സ്‌കൂളിലെ ശൗചാലയത്തിനായി മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാർത്ഥിനി.

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ നിന്നുള്ള ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തന്റെ സ്‌കൂളിൽ ഒരു ടോയ്‌ലറ്റ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതി.

തന്റെ സ്‌കൂളിൽ 132 വിദ്യാർത്ഥികൾക്ക് ഒരു ശൗചാലയം മാത്രമാണുള്ളതെന്നും വിദ്യാർത്ഥി കത്തിൽ സൂചിപ്പിച്ചു. ഇത് വളരെ ലജ്ജാകരമാണെന്നും ദയവായി എന്നെ നിങ്ങളുടെ മകളായി കണക്കാക്കി സ്‌കൂൾ വളപ്പിൽ ഒരു ടോയ്‌ലറ്റ് സൗകര്യം കൂടി നിർമ്മിച്ചു നൽകണമെന്നും ഞാൻ എനിക്കായി സ്വരൂപിച്ച 25 രൂപ ഈ ആവശ്യത്തിനായി സംഭാവന ചെയ്യാൻ തയ്യാറാണെന്നും വിദ്യാർത്ഥിനി പറഞ്ഞു.

  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ

പവിത്ര മാത്രമല്ല, അതിർത്തി ജില്ലയിലെ സ്‌കൂളിലെ നിരവധി വിദ്യാർത്ഥികളും അധിക ടോയ്‌ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
നേരത്തെ, തന്റെ ഗ്രാമം റോഡുമായി ബന്ധിപ്പിക്കുന്നത് വരെ താൻ വിവാഹം കഴിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയ ഒരു പെൺകുട്ടിയോട് ബൊമ്മൈ പ്രതികരിച്ചിരുന്നു. താമസിയാതെ റോഡ് പണിതു നൽകുകയും ചെയ്തു എന്നാൽ, ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ ഈ കത്തിനോട് ബൊമ്മൈ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!
[masterslider id="10"]

Related posts