ബിജെപി യുടേത് നാണം കെട്ട രാഷ്ട്രീയം ആണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ബെ​ള​ഗാ​വി വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.

ബി.​ജെ.​പി ഭ​ര​ണ​കാ​ല​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രെ നി​ര​വ​ധി അ​ക്ര​മ​ങ്ങ​ളാ​ണ് ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന​ത്.

എ​ന്നാ​ൽ, ഇ​തെ​ല്ലാം മ​റ​ന്നാ​ണ് ന​ഡ്ഡ കോ​ൺ​ഗ്ര​സി​നെ​തി​രെ രാ​ഷ്ട്രീ​യ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.

വീ​ട്ട​മ്മ​ക്കു നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണ്.

എ​ന്നാ​ൽ, രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കാ​ൻ ഇ​തി​നെ ചൂ​ഷ​ണം ചെ​യ്യു​ന്ന ബി.​ജെ.​പി നി​ല​പാ​ട് നാ​ണം​കെ​ട്ട​താ​ണ്.

സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രിയും വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രിയും അ​തി​ജീ​വി​ത​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച​തും ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചതും സി​ദ്ധ​രാ​മ​യ്യ ചൂ​ണ്ടി​ക്കാ​ട്ടി.

കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ത​ന്നെ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കുമെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ ക്രൈം ​റി​പ്പോ​ർ​ട്സ് ബ്യൂ​റോയു​ടെ ക​ണ​ക്കു​പ്ര​കാ​രം, 2002ൽ ​ബി.​ജെ.​പി ഭ​ര​ണ​കാ​ല​ത്ത് ക​ർ​ണാ​ട​ക​യി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17,813 കേ​സാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

2021ൽ ​ഇ​ത് 14,468 കേ​സാ​യി​രു​ന്നു. അ​പ്പോ​ഴൊ​ക്കെ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ എ​വി​ടെ​യാ​യി​രു​ന്നു? അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നോ? ബി.​ജെ.​പി സ​ർ​ക്കാ​റി​ന് കീ​ഴി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത് അ​ദ്ദേ​ഹം ക​ണ്ടി​രു​ന്നി​ല്ലേ? ബി.​ജെ.​പി സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ ത​ന്നെ തെ​ളി​യി​ക്കു​ന്നു​ണ്ടെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us