ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന നഗരത്തിൽ വിദേശ മയക്കുമരുന്ന് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായി സിസിബി പോലീസ് അടുത്തിടെ രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ ലിയനാർഡ് ഒക്വുഡിലി (44) എന്ന ആഫ്രിക്കൻ വംശജനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ പിടികൂടുകയും ചെയ്തിരുന്നു. 16 കിലോ ഭാരമുള്ള വിലപിടിപ്പുള്ള മയക്കുമരുന്ന്, 500 ഗ്രാം തൂക്കമുള്ള കൊക്കെയ്ൻ, ഒരു മൊബൈൽ ഫോൺ, എന്നിവ പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സാൻഡൽവുഡിലെ ചില നടന്മാരും നടിമാരുമായി…
Read MoreTag: bengaluru
സ്വിഗിയിൽ ഓർഡർ ചെയ്ത സലാഡിൽ ജീവനുള്ള ഒച്ച്; പരാതിയുമായി ബെംഗളൂരു സ്വദേശി
ബെംഗളൂരു: ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം വാങ്ങിക്കഴിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇത്തരത്തിൽ ഫുഡ് ഡെലിവറി ആപ്പുകൾ വഴി ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരാതിയുയരുന്നതും ആദ്യമായല്ല. ചത്ത പല്ലിയും എലിയുമെല്ലാം ഭക്ഷണത്തിൽ നിന്ന് കിട്ടിയെന്ന പരാതികൾ ഇടക്കിടക്ക് ഉയരാറുണ്ട്. ഇവ സോഷ്യൽമീഡിയയിലും വൈറലാകാറുണ്ട്. അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാകുന്നത്. ബംഗളൂരുവിലെ ധവാൻസിങ് എന്ന യുവാവ് സ്വിഗ്ഗി ആപ്പ് വഴി സാലഡ് ഓർഡർ ചെയ്തു. സാലഡ് തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ ജീവനുള്ള ഒച്ച് ഇഴയുന്നതാണ് കണ്ടത്. ഇതിന്റെ വീഡിയോയും യുവാവ് സാമൂഹ്യമാധ്യമങ്ങളായ എക്‌സിലും റെഡ്ഡിറ്റിലും പങ്കുവെച്ചു. ബംഗളൂരുവിലെ…
Read Moreസിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 7 പേർക്ക് സാരമായി പരിക്കേറ്റു
ബെംഗളൂരു: ബെലഗാവിയിൽ ശനിയാഴ്ച അർദ്ധരാത്രി ഗോകാക്ക് താലൂക്കിലെ അക്കത്തൻഗരഹല ഗ്രാമത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ വീടിന്റെ ഓടുകൾ പറന്നു പോകുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. രാജശ്രീ നിർവാണി, അശോക നിർവാണി, സോമനഗൗഡ നിർവാണി, ദീപാ നിർവാണി, മക്കളായ നവീന നിർവാണി, വിദ്യാ നിർവാണി, 9 മാസം പ്രായമുള്ള ബസനഗൗഡ നിർവാണി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ബെൽഗാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ…
Read Moreയുവതിയെ നഗ്നയാക്കി കെട്ടിയിട്ട സംഭവം; പ്രതികൾ മുഴുവൻ അറസ്റ്റിൽ ആയെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: ആദിവാസിയായ വീട്ടമ്മയെ വീട്ടില്‍നിന്നു വിളിച്ചിറക്കി നഗ്നയാക്കി പരേഡ് ചെയ്യിച്ചശേഷം വൈദ്യുതിപോസ്റ്റില്‍ കെട്ടിയിട്ട സംഭവത്തില്‍ എല്ലാ പ്രതികളും പോലീസ് പിടിയിലായതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. കുറ്റവാളികളെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. നിയമം അതിന്‍റെ വഴിക്കുപോകുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അനാസ്ഥയില്‍ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. ബെലഗാവി ജില്ലയിലെ ന്യൂ വന്തമുറിയിലുണ്ടായ സംഭവം ഡിസംബര്‍ 12നാണു പുറംലോകം അറിയുന്നത്. ഇവരുടെ മകൻ അക്രമികളില്‍ ഒരാളുടെ മകളുമായി ഒളിച്ചോടിപ്പോയതിലുള്ള അമര്‍ഷമാണ് ഇതിനു പിന്നിലെന്നു…
Read Moreബിജെപി യുടേത് നാണം കെട്ട രാഷ്ട്രീയം ആണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ബെളഗാവി വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ രാഷ്ട്രീയവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി ഭരണകാലത്ത് സ്ത്രീകൾക്കെതിരെ നിരവധി അക്രമങ്ങളാണ് കർണാടകയിൽ നടന്നത്. എന്നാൽ, ഇതെല്ലാം മറന്നാണ് നഡ്ഡ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത്. വീട്ടമ്മക്കു നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയമാണ്. എന്നാൽ, രാഷ്ട്രീയ ആയുധമാക്കാൻ ഇതിനെ ചൂഷണം ചെയ്യുന്ന ബി.ജെ.പി നിലപാട് നാണംകെട്ടതാണ്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആഭ്യന്തരമന്ത്രിയും വനിത ശിശുക്ഷേമ മന്ത്രിയും അതിജീവിതയെ ആശുപത്രിയിൽ സന്ദർശിച്ചതും നഷ്ടപരിഹാരം പ്രഖ്യാപിച്ചതും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്കെതിരെ കർശന നടപടി തന്നെ…
Read Moreബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ കാർ യാത്രക്കാരെ തടഞ്ഞ് 9.13 ലക്ഷത്തിന്റെ സ്വർണം കവർന്നു
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ രാമനഗരയ്ക്ക് സമീപം കാർ യാത്രക്കാരെ തടഞ്ഞ് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി 9.13 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കവർന്നു. ചന്നപട്ടണയിൽ നിന്നും ബെംഗളൂരുവിലേക്ക് വരുന്ന യാത്രക്കാരെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. ഹേമഞ്ചല, അങ്കയ്യ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ചയ്ക്ക് ഇരയായത്.
Read Moreഅനധികൃതമായി പ്രവർത്തിച്ചു വന്ന 13 ക്ലിനിക്കുകൾക്ക് പൂട്ട് വീണു
ബെംഗളൂരു: നെലമംഗലയിൽ താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ഹേമവതിയും ഉദ്യോഗസ്ഥരുടെ സംഘവും വ്യാഴാഴ്ച അനധികൃതമായി പ്രവർത്തിക്കുന്ന ക്ലിനിക്കുകളിൽ റെയ്ഡ് നടത്തുകയും 13 ക്ലിനിക്കുകൾ പൂട്ടുകയും ചെയ്തു. സോംപൂർ ഹോബാലിയിലെ 5 എണ്ണം ഉൾപ്പെടെ താലൂക്കിലുടനീളം 13 അനധികൃത ക്ലിനിക്കുകൾ റെയ്ഡ് ചെയ്തിട്ടുണ്ടെന്നും എല്ലാ ക്ലിനിക്കുകളും പൂട്ടിയിരിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിച്ച ടിഎച്ച്ഒ ഡോ.ഹേമാവതി പറഞ്ഞു. വാതിലിൽ ഒരു നോട്ടീസ് പതിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ അനധികൃതമായി കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2009” തരം പരാമർശിക്കാത്ത ക്ലിനിക്കുകൾക്ക് നോട്ടീസ് നൽകി. എന്നാൽ നോട്ടീസ് നൽകിയിട്ടും ചില ക്ലിനിക്കുകൾ…
Read Moreവ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി; ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിൽ
ബെംഗളൂരു: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഘത്തെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു. ഖലീം, സഭ, ഉബേദ്, റക്കിം, അതിഖ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഡിസംബർ 14ന് ആർആർ നഗറിലെ ലോഡ്ജിനു സമീപം അതിഫുള്ള എന്ന വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളിൽ ഖലീമും സഭയും ഭാര്യാഭർത്താക്കന്മാരാണ്. എന്നാൽ സഭയെ വിധവയാണെന്ന് പരിചയപ്പെടുത്തിയ ഖാലിം അവളെ വ്യവസായിയുടെ അടുത്ത് പറഞ്ഞുവിട്ടു. തുടർന്ന് സഭയും അതിഫുള്ള തമ്മിൽ ശാരീരിക ബന്ധമുണ്ടായി. ഡിസംബർ 14ന് സഭ അതിഫുള്ള വിളിച്ച് ആർആർ നഗറിലെ ലോഡ്ജിലേക്ക് വരാൻ…
Read Moreകടം വാങ്ങിയ പണം തിരികെ നൽകാത്തതിൽ തർക്കം; 63 കാരനെ കൊലപ്പെടുത്തി
ബെംഗളൂരു: കടം വാങ്ങിയ 150 രൂപ തിരിച്ചുനൽകിയില്ലെന്നതിന്റെ പേരിലുണ്ടായ തർക്കം 63കാരന്റെ കൊലപാതകത്തിൽ കലാശിച്ചു. ഭിന്നശേഷിക്കാരനായ നാഗരാജപ്പയാണ് മരിച്ചത്. ചിത്രദുർഗ കൊടഗവള്ളി വില്ലേജിലാണ് സംഭവം. ശേഖർ എന്നയാളിൽ നിന്ന് നാഗരാജപ്പ കുറച്ചുമുമ്പ് 150 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുനൽകാത്തതിന്റെ പേരിൽ ഇരുവരും തർക്കമുണ്ടായിരുന്നു. അടുത്തിടെ നഗരാജപ്പയെ പണം തിരികെ നൽകാൻ ക്ഷേത്രത്തിൽ കൊണ്ടുപോയി സത്യം ചെയ്യിപ്പിച്ചിരുന്നു. എന്നാൽ, നാഗരാജപ്പ നൽകിയില്ല. കഴിഞ്ഞദിവസം വാക്കുതർക്കമുണ്ടായപ്പോൾ ശേഖർ കല്ലുപയോഗിച്ച് നാഗരാജപ്പയുടെ തലക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇയാൾ മരിച്ചു.
Read Moreസർക്കാർ ബസും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു
ബെംഗളൂരു: കലബുറഗിയിൽ സെൻട്രൽ ജയിലിന് സമീപം സർക്കാർ ബസും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിക്കുകയും മറ്റു യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കലബുറഗി താലൂക്കിലെ ഇറ്റഗ കെ.ഗ്രാമത്തിലെ ചന്ദ്രകല ഇജേരി (30), ദേവകി ഇജേരി (20) എന്നിവരാണ് മരിച്ചത്. ഖണ്ടാല ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ പ്രഹ്ലാദ കട്ടിമണിയെ ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. റായ്ച്ചൂരിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കലബുറഗി…
Read More