നവീനിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനാണ് മുൻഗണന; മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു

ബെംഗളൂരു: യുക്രെയ്‌നിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം വീട്ടിലെത്തിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റതായി പറയുന്ന നവീനിന്റെ സുഹൃത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ നവീന്റെ കുടുംബത്തിന് എക്‌സ് ഗ്രേഷ്യാ തുക നൽകുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.

Read More

രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രമാണ് മേക്കേദാട്ടു റാലി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.

രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രമാണ് മേക്കേദാട്ടു റാലി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ബെംഗളൂരു: മേക്കേദാതു പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പദയാത്ര നടത്തുന്ന പ്രതിപക്ഷ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പദയാത്ര ബെംഗളൂരുവിലെ ജനങ്ങൾക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും പകരം അത് അവരുടെ ദുരിതം വർദ്ധിപ്പിക്കുക മാത്രമാണ്മു ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾക്കായി കോൺഗ്രസ് ബെംഗളൂരുവിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുകയാണെന്നും മേക്കേദാതു പദ്ധതി നടപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ അവർക്ക് ധാർമ്മിക അവകാശമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബെംഗളൂരുവിൽ മൂന്ന് ദിവസം പദയാത്ര നടത്തി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിന്…

Read More

സ്‌കൂളിലെ ശൗചാലയത്തിനായി മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാർത്ഥിനി.

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ നിന്നുള്ള ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തന്റെ സ്‌കൂളിൽ ഒരു ടോയ്‌ലറ്റ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതി. തന്റെ സ്‌കൂളിൽ 132 വിദ്യാർത്ഥികൾക്ക് ഒരു ശൗചാലയം മാത്രമാണുള്ളതെന്നും വിദ്യാർത്ഥി കത്തിൽ സൂചിപ്പിച്ചു. ഇത് വളരെ ലജ്ജാകരമാണെന്നും ദയവായി എന്നെ നിങ്ങളുടെ മകളായി കണക്കാക്കി സ്‌കൂൾ വളപ്പിൽ ഒരു ടോയ്‌ലറ്റ് സൗകര്യം കൂടി നിർമ്മിച്ചു നൽകണമെന്നും ഞാൻ എനിക്കായി സ്വരൂപിച്ച 25 രൂപ ഈ ആവശ്യത്തിനായി സംഭാവന ചെയ്യാൻ തയ്യാറാണെന്നും വിദ്യാർത്ഥിനി പറഞ്ഞു. പവിത്ര മാത്രമല്ല, അതിർത്തി ജില്ലയിലെ…

Read More

കർണാടകയിൽ നിന്നുള്ള 10 വിദ്യാർഥികൾ യുക്രെയിനിൽ കുടുങ്ങിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു: രണ്ട് മെഡിക്കൽ വിദ്യാർത്ഥികളടക്കം കർണാടകയിൽ നിന്നുള്ള 10 വിദ്യാർത്ഥികളെങ്കിലും റഷ്യൻ അധിനിവേശത്തിന്റെ മധ്യത്തിൽ ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ കുടുങ്ങിക്കിടക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കീവിലെ ബോഗോമോലെറ്റ്‌സ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി ആൻഡ് റിസർച്ച് സെന്ററിലാണ് വിദ്യാർത്ഥികൾ ചേർന്നിരിക്കുന്നത്. രണ്ട് ബസുകളിലായി നൂറോളം വിദ്യാർഥികൾ വിമാനത്താവളത്തിലേക്ക് പോയെങ്കിലും ഉക്രെയ്‌നും റഷ്യയും തമ്മിൽ യുദ്ധമുണ്ടായതിനാൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉക്രെയ്‌നിൽ കുടുങ്ങിയതെന്നും ഇവരിൽ പത്തിലധികം പേർ കന്നഡിഗരാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഞങ്ങൾ ഉക്രെയ്നിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.…

Read More

നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി; ഞങ്ങളുടെ ജല വിഹിതം അനുവദിക്കാൻ കേന്ദ്രത്തോട് കർണാടക സർക്കാർ.

ഗോദാവരി-കൃഷ്ണ, കൃഷ്ണ-പെന്നാർ, പെണ്ണാർ-കാവേരി നദികളെ ബന്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം ചർച്ച ചെയ്യാൻ കേന്ദ്ര ജലവിഭവ സെക്രട്ടറി പങ്കജ് കുമാർ വെള്ളിയാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ, സംസ്ഥാനം ഉന്നയിക്കുന്ന എല്ലാ പ്രശ്നങ്ങളും പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് കേന്ദ്രം പരിഹരിക്കണമെന്ന് കർണാടക സർക്കാർ പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. കൃഷ്ണ-പെന്നാർ, പെണ്ണാർ-കാവേരി ലിങ്കിംഗ് ഏറ്റെടുക്കുന്നതിന് മുമ്പ്, ജലവിഭവ മന്ത്രാലയം സംസ്ഥാനത്തെ വരൾച്ച ബാധിത പ്രദേശങ്ങളിലെ ജലത്തിന്റെ ആവശ്യകതയും പരിഗണിക്കുമെന്ന് കാവേരി നീരാവാരി നിഗമ (സിഎൻഎൻ) മാനേജിംഗ് ഡയറക്ടർ…

Read More

ഫുഡ് പാർക്കുകളുടെ ആഘാതപഠനത്തിന് നിർദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു: സംസ്ഥാനത്തെ ഫുഡ് പാർക്കുകളുടെ വിജയകരമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനം സ്‌പോൺസർ ചെയ്യുന്ന നാല് ഫുഡ് പാർക്കുകളുടെ ആഘാത പഠനം നടത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഫുഡ് പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ, ഓഹരി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ മേൽനോട്ടം വഹിക്കാനും ഫുഡ് പാർക്കുകളുടെ അവലോകന യോഗത്തിൽ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടാതെ ഈ പാർക്കുകൾ സ്ഥാപിക്കുന്നതിന് ഫുഡ് കർണാടക ലിമിറ്റഡിന് അനുവദിച്ച 26 കോടി രൂപയുടെ പദ്ധതിയെ കുറിച്ചും ധനവകുപ്പ് പരിശോധിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

Read More

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം; മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി 34 സാമൂഹിക പ്രവർത്തകർ.

ബെംഗളൂരു: കർണാടകകയിൽ മതന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അക്രമങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, കലാകാരന്മാർ എന്നിവരുൾപ്പെടെ 34 പേരടങ്ങുന്ന സംഘം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും നിയമസഭാംഗങ്ങൾക്കും കത്തെഴുതി. കത്തിൽ ഒപ്പിട്ടവരിൽ ചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹയും പ്രൊഫ. ജാനകി നായരും; പരിസ്ഥിതി പ്രവർത്തകരായ നാഗേഷ് ഹെഗ്‌ഡെ, അൽമിത്ര പട്ടേൽ; സാമൂഹ്യശാസ്ത്രജ്ഞരായ എ ആർ വാസവി, പ്രൊഫ സതീഷ് ദേശ്പാണ്ഡെ; ശാസ്ത്രജ്ഞരായ പ്രൊഫ ശരദ്ചന്ദ്ര ലെലെ, പ്രൊഫ വിനോദ് ഗൗർ, പ്രൊഫ വിദ്യാനന്ദ് നഞ്ചുണ്ടയ്യ; എഴുത്തുകാരായ വിവേക് ​​ഷാൻഭാഗ്, പുരുഷോത്തം…

Read More

ഡൽഹിയിൽ സങ്കൊല്ലി രായണ്ണയുടെ പ്രതിമ ഉടൻ: മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ.

ബെംഗളൂരു: ന്യൂഡൽഹിയിൽ സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ അധികാരികൾക്ക് കത്തെഴുതിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു. രാജ്യതലസ്ഥാനത്ത് കിറ്റൂർ ചെന്നമ്മയുടെ പ്രതിമയുണ്ടെന്നും അതിനടുത്തായി തന്നെ രായണ്ണ പ്രതിമ സ്ഥാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുപുറമെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും സങ്കൊല്ലി രായണ്ണയുടെ ചിത്രം പ്രദർശിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബെംഗളൂരു റോഡുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് നൽകണമെന്ന എംപി പി സി മോഹന്റെ കത്തിന് ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നും…

Read More

വെള്ളം, വൈദ്യുതി നിരക്ക്, പാൽ വില പരിഷ്കരണം ഉടനില്ല; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബെംഗളൂരു: പകർച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനിടയിൽ സർക്കാർ യൂട്ടിലിറ്റി ഏജൻസികൾ വെള്ളം, വൈദ്യുതി നിരക്ക്, പാൽ വില എന്നിവ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, സർക്കാർ തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്നും സാധാരണക്കാരെ ഭാരപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നിരക്കുവർധനയ്ക്കുള്ള നിർദേശങ്ങൾ എല്ലാ വശങ്ങളിലും പരിശോധിക്കുമെന്നും പാലിന്റെ വില വർധിപ്പിക്കുന്നതിനും വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്ക് വർധിപ്പിക്കുന്നതിനുമുള്ള നിർദ്ദേശത്തിൽ ഞങ്ങൾ തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കില്ലന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം), ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി), കർണാടക മിൽക്ക് ഫെഡറേഷൻ…

Read More

തമിഴ്‌നാടിന്റെ ഹൊഗനക്കൽ ജലപദ്ധതിക്കെതിരെ കർണാടക സർക്കാർ.

ബെംഗളൂരു: അയൽ സംസ്ഥാനത്തിന് ഏകപക്ഷീയമായി പ്രവൃത്തി ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കർണാടക സർക്കാർ തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള ഹൊഗനക്കലിൽ നിർദിഷ്ട ജലപദ്ധതിയെ എതിർക്കുമെന്നും അറിയിച്ചു. ഹൊഗനക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടം ഏറ്റെടുക്കുന്നതിന് 4,600 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചതായി മാധ്യമ റിപ്പോർട്ടുകളിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടെന്ന് സംസ്ഥാന ജലസേചന മന്ത്രി ഗോവിന്ദ് കാർജോൾ പ്രസ്താവനയിലൂടെ പറഞ്ഞു. എന്നാൽ ജലവിതരണവുമായി ബന്ധപ്പെട്ട കാവേരി ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾക്കനുസൃതമായി അയൽ സംസ്ഥാനം കാവേരി താഴ്‌വര മേഖലയിൽ പദ്ധതികൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും…

Read More
Click Here to Follow Us