ക്രിസ്മസ് പുതുവത്സര ആഘോഷം: സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി; ബുക്കിങ് വിശദാംശങ്ങൾ അറിയാം

ബെം​ഗളൂരു: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെം​ഗളൂരു-ചെന്നൈ ക്രിസ്മസ് പുതുവത്സര പ്രത്യേക സർവീസുമായി കെഎസ്ആർടിസി. ക്രിസ്മസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടി ഡിസംബർ 20 മുതൽ ജനുവരി 03 വരെ അധിക സർവീസുകൾ ക്രമീകരിച്ചതായി കെഎസ്‌ആർടിസി. നിലവിൽ ഓടുന്ന സർവീസുകൾക്ക് പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ സജ്ജീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.…

Read More

ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത്; ഇടനിലക്കാരനായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വയനാട്: ജില്ലയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു യുവാവിനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചേളന്നൂര്‍ അംബിക സദനത്തില്‍ ഇ പി അശ്വിന്‍ (25) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. മഞ്ചേരി തുറക്കല്‍ വിളക്കുമാടത്തില്‍ വി എം സുഹൈല്‍ (34) മേപ്പാടി നത്തംകുനി ചൂണ്ടയില്‍തൊടി അമല്‍ (23) എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അമല്‍ മൈസുരുവില്‍ നിന്നും മയക്കുമരുന്ന് വാങ്ങി സുഹൈലിന്റെ കൈവശം കാറില്‍ കൊടുത്ത് വിടുകയായിരുന്നു.…

Read More

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏതുനിമിഷവും താഴെ വീഴും; എച്ച്.ഡി കുമാരസ്വാമി

ബെംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏതുനിമിഷവും താഴെപ്പോകുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസിലെ പ്രമുഖ നേതാവും മന്ത്രിയുമായ ഒരാള്‍ ബി.ജെ.പിയില്‍ ചേരുമെന്നും ഇയാളോടൊപ്പം 50 മുതല്‍ 60 വരെ എംഎല്‍എമാരും പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വവുമായി ഇപ്പോൾ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. “കോൺഗ്രസ് സർക്കാരിനുള്ളിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ തകരുമെന്ന് എനിക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ തനിക്കെതിരായ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഒരു മന്ത്രിക്ക് ആഗ്രഹിക്കുന്നുണ്ട്” കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിയുടെ പേര് വെളിപ്പെടുത്താമോ എന്ന…

Read More

കേരളത്തിലേക്കുള്ള യാത്രക്കിടെ കാർ തടഞ്ഞു നിർത്തി കവർച്ചക്കാരുടെ അക്രമം 

ബെംഗളൂരു: കുടക് ജില്ലയുടെ അതിർത്തിയിൽ കേരളത്തിലേക്ക് പോവുകയായിരുന്ന കാർ യാത്രികരെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു. കുടക് ജില്ലയിലെ തിതിമതി ഭദ്രഗോളയ്ക്ക് സമീപമാണ് ഈ കാർ കണ്ടെത്തിയത്. പരാതി രജിസ്റ്റർ ചെയ്ത പോലീസ് കവർച്ചക്കാരെ പിടികൂടാൻ വലവിരിച്ചു. കവർച്ചക്കാർ കാർ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് പറഞ്ഞപ്പോൾ കാർ നൽകാൻ ആവശ്യപ്പെട്ടു. പിന്നീട് യാത്രക്കാരെ അജ്ഞാത സ്ഥലത്ത് ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടു. ഇരുവരും കാൽനടയായി വന്ന് മെയിൻ റോഡിൽ എത്തിയ ശേഷം അതുവഴി വന്ന മറ്റൊരു കാർ നിർത്തി ആ കാറിൽ…

Read More

യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി 

ബെംഗളൂരു: വിജയപുര നഗരത്തിലെ ഝണ്ഡകാട്ടിക്ക് സമീപം യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഹിൽ ഭാംഗി (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ കാരണം അറിവായിട്ടില്ല. ഗോലഗുമ്മാട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

കുടകിൽ മലയാളി കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ആത്മഹത്യ കുറിപ്പ് കണ്ടെത്തി 

ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം കുടകിലെ ഹോം സ്‌റ്റേയില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കല്ലൂപ്പാറ ഐഎച്ച്‌ആര്‍ഡി എന്‍ജിനീയറിങ് കോളജിന് സമീപം ജിബി ഏബ്രഹാം (38), മകള്‍ ജെയിന്‍ മരിയ ജേക്കബ് (11), ജിബിയെ രണ്ടാമത് വിവാഹം കഴിച്ച കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍ (43) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്‌ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ താമസത്തിനെത്തിയതായിരുന്നു ഇവര്‍. ഇന്നലെ രാവിലെ 11 മണിയായിട്ടും ഇവരെ…

Read More

വിനോദ സഞ്ചാരകേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെ താലൂക്കിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ ഭരത് (30) ആണ് മരിച്ചത്. കേന്ദ്രത്തിന് സമീപമുള്ള കുന്നിൽ നിന്ന് മൂവായിരത്തോളം അടി താഴ്ചയുള്ള കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറാം തീയതി ബെംഗളൂരുവിൽ നിന്ന് ദുർഗദഹള്ളിക്ക് സമീപം ട്രക്കിങ്ങിന് എത്തിയ യുവാവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. യുവാവിന്റെ ബൈക്ക് റാണി സാരിക്ക് സമീപം കണ്ടെത്തി. ബൈക്കിന് സമീപത്ത് നിന്ന് മൊബൈലും ടീ ഷർട്ടും ചെരിപ്പും കണ്ടെടുത്തു. ഐഡി കാർഡും ബാഗും ബൈക്കിന്…

Read More

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഗസ്റ്റ് അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: കൊല്ലേഗല താലൂക്കിലെ സീനിയർ പ്രൈമറി സ്‌കൂളിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഗസ്റ്റ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് ജീവനക്കാർ വൈദ്യുതി ബില്ലെടുക്കാൻ പോയപ്പോഴാണ് സ്കൂൾ മുറിയിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടത്. പിന്നീട് ഈ പ്രശ്നം കൊല്ലേഗല മണ്ഡലം വിദ്യാഭ്യാസ ഓഫീസർ മഞ്ജുളയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ കൊല്ലേഗല റൂറൽ പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾ കൊല്ലേഗല റൂറൽ പോലീസ് സ്‌റ്റേഷൻ സ്വീകരിച്ചു.

Read More

താലികെട്ടിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാഹം വേണ്ടെന്ന് വച്ച് വധു

ബെംഗളൂരു: താലികെട്ടുന്നതിന് തൊട്ടുമുൻപ് വധുവിന്റെ തീരുമാനം മാറി. വിവാഹം വേണ്ടെന്നു വച്ചു. ഹൊസദുർഗ താലൂക്കിലെ ചിക്കബ്യാലഡകെരെ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം വിചിത്രമായ സംഭവം നടന്നത്. ഭൈരവേശ്വർ കല്യാണ മണ്ഡപത്തിലായിരുന്നു വിവാഹം. വധുവും വരനും ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഗംഭീരമായാണ് പരിപാടി സംഘടിപ്പിച്ചത്. ആചാരങ്ങൾ നടത്തി വരൻ കൈകൊട്ടണം. ഈ സാഹചര്യത്തിലാണ് വധു വിവാഹത്തിന് വിസമ്മതിച്ചത്. ഒടുവിൽ വിവാഹം വേണ്ടെന്ന് വച്ചു. ഈ വിവാഹം തനിക്ക് ഇഷ്‌ടമല്ലെന്ന് പറഞ്ഞ് വധു വരനെ തടഞ്ഞുനിർത്തുന്ന രംഗമാണ് വീഡിയോയിലൂടെ പ്രചരിച്ചത്. മുതിർന്നവരും ബന്ധുക്കളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ…

Read More

ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി; ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ

ബെംഗളൂരു: ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയതിന്ടെ പേരിൽ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ. ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരില്‍ നടത്തിയ വ്യാപാരമേളയ്ക്കിടെ വാങ്ങിയ ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി എന്ന ബെംഗളൂരു സ്വദേശിനിയുടെ പരാതിയില്‍ ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്. നഷ്ടപരിഹാരമായി 20000 രൂപ നല്‍കാനും അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യാനുമാണ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വാദങ്ങള്‍ തള്ളിയാണ് ഉപഭോക്തൃ കോടതി ബെംഗളൂരുസ്വദേശിനിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിന് പുറമേ സേവനരംഗത്തെ വീഴ്ചയ്ക്ക്…

Read More
Click Here to Follow Us