ബെംഗളൂരു: അപകടത്തിൽ പരിക്കേറ്റ യുവതി റോഡിൽ പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഒൻപത് മാസം ഗർഭിണിയായിരുന്ന സിഞ്ചനയ്‌ക്ക് ബെംഗളൂരു നെലമംഗല മേഖലയില്‍ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. ശിവഗഞ്ചിലെ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിഞ്ചന. മുന്നില്‍ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സിഞ്ചനയുടെ ഭർത്താവും പെട്ടെന്ന് ബ്രേക്ക് ചെയ്ത് സ്കൂട്ടർ നിർത്തി. എന്നാല്‍ തൊട്ട് പിന്നാലെ മണല്‍ കയറ്റി വന്ന ട്രക്ക് ഇവരുടെ സ്കൂട്ടറിനെ ശക്തിയായി ഇടിച്ചു തെറിപ്പിയ്‌ക്കുകയായിരുന്നു. റോഡില്‍ വീണ സഞ്ചന ട്രക്കിനടിയില്‍പ്പെട്ടു. അപകടത്തിന്റെ ആഘാതത്തിനിടെ…
Read MoreTag: bengaluru
മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്‌തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read Moreവയനാടിനായി കൈകോർത്ത് ബെംഗളൂരുവും
ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികൾ എടുക്കാൻ നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ഗൂഗിൾ മീറ്റിൽ ലോക കേരളസഭാംഗങ്ങളായ സി കുഞ്ഞപ്പൻ, എൽദോ ബേബി, എം.കെ.നൗഷാദ്, കെ.പി. ശശിധരൻ, റെജികുമാർ എന്നിവർ പങ്കെടുത്തു. കൂടാതെ സിപിഎസി സെക്രട്ടറി ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി അനിരുപ് വത്സൻ, സൗത്ത് വെസ്റ്റ് കേരളസമാജം…
Read Moreമഞ്ഞപ്പിത്തം ബാധിച്ച് ബെംഗളൂരുവിൽ യുവതി മരിച്ചു
ബെംഗളൂരു: മഞ്ഞപ്പിത്തം ബാധിച്ച് ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേലുകാവുമറ്റം മഠത്തിപ്പറമ്പില്‍ പ്രശാന്തിന്റെ ഭാര്യ ദിവ്യ പ്രശാന്താണ് (32) മരിച്ചത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് പ്രശാന്തിനൊപ്പം ദിവ്യ ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. മഞ്ഞപ്പിത്തം ബാധിച്ചിതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. റിട്ട.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭൂമിയാംകുളം മൂന്നോലിക്കല്‍ സോമനാഥന്റെയും സുജയുടെയും മകളാണ് ദിവ്യ.
Read Moreപിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട നിലയിൽ
ബെംഗളൂരു: പി.ജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി.ആർ. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാർ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് കൃതികുമാരി. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. രാത്രി ഹോസ്റ്റലില്‍ കയറിയ അക്രമി യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാത്രി 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നതെന്നും പോലീസ് കരുതുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍…
Read Moreഡെങ്കിപ്പനി ബാധിച്ച് മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു
ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവില്‍ മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോള്‍ (24) ആണു മരിച്ചത്. കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ആല്‍ഫിമോള്‍. ബെംഗളൂരുവില്‍ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.
Read Moreനവകേരള ബസ് ബെംഗളൂരുവിലേക്ക് ഓടി തുടങ്ങി
ബെംഗളൂരു: ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിർത്തിയിരുന്നു. തുടർന്നാണ് വെറും 8 റിസർവേഷൻ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബെംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചത്. ലാഭം ഇല്ലാതെയാകും ബസ് ഇന്നും സർവീസ് നടത്തുക. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍…
Read Moreഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ഹോട്ടലേഴ്‌സ് അസോസിയേഷൻ
ബെംഗളൂരു: നഗരപരിധിയില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭാരവാഹികള്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഈ ആവശ്യം ചർച്ചചെയ്തു. ഹോട്ടലുകള്‍ക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ വർഷം സർക്കാർ തള്ളിയതായി അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമനും നിവേദനം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് റാവു പറഞ്ഞു.
Read Moreകോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്കുള്ള നവകേരള ബസിന്റെ സർവീസ് മുടങ്ങി
ബെംഗളൂരു: നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല. ഒരാള്‍ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്‌ആർടിസിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് സർവീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന…
Read Moreപോലീസുകാരനെ ആക്രമിച്ചയാളെ വെടിവച്ച് പിടികൂടി
ബെംഗളൂരു: ശിവമൊഗയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കുറ്റവാളിയെ മുട്ടിനു താഴെ വെടിവച്ച് പിടികൂടി. കൊലപാതകം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയായ റസാഖിനെയാണ് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. വധശ്രമക്കേസിൽ ഒളിവിൽ ആയിരുന്നു ഇയാൾ
Read More