വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം; 51 കാരൻ പിടിയിൽ 

ബെംഗളൂരു: വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം നടത്തിയ 51 വയസുകാരൻ പിടിയില്‍. ദോഹ – ബെംഗളൂരു ഫ്ലൈറ്റില്‍ വച്ചായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ തമിഴ്നാട് സ്വദേശിയായ അമ്മവാസയ് മുരുഗേശനെ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആര്‍ ഓഫീസറാണ് മുരുഗേശൻ. യാത്രക്കിടെ കുട്ടി മുരുഗേശൻ്റെ അടുത്താണ് ഇരുന്നത്. കുട്ടിയുമായി സംസാരിച്ച്‌ തുടങ്ങിയ ഇയാള്‍ ഭക്ഷണമോ മറ്റോ വേണോ എന്ന് അന്വേഷിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ നിരുപദ്രവകരമെന്ന് അമ്മയ്ക്ക് തോന്നിയെങ്കിലും പിന്നീട് ഇയാള്‍ കുട്ടിയെ അനുചിതമായ നിലയില്‍ സ്പര്‍ശിക്കുന്നുണ്ടെന്ന്…

Read More

കേരളത്തിലേക്ക് ലഹരി കടത്ത് മലയാളി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെ ബെംഗളുരുവിൽ നിന്നു പിടികൂടി. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാൻ (22) സി. ടി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മേയ് ഒന്നിന് മോഡേൺ ബസാറിലെ റെഡി മെയ്ഡ് ഷോപ്പിൽ ഒരാൾ ലഹരിവിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അതിസ്ഥനത്തിൽ നടന്ന പരിശോധയിൽ 48.80 ഗ്രാം എം.ഡി.എം.എയും 16,000 രൂപയും കണ്ടെടുത്തെങ്കിലും ഇയാൾ  പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപെടുകയായിരുന്നു. ഒരു വർഷത്തിനുശേഷം സിറ്റി പോലിസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്ര കാരം…

Read More

ആറ് വയസുകാരനെ അടിച്ചു കൊന്ന 13കാരൻ അറസ്റ്റിൽ 

ലക്നൗ : ഉത്തരപ്രദേശിൽ ആറ് വയസുകാരനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ മരിച്ച കുട്ടിയുടെ സുഹൃത്ത് കൂടിയായ 13കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് വയസ്സുകാരൻ യുഗ് യാദവാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് അച്ഛൻ നടത്തിയ അന്വേഷണത്തിലാണ് തലയ്ക്ക് അടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച കുട്ടിയും പ്രതിയായ കുട്ടിയും ഒരേ ഗ്രാമത്തിലുള്ളവരാണ്. ഉറ്റ സുഹൃത്തുക്കളുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതി ലഹരിയുടെ പുറത്ത് കൊല ചെയ്തതാണോ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടായതിന് ശേഷം കൊല ചെയ്യപ്പെട്ടതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Read More

അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് സ്വകാര്യ സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. സംഭവത്തിൽ മൂന്നു അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. ഹൊസക്കോട്ടെയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയായ 16കാരിയാണ് ജീവനൊടുക്കിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അധ്യാപകർക്കെതിരെ കേസെടുത്തത്. ഒരുമാസത്തോളം കുട്ടിയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും മറ്റുകുട്ടികളുടെ മുന്നിൽവെച്ച്‌ കണ്ടിരുന്നതായും ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ പരാതിയെത്തുടർന്നാണ് നടപടി. ഒരു അധ്യാപികയുടെ മകനുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടെന്ന് ആരോപിച്ചായിരുന്നു അധ്യാപകരുടെ പീഡനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പരാതി ലഭിച്ച ശേഷം അധ്യാപകർ സ്‌കൂളിൽ എത്തിയിട്ടില്ലെന്നും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.…

Read More

കാമുകനൊപ്പം ജീവിക്കാൻ രണ്ടു വയസുള്ള മകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ 

ഗാന്ധിനഗർ: കാമുകനൊപ്പം ജീവിക്കാനായി രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. സൂറത്ത് ഡിൻഡോളി സ്വദേശിനി നയന മാണ്ഡവിയാണ് അറസ്റ്റിലായത്. നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന നയന തന്നെയാണ് തന്റെ രണ്ട് വയസുകാരനായ മകൻ വീർ മാണ്ഡവിയെ കാണ്മാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയെങ്കിലും കുട്ടിയെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായില്ല. ഇതോടെ കുട്ടിയെ കണ്ടെത്താനായി പോലീസ് സംഘത്തിനൊപ്പം മൂന്ന് ദിവസത്തിലധികം അന്വേഷണത്തിന്റെ മുൻപന്തിയിൽ തന്നെ യുവതിയുമുണ്ടായിരുന്നു. കുഞ്ഞിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യുവതിയെ ചോദ്യം ചെയ്‌തെങ്കിലും യുവതി…

Read More

വിവാഹ വാഗ്ദാനം നൽകി 13 ല​ക്ഷം രൂ​പ തട്ടി; മലയാളി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : വി​വാ​ഹ​പ​ര​സ്യം ന​ൽ​കു​ന്ന വെ​ബ്സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യി​ൽ​ നി​ന്ന് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി 13 ല​ക്ഷം രൂ​പ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് നം​ഷീ​റി​നെ​യാ​ണ് (32) കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ദു​ബൈ​യി​ൽ എ​ൻ​ജി​നീ​യ​റാ​ണെ​ന്ന് ഇ​യാ​ൾ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദേ​ശ മൊ​ബൈ​ൽ ന​മ്പ​റി​ൽ​നി​ന്ന് വാ​ട്സ് ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട് ചി​ല കേ​സി​ൽ​പെ​ട്ടെ​ന്നും അ​തൊ​ഴി​വാ​ക്കാ​ൻ പ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ​ഇ​തോ​ടെ പ​ല ത​വ​ണ​യാ​യി യു​വ​തി 13 ല​ക്ഷം രൂ​പ കൈ​മാ​റി. ര​ണ്ടാം വി​വാ​ഹ​ത്തി​ന്…

Read More

അച്ഛൻ മകളെ കഴുത്ത് ഞെരിച്ചു കൊന്നു ; പിന്നാലെ കാമുകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന്‍റെ പേരില്‍ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. കോലാര്‍ സ്വദേശി പ്രീതിയാണ് മരിച്ചത്. സംഭവത്തില്‍ പ്രീതിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രീതിയുടെ മരണവാര്‍ത്തയറിഞ്ഞ ദളിത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബിരുദ വിദ്യാര്‍ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വര്‍ഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. ഇതു അറിഞ്ഞ പിതാവ് മറ്റൊരു വിവാഹാലോചനയുമായി വന്നു. വിവാഹത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതീയും അച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ കൃഷ്ണമൂര്‍ത്തി പ്രീതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Read More

ഏഴ് കുട്ടികളുമായി സ്കൂട്ടറിൽ ; യുവാവ് അറസ്റ്റിൽ 

മുംബൈ: സ്കൂട്ടറിൽ ഏഴ് കുട്ടികളെയും കയറ്റി അപകടകരമാം വിധം യാത്ര ചെയ്തയാൾ അറസ്റ്റിലായി. മുനവ്വർ ഷാ എന്നയാളാണ് അറസ്റ്റിലായതെന്ന് മുംബൈ പോലീസ് അറിയിച്ചു. അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തുകയും മുബൈ പോലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് അറസ്റ്റ് നടപടിയുണ്ടായത്. സ്കൂട്ടറിലുണ്ടായിരുന്നവരിൽ നാലു കുട്ടികൾ മുനവ്വറിന്‍റെ മക്കളും മൂന്ന് പേർ അയൽവാസിയുടെ മക്കളുമായിരുന്നു. മുൻവശത്ത് രണ്ട് കുട്ടികൾ നിന്നും, മൂന്ന് പേർ പിറകിൽ ഇരുന്നും, രണ്ടു കുട്ടികളെ ക്രാഷ് ഗാർഡിൽ നിർത്തിയുമായിരുന്നു മുനവ്വറിന്‍റെ യാത്ര.

Read More

ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭർത്താവ്

ബെംഗളൂരു: ചിക്കബെല്ലാപുരിൽ ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭർത്താവ്. വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്. ഗുരുതരമായി പരിക്കേറ്റ മാരേഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വിജയ് ചോര കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. സുഹൃത്തായ മാരേഷും വിജയുടെ ഭാര്യയും തമ്മിലുള്ള പ്രണയമാണ് പ്രശ്നങ്ങൾക്ക് കാരണം. പലതവണ താക്കീത് ചെയ്തിട്ടും ബന്ധം തുടർന്നത് കൊണ്ടാണ് സുഹൃത്തിനെ കഴുത്തറുത്ത് കൊല്ലാൻ ഇയാൾ തീരുമാനിച്ചത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. പിന്നീട് മൂർച്ചയേറിയ ആയുധം എകാണ്ട്…

Read More

വളർത്തു നായയെ കൊന്ന പുലിയ്ക്ക് കീടനാശിനി നൽകി കൊന്ന കർഷകൻ അറസ്റ്റിൽ 

ബെംഗളൂരു: വളര്‍ത്തുനായയെ കടിച്ചുകൊന്ന ദേഷ്യത്തില്‍ പുലിയെ കൊലപ്പെടുത്തി തൊഴിലാളി. സംഭവത്തില്‍ കര്‍ഷക തൊഴിലാളിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബന്ദിപ്പൂരിന് സമീപം കൂറ്റനൂര്‍ ഗ്രാമത്തിലാണ് സംഭവം. ജി ആര്‍ ഗോവിന്ദരാജുവിന്റെ കൃഷിയിടത്തിലെ തൊഴിലാളിയായ രമേശിനെയാണ് അറസ്റ്റ് ചെയ്തത്. കൃഷിയിടത്തില്‍ കണ്ടെത്തിയ പുലിയുടെ ജഡവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രമേശ് പിടിയിലായത്. നാലുദിവസം മുന്‍പാണ് രമേശിന്റെ വളര്‍ത്തുനായയെ പുലി കൊന്നുതിന്നത്. വളര്‍ത്തുനായയെ ഏറെ സ്‌നേഹിച്ചിരുന്ന രമേശിന് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പ്രതികാരമെന്നോണമാണ് രമേശ് പുലിയെ കൊന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.…

Read More