ഫുഡ് പാർക്കുകളുടെ ആഘാതപഠനത്തിന് നിർദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു: സംസ്ഥാനത്തെ ഫുഡ് പാർക്കുകളുടെ വിജയകരമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനം സ്‌പോൺസർ ചെയ്യുന്ന നാല് ഫുഡ് പാർക്കുകളുടെ ആഘാത പഠനം നടത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഫുഡ് പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ, ഓഹരി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ മേൽനോട്ടം വഹിക്കാനും ഫുഡ് പാർക്കുകളുടെ അവലോകന യോഗത്തിൽ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

കൂടാതെ ഈ പാർക്കുകൾ സ്ഥാപിക്കുന്നതിന് ഫുഡ് കർണാടക ലിമിറ്റഡിന് അനുവദിച്ച 26 കോടി രൂപയുടെ പദ്ധതിയെ കുറിച്ചും ധനവകുപ്പ് പരിശോധിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts