കേരളത്തിലേക്ക് ലഹരി കടത്ത് മലയാളി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെ ബെംഗളുരുവിൽ നിന്നു പിടികൂടി.

കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാൻ (22) സി. ടി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

മേയ് ഒന്നിന് മോഡേൺ ബസാറിലെ റെഡി മെയ്ഡ് ഷോപ്പിൽ ഒരാൾ ലഹരിവിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അതിസ്ഥനത്തിൽ നടന്ന പരിശോധയിൽ 48.80 ഗ്രാം എം.ഡി.എം.എയും 16,000 രൂപയും കണ്ടെടുത്തെങ്കിലും ഇയാൾ  പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപെടുകയായിരുന്നു.

ഒരു വർഷത്തിനുശേഷം സിറ്റി പോലിസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്ര കാരം സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷൽ ആക്ഷൻ ഗ്രൂപ്പ് അന്വേഷണം എടുക്കുകയായിരുന്നു.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

ഷാരൂഖിനെ കുറിച്ചു രഹസ്യമായി അന്വേഷിക്കയും ശാസ്ത്രിയ തെളിവുകൾ ശേഖരിക്കുകയും ചെയ്‌തതോടെ ഇയാൾ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചു.

തുടർന്ന് നല്ലളം ഇൻസ്പെക്ടർ കെ.എ. ബോസിൻ്റെ നേതൃത്ത്വത്തിൽ അന്വേഷസംഘം ബംഗളൂരുവിൻറെ സമീപത്തെ ഗ്രാമത്തിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് സാഹസികയായി ഇയാളെ പിടികൂടി.

ഇയാളെ കണ്ടത്താനായ് കർണാടക പോലീസിന്റെ സഹായത്തോടെ ലഹരികേ സിൽ ഉൾപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്തിരിന്നു.

പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദ ദേഹപരിശോധന നടത്തിയതിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച 3.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ

വേറെയും ലഹരി കേസിലും ഇയാൾ പ്രതിയാണ്. നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെ യ്തതിൽ നിന്ന് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് എം.ഡി.എം.എ എത്തിച്ച് കൊടുക്കുന്നതിനെ കുറിച്ചും മറ്റും വ്യക്തമായ സൂചന ലഭിചിട്ടുണ്ട്.

രാസലഹരിക്കടിമകളായ നിരവധി യുവതീയുവാക്കൾ ഇയാളുടെ താമസ സ്ഥലത്തെ നിത്യസന്ദർശകരായിരുന്നുവെന്നും വിവരം ലഭിച്ചു.

കർണ്ണാടകയിൽ ലഹരിമരുന്നുമായി ഇയാളെ പിടികൂടിയിരുന്നുവെങ്കിലും കേസ് ഒതുക്കിത്തീർക്കുകയായി.

ആഡംബര ജീവിതം. അഞ്ചുലക്ഷത്തോളവും രൂപ വരുന്ന ബി.എം.ഡബ്ല്യൂ ബൈക്ക്  ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts