ബെംഗളൂരു :കർണാടക സർക്കാരിന്റെ ലോക പരിസ്ഥിതി ദിന പുരസ്ക്കാരം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സുഭാഷ് ചന്ദ്രന്. 1967-69 കാലഘട്ടത്തിലെ എം.എസ്‌സി. ബോട്ടണി വിദ്യാർത്ഥി ആയിരുന്നു സുഭാഷ് ചന്ദ്രൻ. സെെലന്റ് വാലി സംരക്ഷണരംഗത്തും മാധവ് ഗാഡ്കിൽ കമ്മിറ്റികളിലും സജീവമായി പ്രവർത്തിച്ചിരുന്നു അദ്ദേഹം.പാലക്കാട് സ്വദേശിയാണ്. ഫോറസ്റ്റ് ഇക്കോളജിയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. കർണാടകയിലെ ഏറ്റവും മികച്ച സയൻസ് ടീച്ചർ പുരസ്കാരം 2003-ൽ ലഭിച്ചു. രാജ്യോൽസവ് പുരസ്കാരം ലഭിക്കുന്നത് 2013-ലാണ്. കർണാടകയിലെ കുമ്മ്ട്ട ഡോക്ടർ എ.വി ബലിഗ കോളേജിൽ 1969 മുതൽ 2004 വരെ അധ്യാപകനായി സേവനം…
Read MoreTag: bengaluru malayali
ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: യെലഹങ്കയ്ക്ക് അടുത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശി സജിമോൻ തെക്കേൽ ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിമോൻ ആണ് മരിച്ചത്. അഷ്മിതയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മൂന്നാം വർഷ ഡി ഫാം വിദ്യാർത്ഥിനിയാണ് അഷ്മിത. സഹോദരൻ ആശിഷ് സജി
Read Moreബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഗൂഡല്ലൂർ അയ്യൻകൊല്ലി ആശാരിയത്ത് ഫ്രാൻസിസിന്റെ മകൻ ജാൻസൺ ഫ്രാൻസിസ് (30) ആണ് മരിച്ചത്. ഇലക്ട്രോണിക് സിറ്റിക്ക് സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ജാൻസണെ ചന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ലാൻഡ് മാർക്ക് (ക്രിസ്പി ക്രീം) കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്ന ജാൻസണും കുടുംബവും അത്തിബലെയിലായിരുന്നു താമസം. മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: ജയ. ഭാര്യ: ദിവ്യ. മക്കൾ:…
Read Moreബിഗ് ബോസ് മത്സരാർത്ഥികളിൽ ഇത്തവണ ബാംഗ്ലൂര്‍ മല്ലുവും
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 തിരശീല ഉയര്‍ന്നു കഴിഞ്ഞു. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി റെനീഷ റഹ്മാനാണ് വീട്ടിലേക്ക് പ്രവേശിച്ച ആദ്യ മത്സരാര്‍ത്ഥി. രണ്ടാമതായി എത്തിയത് റാപ്പറും നടനുമൊക്കെയായ റിനോഷ് ജോര്‍ജ് ആണ്. പേര് കൊണ്ട് അത്ര പരിചിതനല്ലെങ്കിലും ചെയ്ത റാപ്പ് സോങ് കൊണ്ട് യുവാക്കള്‍ക്കിടയിലൊക്കെ ശ്രദ്ധനേടിയിട്ടുള്ള താരമാണ് റിനോഷ് ജോര്‍ജ്. ഐ ആം എ മല്ലു എന്ന റിനോഷിന്റെ മ്യൂസിക് വീഡിയോ ഒരുകാലത്ത് യൂട്യൂബിലൊക്കെ തരംഗമായിരുന്നു. ഇതുകൂടാതെ നോണ്‍സെന്‍സ് എന്ന സിനിമയിലൂടെ നായകനായും റിനോഷ്…
Read Moreബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പാലക്കാട് പട്ടാമ്പി ഉള്ളാട്ടുതൊടിയിൽ സ്വദേശി കാർത്തിക് മോഹൻ(18) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.30നാണ് അപകടമുണ്ടായത്. കോളജ് ഹോസ്റ്റലിൽനിന്ന് നന്ദി ഹിൽസിലേക്ക് പോവുന്നതിനിടെ ആടുകൊടിയിൽവച്ചാണ് അപകടമുണ്ടായത്. ലോറി തിരിക്കുന്നതിനിടെ ബൈക്ക് ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലെത്തി.
Read Moreക്രിസ്തുമസ് അവധിക്ക് നാട്ടിലെത്താൻ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ…
ബെംഗളൂരു : ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈസൂരുവിനും കൊച്ചുവേളിക്കും ഇടയിലാണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 23, 25 തീയതികളിൽ രാത്രി 11.30ന് മൈസൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടും. പിന്നീട് 7.20ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്. അതേപോലെ തന്നെ തിരിച്ചും രണ്ടു സർവീസുണ്ട്. 24, 26 തീയതികളിൽ കൊച്ചുവെളിയിൽ നിന്ന് 10 മണിക്ക് ട്രെയിൻ പുറപ്പെടും. തുടർന്ന് 7.15ന് മൈസൂരുവിൽ എത്തുന്നു നിലയിലാണ് ട്രെയിൻ…
Read Moreകേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം നടത്തി
ബെംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഓണാഘോഷം ‘ഓണോൾസവ് 2022’, സുങ്കടകട്ടെ ജയ് മാരുതി കൺവെൻഷൻ സെന്ററിൽ നടന്നു. ആഘോഷങ്ങൾ പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഒ എ റഹിം അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര മുഖ്യാതിഥിയായി. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, കെ എൻ ഇ ട്രസ്റ്റ് പ്രഡിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ മനാസ് കെ, ആഘോഷ കമ്മറ്റി കൺവീനർ സനിൽ…
Read Moreപാവയ്ക്കക്കുള്ളിൽ ലഹരി മരുന്ന് കടത്തിയ ഒരു മലയാളി കൂടി പിടിയിൽ
ബെംഗളൂരു: പാവയ്ക്കക്കുള്ളിൽ ലഹരി മരുന്ന് നിറച്ച് കൊറിയർ അയക്കാൻ ശ്രമം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ സ്വദേശി ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശി എസ്. പവീഷ്, മലപ്പുറത്ത് നിന്നുള്ള അഭിജിത്ത് എന്നിവർ ഈ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും 8.8 ലക്ഷം വില മതിക്കുന്ന എം.ഡി.എം.എ കണ്ടെടുത്തു. വൈറ്റ് ഫീൽഡ് പട്ടാന്തൂർ അഗ്രഹാരയിലുള്ള കൊറിയർ സെന്ററിൽ ഇവർ ഏൽപ്പിച്ച പാസൽ സ്കാൻ ചെയ്തപ്പോൾ ആണ് പാവയ്ക്കക്കുള്ളിൽ ഗുളികകൾ നിറച്ചത് കണ്ടെത്തിയത്.
Read Moreകേരള സമാജം കര്‍ണാടക സംസ്ഥാന യുവജനോത്സവം സമാപിച്ചു
ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ 5 മത് മെയിന്‍ , 9 മത് ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ ബെംഗളൂരുവിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി . വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ കേരള സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി കെ അധ്യക്ഷത വഹിച്ചു . കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ , ട്രഷറര്‍ പി വി…
Read Moreലഹരിയുമായി 2 മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉറവിടം തേടി ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ബെംഗളൂരുവില്‍ പിടിയിലായി. കണ്ണനല്ലൂര്‍ അല്‍ അമീന്‍ മന്‍സിലില്‍ അല്‍അമീന്‍ , കൊല്ലം വാളത്തുങ്കല്‍ കാര്‍ഗില്‍ വീട്ടില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം എം.ഡി.എം.എയുമായി ചിന്നക്കടഭാഗത്ത് നിന്ന് കണ്ണനല്ലൂര്‍, വാലിമുക്ക്, കാര്‍ത്തികയില്‍ ടോമിനെ 60 ഗ്രാം എം.ഡി.എം.എയുമായി ജില്ല ഡാന്‍സാഫ് ടീമും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ല പോലീസ് മേധാവി മെറിന്‍ ജോസഫിന്‍റെ…
Read More