ബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഗൂഡല്ലൂർ അയ്യൻകൊല്ലി ആശാരിയത്ത് ഫ്രാൻസിസിന്റെ മകൻ ജാൻസൺ ഫ്രാൻസിസ് (30) ആണ് മരിച്ചത്.

ഇലക്ട്രോണിക് സിറ്റിക്ക് സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ജാൻസണെ ചന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

ബെംഗളൂരുവിലെ ലാൻഡ് മാർക്ക് (ക്രിസ്പി ക്രീം) കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്ന ജാൻസണും കുടുംബവും അത്തിബലെയിലായിരുന്നു താമസം. മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: ജയ. ഭാര്യ: ദിവ്യ. മക്കൾ: ജോൺ, ജോഹൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts