ബെംഗളൂരു : ആദ്യമേ പറയട്ടെ ഈ രണ്ട് സംസ്ഥാനങ്ങളും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട് ഭൂപ്രകൃതി, ജനസംഖ്യ, ജന സാന്ദ്രത , രാഷ്ട്രീയം അങ്ങനെ നിരവധി കാര്യങ്ങൾ…
അതേ സമയം,നഗരത്തിലെ മലയാളികളുടെ ഇടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സ്ഥിരം നടക്കുന്ന ഒരു ചര്‍ച്ചയാണ് കോവിഡ് രോഗത്തെ ശരിയായി പ്രതിരോധിക്കുന്നത് കര്‍ണാടകയാണോ കേരളമാണോ എന്നത്.
ഔദ്യോഗിക മാധ്യമങ്ങളിലൂടെ ലഭ്യമായ കണക്കുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.
രാജ്യത്ത് കോവിഡ് രോഗം ആദ്യമായി കണ്ടെത്തിയത് കേരളത്തില്‍ ആണ് ,ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയില്‍ ആണ്,കലബുരഗിയില്‍.
കർണാടകയിൽ കോവിഡ് മരണ സംഖ്യ വളരെ കൂടുതലാണ്.കേരളത്തിലെ മരണ സംഖ്യ കുറച്ച് കാണിക്കുന്നതായി പ്രധാന മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്.
ഓണത്തിന് ശേഷമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന കേരളത്തിൽ ഉണ്ടായത് എന്നാണ് ഒരു നിഗമനം.എന്നാൽ അതേ മാറ്റം ദീപാവലി – ദസറക്ക് ശേഷം കർണാടകയിൽ കാണാനില്ല.
ദിവസം ഒരു ലക്ഷത്തിലധികമാണ് കർണാടകയിൽ നടത്തുന്ന പരിശോധനകൾ, എന്നാൽ അതിൽ ഏകദേശം പകുതി മാത്രമേ കേരളം നടത്തുന്നുള്ളൂ.
ഏത് സംസ്ഥാനമോ രാജ്യമോ ഈ മഹാമാരിയെ പ്രതിരോധിക്കുന്നു എന്നതല്ല ലോകത്ത് നിന്ന് തന്നെ ഇത് തുടച്ച് നീക്കപ്പെടനം എന്നത് തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.