ബെംഗളൂരു : ആഗസ്റ്റ് 11 ന് നഗരത്തിൽ അരങ്ങേറിയ വർഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് പുലികേശി നഗർ കോൺഗ്രസ് എം.എൽ.എ.അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീനിന് ജാമ്യം ലഭിച്ചു.
2 ലക്ഷം രൂപയുടെ ബോണ്ടും 2 ആൾ ജാമ്യവും നൽകണമെന്നാണ് വ്യവസ്ഥ.
കേസ് നടക്കുന്ന കോടതിയുടെ പരിധിയിൽ തന്നെ ഉണ്ടായിരിക്കണം എന്ന് മാത്രമല്ല എല്ലാ മാസവും ആദ്യ ദിവസം പോലീസ് സ്‌റ്റേഷനിൽ പോയി ഒപ്പുവക്കുകയും വേണം.
നവീൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സന്ദേശത്തെ തുടർന്നാണ് ഒരു വിഭാഗത്തിൽ പെട്ട ആളുകൾ ഡി.ജെ. ഹളളി, കെ.ജെ.ഹള്ളി പരിധിയിൽ അർദ്ധരാത്രിയോടെ അക്രമണം അഴിച്ചു വിട്ടത്.
തുടർന്നു നടന്ന പോലീസ് നടപടിയിൽ പലപ്പോഴായി 4 പേർ മരിച്ചു.
35 പോലീസുകാർ അടക്കം 60 പേർക്ക് പരിക്കേറ്റു.
നൂറു കണക്കിന് വാഹനങ്ങൾ അഗ്നിക്കിരയാക്കിയിരുന്നു. അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും വാഹനങ്ങളും കത്തിച്ചിരുന്നു.
പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമികൾ തിരിഞ്ഞതോടെയാണ് പോലീസ് നടപടി കടുപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.