ഭർത്താവും ഭർതൃപിതാവും ചേർന്ന് മൂന്ന് വയസുള്ള മകന് മദ്യം നൽകിയതായി യുവതിയുടെ പരാതി.

ബെംഗളൂരു: സ്ത്രീധനം ആവശ്യപ്പെട്ട് മൂന്ന് വയസുള്ള മകന് നിർബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നാരോപിച്ച് ബെംഗളൂരു ബസവേശ്വരനഗർ സ്വദേശിയും 26 കാരിയുമായ യുവതി ഭർത്താവിനും ഭർതൃപിതാവിനുമെതിരെ പോലീസിൽ പരാതി നൽകി. കൂടാതെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവിന് സഹോദരന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു.

തന്റെ ഭർത്താവിന്റെ കുടുംബാംഗങ്ങൾ മദ്യത്തിന് അടിമകളാണെന്നും പ്രായപൂർത്തിയാകാത്ത തന്റെ മകന് അവർ നിർബന്ധിച്ച് മദ്യം നൽകിയെന്നുമാണ് പരാതിക്കാരിയുടെ വാദം. കൂടാതെ തന്റെ ഭർത്താവും സഹോദരന്റെ ഭാര്യയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടു.

  മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്

താൻ ഈ ബന്ധത്തെ എതിർത്തപ്പോൾ, തന്റെ അമ്മായിയമ്മ അതിനെ ന്യായീകരിച്ചെന്നും ഭർതൃസഹോദരനു കുട്ടികളുണ്ടാകാൻ കഴിയില്ലെന്നും, അതിനാൽ തന്റെ ഭർത്താവ് അവളെ അമ്മയാകാൻ സഹായിക്കണമെന്നും അമ്മായിയമ്മ പറഞ്ഞതായി പരാതിക്കാരി പോലീസിൽ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ഗവർണർ സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ ഇറക്കാനായില്ല;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം
[masterslider id="10"]

Related posts

Click Here to Follow Us