ബിൽ അടക്കാൻ ഉണ്ടോ ? വേഗമായിക്കോളൂ നാളെ മുതൽ ഈ ദിവസം വരെ ബെസ്കോമിന്റെ ഓൺലൈൻ സേവനം തടസപ്പെടും

ബെംഗളൂരു: ബെസ്കോമിന്റെ ഓൺലൈൻ സേവനങ്ങൾ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് തടസപ്പെടും. ഉപഭോക്തൃ പോർട്ടലുകളും സ്റ്റോർ ഇടപാടുകളും ഒക്ടോബർ 4ന് രാത്രി 9 മുതൽ ഒക്ടോബർ 7ന് രാവിലെ 6 വരെ ലഭ്യമാകില്ല. ഒക്ടോബർ 4 ന് രാത്രി 9 മുതൽ 5ന് രാവിലെ 11 വരെ ഓൺലൈൻ ബിൽ പേയ്‌മെൻ്റ് സേവനങ്ങൾ ലഭ്യമാകില്ല. ഐപിഡിഎസ് ഐടി ഫേസ്-2 പദ്ധതിയുടെ ഭാഗമായി ആർഎപിഡിആർപി (റിസ്ട്രക്ചർഡ് ആക്സിലറേറ്റഡ് പവർ ഡെവലപ്‌മെൻ്റ് ആൻഡ് റിഫോംസ് പ്രോഗ്രാം) ഐടി ആപ്ലിക്കേഷനുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ബെസ്കോം ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

വൈദ്യുതി നിരക്ക് വർധിപ്പിക്കണം; ബെസ്കോം

ബെംഗളൂരു : അടുത്തവർഷം യൂണിറ്റിന് 49 പൈസവീതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വിതരണകമ്പനിയായ ബെസ്‌കോം കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. ഈ വർഷം 1738 കോടിയുടെ നഷ്ടമുണ്ടായെന്നും നിരക്കുവർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നുമാണ് ബെസ്‌കോമിന്റെ നിലപാട്. ഇക്കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനമെടുക്കുമെന്നാണ് വിവരം അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ നിരക്കുവർധന പ്രതിഛായയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഇക്കാര്യം എതിർത്തേക്കുമെന്നും സൂചനകളുണ്ട്. നേരത്തേയും നിരക്കുവർധന ആവശ്യപ്പെട്ട് ബെസ്‌കോം റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു.

Read More

ബില്ല് അടച്ചില്ല, കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരന് മർദ്ദനം 

ബെംഗളൂരു: കൊപ്പല്‍ ജില്ലയില്‍ വൈദ്യുതി മീറ്റര്‍ പരിശോധിക്കാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന് നേരെ ആക്രമണം. ബില്‍ അടക്കാത്തതിന്റെ പേരില്‍ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരനും , സഹായിക്കുമാണ് മര്‍ദ്ദനമേറ്റത് . കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ണാടകയില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചത്. കുക്കൻപള്ളി സ്വദേശി ചന്ദ്രശേഖര്‍ ഹിരേമത്തിന്റെ വീട്ടില്‍ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ഗുല്‍ബര്‍ഗ ബെസ്കോം ജീവനക്കാരനായ മഞ്ജുനാഥിനാണ് മര്‍ദ്ദനമേറ്റത് . കഴിഞ്ഞ ആറ് മാസമായി 9,999 രൂപയാണ് ഹിരേമത്തിന്റെ കുടിശ്ശിക. മഞ്ജുനാഥ് ഇത് പറഞ്ഞയുടൻ…

Read More

വൈദ്യുതാഘാതമേറ്റ് പെയിന്റർ മരിച്ചു: ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബെംഗളൂരു: ദേവരച്ചിക്കനഹള്ളിയിൽ വൈദ്യുതാഘാതമേറ്റ ദാരുണമായ സംഭവത്തിൽ 28 കാരനായ ചിത്രകാരൻ മരിച്ചു. ബൊമ്മനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ച് ഉത്തരവാദികളായ ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ യജമാന ലേഔട്ടിൽ താമസിക്കുന്ന മിറാസുൽ ഇസ്ലാമാണ് മരിച്ചത്. പ്ലംബർ ആയ ഇസ്‌ലാമും ഭാര്യാ സഹോദരനും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ ദേവരച്ചിക്കനഹള്ളി റോഡിലെ ഒരു ഹാർഡ്‌വെയർ കടയിൽ പെയിന്റ് വാങ്ങാൻ പോയതായി ഇസ്‌ലാമിന്റെ സുഹൃത്ത് ഷംശുദ്ദീൻ നൽകിയ പരാതിയിൽ പറയുന്നു. ഇസ്ലാം തന്റെ സ്കൂട്ടർ ഒരു വൈദ്യുത തൂണിനോട് ചേർന്ന് നിർത്തി. സ്‌കൂട്ടറിന്റെ ഫുട്‌റെസ്റ്റിൽ പെയിന്റ് ബോക്‌സുകൾ വെച്ച…

Read More

പുതുവർഷത്തിൽ വൈദ്യുതി നിരക്ക് കുറയും

SMART ELECTRICITY METERS

ബെംഗളൂരു: പുതുവർഷത്തിൽ വൈദ്യുതി നിരക്ക് യുണിറ്റിന് 36 പൈസ കുറച്ച് ബെസ്കോം. ജനുവരി 1 മുതൽ മാർച്ച്‌ 21 വരെയുള്ള ബില്ലിൽ കുറഞ്ഞ നിറക്കാണ് ഈടാക്കുക. കൽക്കരി വില ഉയർന്നതോടെ കഴിഞ്ഞ ഒക്ടോബറിലാണ് വൈദ്യുതി നിരക്ക് യൂണിറ്റിന് 43 പൈസ ഉയർത്തിയത്. ബെസ്കോമിന് പുറമെ മംഗളുരു ഇലെക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ വൈദ്യുതി നിരക്ക് യൂണിറ്റിന് 39 പൈസ കുറച്ചു. കർണാടക എലെക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശപ്രകാരണമാണ് നിരക്ക് കുറച്ചത്.

Read More

വൈദ്യുതി കുടിശിക അടച്ചില്ലെങ്കിൽ പുതിയ നടപടിയുമായി ബെസ്കോം

ELECTRICITY METERS

ബെംഗളൂരു: ഒരു ഉപഭോക്താവ് തുടർച്ചയായി മൂന്ന് മാസത്തേക്ക് ബില്ലുകൾ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ വൈദ്യുതി വിതരണ കരാറുകൾ സ്ഥിരമായി അവസാനിപ്പിക്കുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. ഒരിക്കൽ വിച്ഛേദിക്കപ്പെട്ടാൽ, ഒരു ഉപഭോക്താവ് പുതിയ ഡിജിറ്റൽ മീറ്ററുകൾ വാങ്ങുന്നതിന് പുറമെ ആയിരക്കണക്കിന് രൂപ ചിലവഴിച്ച് വീണ്ടും കണക്ഷന് അപേക്ഷിക്കണമെന്നും ബെസ്കോം അറിയിച്ചു. കുടിശ്ശിക വരുത്തിയിട്ടുള്ള ബില്ലുകൾ ഉടൻ അടയ്ക്കാൻ ബെസ്‌കോം എംഡി മഹന്തേഷ് ജി ബിലാഗി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ബില്ലുകളിലെ സാമ്പത്തിക ബാധ്യത തീർപ്പുകൽപ്പിക്കാത്ത കുടിശ്ശിക വീണ്ടെടുക്കാൻ താൽപ്പര്യമുള്ള ബെസ്‌കോം, കുടിശ്ശിക വരുത്തുന്നവർക്കെതിരെ, പ്രത്യേകിച്ച്…

Read More

ജാഗ്രത; ബെസ്‌കോം വൈദ്യുതി ബിൽ ഓൺലൈൻ പേയ്മെന്റ് വ്യാജന്മാർ പെരുകുന്നു

ബെംഗളൂരു: ബെസ്‌കോം ഉദ്യോഗസ്ഥനെന്ന വ്യാജേന അജ്ഞാതൻ വിളിച്ച് കുടിശ്ശിക തുകയുടെ പേരിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 59 കാരനായ ഫ്രീലാൻസ് അക്കൗണ്ടന്റിന് വൈദ്യുതി കുടിശ്ശികയായ 11 രൂപ നൽകുന്നതിന് പേയ്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ നഷ്ടപ്പെട്ടത് 2.05 ലക്ഷം രൂപ. ഹൊസക്കോട്ട് മെയിൻ റോഡിലെ കണ്ണമംഗല സ്വദേശിയായ അക്കൗണ്ടന്റ് രവിശങ്കർ രാമന് ഓൺലൈനായി ബിൽ അടയ്ക്കാൻ തട്ടിപ്പ് നടത്തിയയാൾ ലിങ്ക് അയച്ചു തുടർന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. ലിങ്ക് ആക്സസ് ചെയ്തയുടൻ ഇയാളുടെ അക്കൗണ്ടിൽ നിന്ന് 2.05 ലക്ഷം രൂപ…

Read More

വൈദ്യുതി ബിൽ ഇനി നേരിട്ട് അടക്കണം; ബെസ്കോം 

ബെംഗളൂരു: വൈദ്യുതി ബില്ലുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നേരിട്ട് കൗണ്ടറുകളിൽ അടക്കണമെന്ന് ‘ബെസ്കോം’ നിർദേശം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള വെബ്സൈറ്റിൽ സാങ്കേതിക തകരാറുള്ളതിനാലാണിത്. പണം അടക്കുന്നവരിൽനിന്ന് കൂടുതൽ തുക ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് വെബ്സൈറ്റിൽ തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട് അതുവരെ നേരിട്ട് വന്ന് ബില്ലുകൾ അടക്കണമെന്നും ബെസ്കോം അറിയിച്ചു.

Read More

നഗരത്തിൽ 22 വരെ വൈദ്യുതി തടസ്സം നേരിടും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 22 വരെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് മുടക്കം. ഒക്ടോബർ 21 നാളെ രാമനഗര, വൈറ്റ്ഫീൽഡ്, ശിവാജിനഗർ, തിപ്തൂ മേഖലകളിൽ വൈദ്യുതി മുടങ്ങും. 22 ന് രാമനഗര, മല്ലേശ്വരം, ഹെബ്ബാൾ, ജാലഹള്ളി, ചന്ദപുര മേഖലകളിൽ വൈദ്യുതി തടസ്സം നേരിടും.

Read More

ബെസ്‌കോം കർണാടക ഹൈക്കോടതിയിലേക്ക്

ബെംഗളൂരു: നഗരത്തിൽ ആകെയുള്ള 5,784 ട്രാൻസ്‌ഫോർമറുകളിൽ 2,588 ട്രാൻസ്‌ഫോർമറുകൾ ഫുട്‌പാത്തിൽ നിന്ന് മാറ്റാൻ നടപടി സ്വീകരിച്ചതായി ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) കർണാടക ഹൈക്കോടതിയെ അറിയിച്ചു. 2022 സെപ്തംബർ 9 വരെ 2,588 ട്രാൻസ്ഫോർമറുകളിൽ 1,155 എണ്ണം മാറ്റുന്നത് പുരോഗമിക്കുകയാണെന്നും ബാക്കിയുള്ളവ മാറ്റുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി എന്നിവരുടെ ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബെസ്‌കോം വ്യക്തമാക്കി. 1,433 ട്രാൻസ്ഫോർമറുകൾ. ആദ്യഘട്ടത്തിൽ 3,194 ട്രാൻസ്‌ഫോർമറുകൾ ബെസ്‌കോം ഇതിനോടകം മാറ്റിക്കഴിഞ്ഞു.…

Read More
Click Here to Follow Us