കേരള സമാജം കര്‍ണാടക സംസ്ഥാന യുവജനോത്സവം സമാപിച്ചു 

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ 5 മത് മെയിന്‍ , 9 മത് ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ ബെംഗളൂരുവിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി .

വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ‌ കേരള സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി കെ അധ്യക്ഷത വഹിച്ചു . കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ , ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍ , ജോയിന്റ് സെക്രട്ടറി ജെയ് ജോ ജൊസഫ് ,അസിസ്റ്റന്റ്റ് സെക്രട്ടറി വിനേഷ് കെ , കള്‍ച്ചറല്‍ സെക്രട്ടറി വി എല്‍ ജോസഫ് , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ, മനു കെ വി, ശ്രീജിത്ത് , വിനു ജി , ദിനേശൻ വിധികര്‍ത്താക്കളായ ആര്‍ എല്‍ വി സണ്ണി, കലാക്ഷേത്ര ജയപ്രകാശ്, അർച്ചന സുനിൽ എന്നിവര്‍ പങ്കെടുത്തു.

18 ഇനങ്ങളില്‍ 5 മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് വിജയികളെ കണ്ടെത്തുന്നത് ശ്രമകരമായി. നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ രണ്ടു ദിവസം നീണ്ടു നിന്ന മത്സരങ്ങളില്‍ പങ്കെടുത്തു.

വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്റുകളുടെ അടിസ്ഥാനത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ നിവേദ്യ നായരും ജൂനിയര്‍ വിഭാഗത്തില്‍ ഗൗരി വിജയും കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .

വിജയികൾ

*സബ് ജൂനിയർ*

ഭരതനാട്യം – 1. സ്‌മൃതി , 2.നിവേദ്യ നായർ 3. കൃഷ്ണ വേണി സജീഷ് , കൃഷ്ണപ്രിയ ആർ പൊതുവാൾ

കുച്ചുപ്പുടി -1. നിവേദ്യ നായർ

2. കൃഷ്ണപ്രിയ ആർ പൊതുവാൾ

മോഹിനിയാട്ടം -1. നിവേദ്യ നായർ

2. കൃഷ്ണപ്രിയ ആർ പൊതുവാൾ

നാടോടി നൃത്തം 1. അനന്യ ബി നമ്പ്യാർ 2. സ്‌മൃതി & അനാമിക ഗിരീഷ് 3. കൃഷ്ണപ്രിയ ആർ പൊതുവാൾ & നിവേദ്യ നായർ

സംഘ നൃത്തം -1 ശ്രീഷ & ടീം 2.സോണിയ കുമാരി& ടീം

ഒപ്പന -1. നന്ദന സതീഷ് & ടീം

നാടൻ പാട്ട് – 1. അക്ഷര എൻ 2.സച്ചിൻ ഗോപകുമാർ 3.കാശിനാഥ്

മാപ്പിള പാട്ട് -1. സച്ചിൻ ഗോപകുമാർ 2.ബൃന്ദ ബി

ലളിതഗാനം- 1. നിവേദ്യ നായർ 2.അക്ഷര എൻ 3. സച്ചിൻ ഗോപകുമാർ

ശാസ്ത്രീയ സംഗീതം -1. ഭദ്ര സുരേന്ദ്രൻ 2.അക്ഷര എൻ 3. അഞ്ജലി എ നായർ

പ്രസംഗം -1.ഭദ്ര സുരേന്ദ്രൻ 2.അദ്വൈത കെ പി 3. ലൈബ

പദ്യം ചൊല്ലൽ -1. ശാരിക അനീഷ് 2.ഭദ്ര സുരേന്ദ്രൻ 3.അക്ഷര എൻ

മോണോ ആക്ട് -1. നന്ദന സതീഷ് 2. ഭദ്ര സുരേന്ദ്രൻ 3. അനന്യ സി

*ജൂനിയർ*

ഭരതനാട്യം – 1. ഗൗരി വിജയ് 2.നമി ബിജു 3.സാധിക എസ് പിള്ള

കുച്ചുപ്പുടി – 1. ഗൗരി വിജയ് 2.സാധിക എസ് പിള്ള 3.നമി ബിജു

മോഹിനിയാട്ടം -1. ഗൗരി വിജയ് 2.നമി ബിജു 3.സാധിക എസ് പിള്ള

നാടോടി നൃത്തം 1. ഗൗരി വിജയ് & സാധിക എസ് പിള്ള 2.സമീക്ഷ നായർ എസ്‌ & സഫ്ന 3. നമി ബിജു.

നാടൻ പാട്ട് – 1. ഹൃതിക മനോജ് 2. മിതാലി പി 3. നമൃത വി എസ്‌

മാപ്പിള പാട്ട് -1. മിതാലി പി 2.നമൃത വി എസ്‌ 3. മുഹമ്മദ് ഷാഫ്‌നാസ്

ശാസ്ത്രീയ സംഗീതം -1. മിതാലി പി 2. ഹൃതിക മനോജ് 3. ആദ്ര പ്രവീൺ

ലളിതഗാനം- 1. മിതാലി പി 2. ഹൃതിക മനോജ് 3. ആദ്ര പ്രവീൺ

പദ്യം ചൊല്ലൽ -1. ഹൃതിക മനോജ് 2.മിതാലി പി 3. നമൃത വി എസ്

പ്രസംഗം -1.ഗായത്രി എ വി 2.ഭാഗ്യ ലക്ഷ്മി 3. നമൃത വി എസ്

മോണോ ആക്ട് -1. നമൃത വി എസ് 2. സാധിക എസ് പിള്ള

ദഫ് മുട്ട് – 1. അലി സയാൻ & ടീ 2.സഹാറാൻ & ടീം

സീനിയർ – നാടോടി നൃത്തം -1. ഗൗരി എം എ 2. അദിഷ്‌ രാജ്

പദ്യം ചൊല്ലൽ -1. ജഗന്നിധി നമഃശിവായം 2. ഗൗരി എം എ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us