ചൈന : പാമ്പുകളെ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീയാണ് തന്റെ ടോപ്പിനുള്ളിൽ അഞ്ച് പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടിയിലായത്. ഷെൻഷെനിലെ ഫ്യൂട്ടിയൻ തുറമുഖത്ത് സ്ഥിരം പരിശോധനയിലാണ് കോൺ സ്‌നെക്‌സ് എന്ന ഇനത്തിൽപെട്ട പാമ്പുകളെ തന്റെ ടോപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അസാധാരണമായ ശരീരാകൃതിയുള്ള ഒരു സ്ത്രീ യാത്രക്കാരി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ സമഗ്രമായ ബോഡി പരിശോധനയിലാണ് സ്ത്രീ ധരിച്ചിരുന്ന ടോപ്പിനുള്ളിൽ…
Read MoreTag: arrest
യുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ 4 പ്രതികൾ കൂടെ അറസ്റ്റിൽ
ബെംഗളൂരു: മയക്കുമരുന്ന് മാഫിയക്കിടയിലെ പോരിൽ യുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂറു ബണ്ട്വാൾ സ്വദേശികളായ ദാവൂദ് ആമിർ(25), കെ. അഫ്രിദി(23), കെ.എ. അബ്ദുർ റഷീദ് (23), സി. മുഹമ്മദ് ഇർഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ബണ്ട്വാൾ സ്വദേശികളായ വി. റിസ്‌വാൻ (36), എം. സൈനുല്ല(28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കുക്കാജെയിലെ എം. സവാദിനെ(35) കൊന്ന് മൃതദേഹം ചർമാടി ചുരത്തിൽ തള്ളിയ കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ…
Read Moreമലയാളി സിഇഒ ഉൾപ്പെടെയുള്ളവരുടെ കൊലപാതകം ക്വട്ടേഷനാണെന്ന് പോലീസ്
ബെംഗളൂരു: മലയാളി സിഐഒ ഉൾപ്പെടെയുള്ളവരുടെ ഇരട്ടക്കൊലപാതകം ക്വട്ടേഷനാണെന്ന് ബെംഗളൂരു പോലീസ്. ഹെബ്ബാളിൽ തന്നെയുള്ള ജിനറ്റ് എന്ന ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർ കമ്പനി മേധാവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജിനെറ്റ് ഉടമ അരുൺ കുമാർ ആസാദിനെ ഇന്നലെ അർദ്ധരാത്രിയോടെ ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ബിസിനസ്സ് വൈരാര്യം കൊണ്ട് ഇയാൾ ജോക്കർ ഫെലിക്സ് എന്ന പേരിൽ അറിയപ്പെടുന്ന ശബരീഷിന് ക്വട്ടേഷൻ നൽകിയത് പൊലീസ് കണ്ടെത്തൽ. എയ്റോണിക്‌സ് കമ്പനിയിലെ മുൻ ജീവനക്കാരനായ ഫെലിക്സിൻ കമ്പനി മേധാവികളോടുള്ള വൈറൽ ജിനെറ്റ് ഉടമ മുതലെടുത്തു. ബെംഗളുരുവിൽ മലയാളിയായ ടെക് കമ്പനി…
Read Moreതൊപ്പി വീണ്ടും അറസ്റ്റിൽ
ശ്രീകണ്ഠപുരം: വിവാദ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ഫോൺനമ്പർ നൽകി അശ്ലീലരീതിയിൽ വീഡിയോ പ്രദർശിപ്പിച്ചെന്ന ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിലാണ് എസ്.എച്ച്.ഒ. രാജേഷ് മാരാങ്കലത്ത് തൊപ്പിയെ അറസ്റ്റ് ചെയ്തത്. കമ്പിവേലി നിർമിക്കുന്ന ജോലിചെയ്യുന്നയാളാണ് സജി. ഇതിന്റെ ഭാഗമായി വേലി നിർമിച്ച് നൽകുമെന്ന് പറഞ്ഞുള്ള ചെറിയ ബോർഡുകൾ ഫോൺനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തി സ്ഥാപിച്ചിരുന്നു. ഈ ബോർഡിലെ നമ്പറിൽ തൊപ്പി ഫോൺവിളിച്ച് അശ്ലീലഭാഷയിൽ സംസാരിക്കുകയും നമ്പർ ഉൾപ്പെടെ പ്രദർശിപ്പിച്ചുള്ള വീഡിയോ യൂട്യൂബിലിടുകയും ചെയ്തു. തുടർന്ന് യൂട്യൂബിൽ…
Read More“ഈ ഭൂമിയിലെ മനുഷ്യർ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്” ചീത്ത മനുഷ്യരെ ഞാൻ വേദനിപ്പിക്കും, ‘ജോക്കർ ഫെലിക്‌സ്’ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: മലയാളി സിഐഒ രണ്ട് പേരെ ഓഫീസിൽ കയറി വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ സിഐഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെയാണു കഴിഞ്ഞ ദിവസം മുൻ ജീവനക്കാരൻ ജെ.ഫെലിക്സ് വെട്ടിക്കൊന്നത്. ഫെലിക്സിനെയും മറ്റു മൂന്നു പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ടിക് ടോക് താരമായ ഫെലിക്സിനു ‘ജോക്കർ ഫെലിക്സ്’ എന്നാണു സമൂഹമാധ്യമങ്ങളിലെ വിശേഷണം. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽപ്പോയിരുന്നു. മുഖത്തു ടാറ്റൂ ചെയ്ത്, മുടിയിൽ…
Read Moreജൈനസന്യാസിയെ കൊലപ്പെടുത്തിയ പ്രതികളുടെ പേരുകൾ പുറത്ത് വിടാത്തത് ദുരൂഹത ; പ്രഹ്ലാദ് ജോഷി.
ബെംഗളൂരു: ജൈനസന്യാസി മുനി കംകുമാർ നന്ദി മഹാരാജിനെ കൊലപ്പെടുത്തിയവരുടെ പേരുകൾ ഇതുവരെ സർക്കാർ പുറത്തുവിടാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. തുടക്കം മുതലേ സാമ്പത്തിക ഇടപാടുകൾ മൂലമുള്ള പ്രശ്നമാണ് സ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന പോലീസെന്നും പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി. കൊലപാതകികളെ സർക്കാർ സംരക്ഷിക്കുകയാണ്. സർക്കാരിൻറെ ന്യൂനപക്ഷപീഡനത്തിൻറെ ഫലമായാണ് ഇത് സംഭവിച്ചത്. കൊലപാതകികൾക്ക് കർശന ശിക്ഷ നൽകണമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. കൊലപാതകത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലായ് അഞ്ച് മുതൽ സ്വാമിയെ കാണാതായി. പിന്നീട് ആശ്രമത്തിലെ സഹപ്രവർത്തകൻ…
Read Moreഭർത്താവിനെ ഭാര്യമാർ കുത്തിക്കൊന്നു; ഇരുവരും പോലീസ് കസ്റ്റഡിയിൽ
പട്‌ന: തർക്കത്തിനിടെ യുവാവിനെ ഭാര്യമാർ കുത്തിക്കൊന്നു. ബിഹാർ ഛാപ്ര സ്വദേശിയായ ആലംഗീർ അൻസാരി(45)യാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ആലംഗീറിന്റെ ആദ്യഭാര്യ സൽമ, രണ്ടാം ഭാര്യ ആമിന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കത്തിക്കുത്തുണ്ടായതെന്നും ഇത് കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. ഡൽഹിയിൽ ജോലിചെയ്യുന്ന ആലംഗീർ ദിവസങ്ങൾക്ക് മുമ്പാണ് സ്വദേശത്ത് തിരിച്ചെത്തിയത്. ആലംഗീർ ബിഹാറിലെത്തിയ വിവരമറിഞ്ഞ് പ്രതികളും ഇവിടേക്ക് വരികയായിരുന്നു. കഴിഞ്ഞദിവസം മൂവർക്കുമിടയിൽ വഴക്കുണ്ടായി. ഇതിനിടെയാണ് പ്രതികൾ കത്തി കൊണ്ട് യുവാവിനെ കുത്തിയത്. പരിക്കേറ്റ യുവാവിനെ ആദ്യം പ്രാഥികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും നില…
Read Moreമദ്യപിച്ചുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: നരസിപുരയിൽ മദ്യപിച്ചുണ്ടായ സംഘർഷത്തിൽ സംഘപരിവാർ പ്രവർത്തകനായ 32കാരൻ കൊല്ലപ്പെട്ടു. ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടയിലാണ് യുവാവിന് കുത്തേറ്റത് . പ്രദേശത്ത് പോലീസ് സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്. വേണുഗോപാൽ എന്ന യുവാവിനെ നിസാര പ്രശ്‌നത്തിന്റെ പേരിൽ ഒപ്പം മദ്യപിച്ചിരുന്നവർ മദ്യക്കുപ്പി പൊട്ടിച്ചെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത പോലീസ് ഒളിവിലുള്ള നാലുപേരെ കണ്ടെത്താനും പിടികൂടാനും തിരച്ചിൽ ആരംഭിച്ചു.
Read Moreവ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിദ്വേഷ സന്ദേശങ്ങളും അപകീര്‍ത്തി പരാമര്‍ശങ്ങളും യുവാവ് അറസ്റ്റിൽ
ബെംഗളൂരു:വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച് വിദ്വേഷ സന്ദേശങ്ങളും യുവതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങളും പ്രചരിപ്പിച്ചു എന്ന പരാതിയില്‍ യുവാവിനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അമൃതഹള്ളി ജക്കുര്‍ മെയിൻ റോഡ് പരിസരത്ത് താമസിക്കുന്ന എച്ച്.കെ.ശിവരാജ്(37) ആണ് അറസ്റ്റിലായത്. തുളുനാടിലെ ദൈവാരാധനയെ ഇകഴ്ത്തിയും യുവതിയെ മോശമായി ചിത്രീകരിച്ചുമുള്ള ട്വിറ്റര്‍ ഏറെ പ്രചാരം നേടിയിരുന്നു. ഇതേത്തുടര്‍ന്ന് ദൈവാരാധന രക്ഷാ സമിതി നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ അക്കൗണ്ടിന്റെ ദുഷ്ട ലാക്ക് വെളിപ്പെട്ടത്. മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ആര് ജയിന്റെ നിര്‍ദേശം അനുസരിച്ച്…
Read Moreആറുവർഷത്തിനിടെ 15-ഓളം വിവാഹം; തട്ടിപ്പുവീരൻ അറസ്റ്റിൽ
ബെംഗളൂരു: ആറുവർഷത്തിനിടെ 15-ഓളം സ്ത്രീകളെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പുകാരൻ മൈസൂരുവിൽ അറസ്റ്റിൽ. ബെംഗളൂരു ബാനശങ്കരി സ്വദേശിയായ കെ.ബി. മഹേഷി(35)നെയാണ് തുമകുരുവിൽ നിന്ന് മൈസൂരു പോലീസ് പിടികൂടിയത്. ഡോക്ടറെന്ന വ്യാജേന വിവാഹം കഴിച്ച് പണവും സ്വർണവും അപഹരിച്ചെന്നും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമുള്ള ടെക്കി യുവതിയുടെ പരാതിയിലാണ് ഇയാൾ പോലീസ് പിടിയിലായത്. അഞ്ചാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഹേഷ്, ഡോക്ടറാണെന്നും എൻജിനീയറാണെന്നും പരിചയപ്പെടുത്തിയാണ് സ്ത്രീകളെ കബളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മിക്ക മാട്രിമോണിയൽ വെബ്‌സൈറ്റുകളിലും ഡോക്ടറാണെന്ന് അവകാശപ്പെട്ടതാണ് ഇയാൾ രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് ഉയർന്ന ജോലിയും സാമ്പത്തികവുമുള്ള സ്ത്രീകളെ…
Read More