര്യമല്ല. കാരണം, ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താവിനെ നിയമപരമായി ശിക്ഷിക്കുന്ന ഒരു രാജ്യമുണ്ട് നമ്മുടെ ലോകത്ത്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവയിൽ ആണ് ഇത്തരത്തിൽ വേറിട്ട ഒരു നിയമം നിലനിൽക്കുന്നത്. ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താക്കന്മാർക്ക് അഞ്ച് വർഷം തടവാണ് സമോവയിലെ നിയമം എന്നാണ് റിപ്പോർട്ടുകൾ. വളരെ…

Read More

വിഎസിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെയെന്ന് ആശംസിച്ചു. “മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ജിയുടെ ജന്മദിനത്തിന്റെ പ്രത്യേക അവസരത്തിൽ ആശംസകൾ. പതിറ്റാണ്ടുകളായി അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹവുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. പ്രത്യേകിച്ച് ഞങ്ങൾ രണ്ട് പേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിആയിരിക്കുമ്പോൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ, പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം;രണ്ടാഴ്ച നീളുന്ന പരിപാടികളുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഇന്ന് തുടങ്ങി ഗാന്ധിജയന്തി ദിനം വരെ നീളുന്ന വിവിധ ആഘോഷങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ വ്യത്യസ്‌ത രീതിയിലാണ്‌ ആഘോഷങ്ങൾ സംഘടിപ്പിക്കുക. മരം നടൽ, ശുചീകരണം, രക്‌തദാന ക്യാമ്പ് തുടങ്ങിയ സാമൂഹികസേവന പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം ജന്മദിനത്തിൽ പ്രധാനമന്ത്രി നിർവഹിക്കും. ഡൽഹിയിലെ ദ്വാരകയിൽ യശോഭൂമി എന്ന പേരിൽ നിർമ്മിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ ആദ്യഘട്ടം മോദി രാജ്യത്തിനു സമർപ്പിക്കും. രാവിലെ 11 മണിക്കാണ്…

Read More

നാളെ മെട്രോയിൽ എവിടെ നിന്ന് എവിടേക്കു യാത്രചെയ്താലും 20 രൂപ

കൊച്ചി: നാളെ പിറന്നാൾ ദിനത്തിൽ മെട്രോയിൽ എവിടെ നിന്ന് എവിടേക്കു യാത്രചെയ്താലും 20 രൂപ. കുറഞ്ഞ ദൂരത്തിനു 10 രൂപയുടെ മിനിമം ടിക്കറ്റും ഉണ്ടാവും. പിന്നെയുള്ളത് ഇരുപതിന്റെ ടിക്കറ്റ് മാത്രം. ഏപ്രിലിൽ ശരാശരി 75,831 പ്രതിദിന യാത്ര ചെയ്തത്. മേയിൽ ഇത് 98,766 ആയി. നാളെ കൊച്ചി വൺ കാർഡ് പുതുതായി വാങ്ങുന്നവർക്കു കാർഡിന്റെ ഫീസ് കാഷ്ബാക്ക് ആയി ലഭിക്കും. 225 രൂപയാണു കാഷ്ബാക്ക് ലഭിക്കുക. ഈ തുക പത്തു ദിവസത്തിനകം കാർഡിൽ ലഭിക്കും. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയിൽ ഇന്നലെ യാത്രക്കാരുടെ കാരിക്കേച്ചർ വര…

Read More

മൈസൂരു മൃഗശാലയിൽ ഗൊറില്ല താബോയുടെ ജന്മദിനം ആഘോഷിച്ചു

ബെംഗളൂരു: ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് (മൈസൂർ മൃഗശാല) അതിന്റെ ഏറ്റവും പ്രശസ്തമായ അന്തേവാസിയായ ഗൊറില്ലയുടെ 15-ാം ജന്മദിനം ബുധനാഴ്ച ആഘോഷിച്ചു. 2007 നവംബർ 23 ന് ജർമ്മനിയിലെ ആൽവെറ്റർസൂ മൺസ്റ്ററിലാണ് താബോ ജനിച്ചത്. കഴിഞ്ഞ വർഷം മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ കീഴിലാണ് മൈസൂരു മൃഗശാലയിൽ എത്തിച്ചത്. കസ്തൂരി തണ്ണിമത്തൻ, മുന്തിരി, ആപ്പിൾ, അണ്ടിപ്പരിപ്പ്, പച്ചക്കറികൾ തുടങ്ങിയ പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ മൾട്ടി-ലേയേർഡ് കേക്ക് ഉപയോഗിച്ചാണ് താബോയെ സന്തോഷിപ്പിച്ചത്. ക്യാരറ്റ്, വാഴപ്പഴം, വെള്ളരി എന്നിവ ഉപയോഗിച്ച് ഹൃദയാകൃതിയിലുള്ള ഒരു ക്രമീകരണവും അതിന്റെ ചുറ്റുപാടിൽ ‘ഹാപ്പി…

Read More

നൂറിന്റെ നിറവിലേയ്ക്ക് വി എസ്; ആശംസകളര്‍പ്പിച്ച് കേരളം

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക്. നേരിയ പക്ഷാഘാതത്തിന്റെ പടിയിലകപ്പെട്ടതിനാൽ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്. അതിനാൽ കാര്യമായ പിറന്നാൾ ആഘോഷവുമില്ല. മൂന്ന് വര്‍ഷമായി വിഎസ് പൊതുവേദിയിൽ നിന്ന് മാറി നില്ക്കാൻ തുടങ്ങിയിട്ട്. ചരിത്രം കുറിച്ച തുടര്‍ഭരണത്തിലൂടെ അധികാരത്തിലെത്തിയ പാര്‍ട്ടി കേരളം ഭരിക്കുകയാണ്. ഭരണ സിരാകേന്ദ്രത്തിന്റെ ഒരു വിളിപ്പാടകലെ മകന്റെ വീട്ടിൽ പരിപൂര്‍ണ്ണ വിശ്രമത്തിലാണ് വിഎസ്. ചുറ്റും നടക്കുന്ന എല്ലാം അറിയുന്നുണ്ട്. മിന്നിയും മാ‍ഞ്ഞും മുഖത്ത് തെളിയുന്ന പ്രതികരണങ്ങളിൽ നിന്നാണ് അടുത്ത ബന്ധുക്കൾ അതെല്ലാം വായിച്ചെടുക്കുന്നത്.

Read More

പുനീത് രാജ്കുമാറിന്റെ പിറന്നാൾ ദിനം കർണാടകയിൽ ഇനി ഇൻസ്പിരേഷൻ ഡേ

ബെംഗളൂരു: അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്മകുമാറിന് ആദരമായി കര്‍ണ്ണാടകയില്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ മാര്‍ച്ച്‌ 17 ‘ഇന്‍സ്പിരേഷന്‍ ഡേ’ ആയി ആചരിക്കും. കര്‍ണ്ണാടക സര്‍ക്കാരിന്റേതാണ് തീരുമാനം.”എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളും വലിയ മനുഷ്യസ്നേഹിയുമായിരുന്നു പുനീത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് അദ്ദേഹം പ്രചോദനമായിരുന്നു. അതിനാല്‍, മാര്‍ച്ച്‌ 17 പ്രചോദന ദിനമായി ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.- കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വലിയ സ്വീകാര്യതയാണ് നടന് സംസ്ഥാനത്തും ആരാധകര്‍ക്കിടയിലും ഉള്ളത്. മരണാനന്തര ബഹുമതിയായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ ‘കര്‍ണാടക രത്‌ന’ നല്‍കി അദ്ദേഹത്തെ…

Read More

നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍; ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദർശനം ഉല്‍ഘാടനം ചെയ്യും. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലായിരിക്കും നരേന്ദ്രമോദിയുടെ പരിപാടികൾ. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി…

Read More

പിറന്നാൾ ദിനത്തിൽ ആട് മോഷണം , വഴക്കു പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി

രാജസ്ഥാൻ : പിറന്നാൾ ദിനത്തിൽ ആടിനെ മോഷ്ടിച്ചു. തുടർന്നുള്ള തർക്കത്തിനിടെ മകൻ അമ്മയെ കൊന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചും, വെട്ടിയുമാണ് 12ാം ക്ലാസ് വിദ്യാർത്ഥി അമ്മയെ കൊലപ്പെടുത്തിയത്. തകരപ്പെട്ടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് കണ്ടെടുത്തു. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് ദാരുണ സംഭവം. കഴിഞ്ഞ ദിവസം ജലവാറിലെ സുനൽ പോലീസ് പരിധിയിലെ സെൻലിയ ഗ്രാമത്തിലാണ് സംഭവം. നൊദയൻഭായി മേഘ്‌വാൾ (40) ആണ് കൊല്ലപ്പെട്ടത്. ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ വിദ്യാർത്ഥി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ പണം നൽകാൻ  വിസമ്മതിച്ചു. തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കായി.…

Read More
Click Here to Follow Us