തമിഴ്‌നാടിന്റെ ഹൊഗനക്കൽ ജലപദ്ധതിക്കെതിരെ കർണാടക സർക്കാർ.

ബെംഗളൂരു: അയൽ സംസ്ഥാനത്തിന് ഏകപക്ഷീയമായി പ്രവൃത്തി ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കർണാടക സർക്കാർ തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള ഹൊഗനക്കലിൽ നിർദിഷ്ട ജലപദ്ധതിയെ എതിർക്കുമെന്നും അറിയിച്ചു.

ഹൊഗനക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടം ഏറ്റെടുക്കുന്നതിന് 4,600 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചതായി മാധ്യമ റിപ്പോർട്ടുകളിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടെന്ന് സംസ്ഥാന ജലസേചന മന്ത്രി ഗോവിന്ദ് കാർജോൾ പ്രസ്താവനയിലൂടെ പറഞ്ഞു.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

എന്നാൽ ജലവിതരണവുമായി ബന്ധപ്പെട്ട കാവേരി ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾക്കനുസൃതമായി അയൽ സംസ്ഥാനം കാവേരി താഴ്‌വര മേഖലയിൽ പദ്ധതികൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രിബ്യൂണലിനും സുപ്രീം കോടതിക്കും മുമ്പാകെ വിശദാംശങ്ങൾ നൽകാത്ത പദ്ധതിയെ കർണാടക സർക്കാർ എതിർക്കുന്നുവെന്നും തമിഴ്‌നാടിന് ഈ പദ്ധതി ഏകപക്ഷീയമായി ഏറ്റെടുക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts