ബിഗ് ബോസ് മത്സരാർത്ഥികളിൽ ഇത്തവണ ബാംഗ്ലൂര്‍ മല്ലുവും

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 തിരശീല ഉയര്‍ന്നു കഴിഞ്ഞു.

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി റെനീഷ റഹ്മാനാണ് വീട്ടിലേക്ക് പ്രവേശിച്ച ആദ്യ മത്സരാര്‍ത്ഥി. രണ്ടാമതായി എത്തിയത് റാപ്പറും നടനുമൊക്കെയായ റിനോഷ് ജോര്‍ജ് ആണ്. പേര് കൊണ്ട് അത്ര പരിചിതനല്ലെങ്കിലും ചെയ്ത റാപ്പ് സോങ് കൊണ്ട് യുവാക്കള്‍ക്കിടയിലൊക്കെ ശ്രദ്ധനേടിയിട്ടുള്ള താരമാണ് റിനോഷ് ജോര്‍ജ്. ഐ ആം എ മല്ലു എന്ന റിനോഷിന്റെ മ്യൂസിക് വീഡിയോ ഒരുകാലത്ത് യൂട്യൂബിലൊക്കെ തരംഗമായിരുന്നു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

ഇതുകൂടാതെ നോണ്‍സെന്‍സ് എന്ന സിനിമയിലൂടെ നായകനായും റിനോഷ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ആ സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചതും റിനോഷ് ആയിരുന്നു. കൊച്ചി സ്വദേശിയായ റിനോഷ് ബെംഗളൂരുവിൽ സെറ്റില്‍ഡാണ്. വൈബ്രന്റ് ആയ റാപ്പര്‍, ഒറ്റ പാട്ടിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ബാംഗ്ലൂര്‍ മല്ലു എന്ന് പരിചയപ്പെടുത്തി കൊണ്ടാണ് മോഹന്‍ലാല്‍ റിനോഷിനെ ബിഗ് ബോസ് വേദിയിലേക്ക് സ്വാഗതം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts