മദ്യം കഴിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പരസ്യം; ബാർ ഉടമയ്ക്ക് എതിരെ കേസ് 

BAR LIQUIR DRINK BAR

ബെംഗളൂരു: വിദ്യാർഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദർശിപ്പിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നൽകുകയും ചെയ്ത ബാറുടമയ്ക്കെതിരെ കേസെടുത്തു. വിദ്യാഭ്യാസസ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാർഡുമായി വരുന്ന വിദ്യാർഥിനികള്‍ക്ക് മദ്യപിക്കാനായി പ്രത്യേക പാക്കേജും ആണ്‍കുട്ടികള്‍ക്ക് 15 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ച ദേരേബൈലിലെ ദ ലാല്‍ബാഗ് ഇൻ എന്ന ബാറിന്റെ ഉടമകള്‍ക്കെതിരെയാണ് എക്സൈസ് അധികൃതർ കേസെടുത്തത്. ബുധനാഴ്ചയാണ് ബാറിലും സാമൂഹിക മാധ്യമങ്ങളിലുമായി വിദ്യാർഥികള്‍ക്ക് ഓഫർ പ്രഖ്യാപിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ.സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത് കേസ്…

Read More

തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പാവങ്ങൾക്ക് വേണ്ടി ബിയർ ബാറുകൾ തുറക്കും; വിചിത്ര വാഗ്ദാനവുമായി സ്ഥാനാർഥി

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ വിസ്കിയും ബിയറും നൽകുമെന്ന് വാഗ്ദാനം. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ചുമൂർ ഗ്രാമത്തിലുള്ള സ്ഥാനാർത്ഥി വനിതാ റാവുത്തിന്റേതാണ് വിചിത്രമായ തിരഞ്ഞെടുപ്പ് ഈ വാഗ്ദാനം. എല്ലാ ഗ്രാമങ്ങളിലും ബിയർ ബാറുകൾ തുറക്കുക മാത്രമല്ല, മണ്ഡലത്തിൽ നിന്ന് താൻ തിരഞ്ഞെടുക്കപ്പെട്ടാൽ എംപി ഫണ്ടിൽ നിന്ന് പാവപ്പെട്ടവർക്ക് ഇറക്കുമതി ചെയ്ത വിസ്കിയും ബിയറും സൗജന്യമായി നൽകുമെന്നും വനിതാ റാവുത്ത് പറഞ്ഞു. റേഷനിംഗ് സംവിധാനത്തിലൂടെ ഇറക്കുമതി ചെയ്ത മദ്യം വാഗ്ദാനം ചെയ്ത റാവുത്ത്, മദ്യപിക്കുന്നവർക്കും വിൽപ്പനക്കാരനും…

Read More

ബാറിൽ ബഹളം അക്രമാസക്തമായി; യുവാവിന്റെ അറുത്ത മുഷ്ടി നായ കൊണ്ടുപോയി

ബെംഗളൂരു: മഹാലക്ഷ്മിപുരം പോലീസ് പരിധിയിലെ കുറുബറഹള്ളി പ്രദേശത്ത് ഒരു യുവാവിന്റെ ഇടതുകൈയുടെ അറ്റുപോയ മുഷ്‌ടി തെരുവ് നായ കൊണ്ടുപോയി. 21 കാരനായ എസ് പ്രജ്വലും സുഹൃത്തുക്കളും മറ്റൊരു സംഘവുമായി ബാറിൽ വഴക്കുണ്ടാക്കുകയും ബാർ ജീവനക്കാർ അവരെ പുറത്താക്കുകയും ചെയ്തു. തുടർന്ന് പ്രജ്വലും സംഘവും സിഗരറ്റ് വലിക്കാനായി പാർക്കിന് സമീപം പോയി. അക്രമി സംഘം സ്ഥലം വിട്ട് കാറിൽ മടങ്ങുമ്പോൾ ഇവരെ കണ്ട പ്രജ്വലിന്റെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. എന്നാൽ, പ്രതി പ്രജ്വലിനെ പിടികൂടുകയും ഇടതുകൈയുടെ മുഷ്ടിയിലും വലതുകൈയിലെ വിരലുകളിലും വെട്ടുകത്തികൊണ്ട് വെട്ടുകയും ചെയ്തു. ഞായറാഴ്ച…

Read More

ബാർ കാഷ്യർ ഉടമയെ കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തു

ബെംഗളൂരു: ബാറിലും റസ്‌റ്റോറന്റിലും കാഷ്യറായി ജോലി ചെയ്യുന്നയാൾ ഒഴിഞ്ഞ മദ്യക്കുപ്പികൾ സ്റ്റോക്കായി ഉടമയെ കാണിച്ച് കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയി. ഹെന്നൂർ സ്വദേശി കണ്ഠരാജ് എം എന്നയാൾക്കായി ഹെന്നൂർ പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. ഹെന്നൂരിലെ ന്യൂ കരാവലി ബാർ ആൻഡ് റസ്‌റ്റോറന്റ് ഉടമ സോമശേഖർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കാന്തരാജ് ബിയർ, വിസ്‌കി, ബ്രാണ്ടി, വൈൻ എന്നിവയുടെ ഒഴിഞ്ഞ കുപ്പികൾ അതാത് മദ്യ സ്റ്റോക്കിലെ തകരപ്പെട്ടികളിൽ സൂക്ഷിച്ച് യഥാർത്ഥ സ്റ്റോക്കാണെന്ന് കാണിച്ചതായി സോമശേഖർ പരാതിയിൽ പറഞ്ഞു.…

Read More

രാത്രി 10 മണിക്ക് ശേഷവും ബാറുകളിൽ അമിതവിലയിൽ മദ്യവിൽപ്പന, 6 പേർ അറസ്റ്റിൽ 

ബെംഗളൂരു: അനുവദനീയമല്ലാത്ത സമയത്ത് ബാറുകളിൽ മദ്യവിൽപ്പനയിലേർപ്പെട്ട ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ  കോത്തഗിരിക്ക് സമീപത്തെ ബാറുകളിൽ മദ്യം വിറ്റ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനുവദനീയമായ പ്രവൃത്തിസമയത്തിന് മുമ്പും രാത്രി 10 മണിക്ക് ശേഷം പ്രവർത്തിക്കുന്നുവെന്നും ബാറുകളിൽ അധികവിലയ്ക്ക് മദ്യം വിതരണം ചെയ്യുന്നതായും ജില്ലാ പോലീസ് സൂപ്രണ്ടിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ഉണ്ടായത്. കോത്തഗിരിക്ക് സമീപം കട്ടബെഡ്ഡു ഭാഗത്ത് പ്രവർത്തിക്കുന്ന ടാസ്മാക് ബാറിൽ നിന്ന് ബാറിലെ തൊഴിലാളികളായ ശിവഗംഗ ജില്ലയിലെ കാർത്തിക്, കോയമ്പത്തൂരിലെ മുഹമ്മദ് ബറൂക്ക്, മധുരയിലെ…

Read More

ഐ ടി പാർക്കുകളിൽ ഇനി പബ്ബുകളും ബാറുകളും

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നൽകിയതോടെ കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍ക്കാണ് വൻ മാറ്റം വരാനിരിക്കുന്നത്. ബെംഗളൂരൂവും മറ്റ് ഐ.ടി നഗരങ്ങളും പോലെ നമ്മുടെ കൊച്ചു കേരളം ഐ.ടി ഹബ്ബായി മാറുന്നതിന്റെ തുടക്കമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിലൂടെ വഴിതുറക്കുന്നത്. ബിയര്‍ പാര്‍ലറുകളും പബ്ബുകളും കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുമ്പോഴും മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയാണ് മുന്‍കാലങ്ങളില്‍ ഇവയെ ഒഴിവാക്കിയിരുന്നത് . വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തേക്ക് എത്തിക്കാനാണ് പുതിയ തീരുമാനം.പുതുക്കിയ നയപ്രകാരം സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടും. ഐ.ടി…

Read More

ഹുക്ക ബാറുകളിൽ മയക്കുമരുന്ന് ഉപയോഗം, മുന്നറിയിപ്പ് നൽകി സർക്കാർ

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിച്ചു വരുന്ന ഹുക്ക ബാറുകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി കൈകൊള്ളുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. ഫെബ്രുവരിയിൽ സിസിബി പോലീസ് ചില ബാറുകൾ റെയ്ഡ് ചെയ്ത് പുകവലിക്കാൻ ഉപയോഗിച്ച ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇവ കൂടുതൽ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഇത്തരം ബാറുകളിലേക്ക് സ്കൂൾ കുട്ടികൾ ഉൾപ്പെടെ ആളുകൾ എത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് മന്ത്രി പറഞ്ഞു. സർക്കാരിന്റെ കണക്കു പ്രകാരം നഗരത്തിൽ 68 ഓളം ഹുക്ക ബാറുകൾ പ്രവർത്തിക്കുന്നുണ്ട്.

Read More
Click Here to Follow Us