വളർത്തു നായയെ കൊന്ന പുലിയ്ക്ക് കീടനാശിനി നൽകി കൊന്ന കർഷകൻ അറസ്റ്റിൽ 

ബെംഗളൂരു: വളര്‍ത്തുനായയെ കടിച്ചുകൊന്ന ദേഷ്യത്തില്‍ പുലിയെ കൊലപ്പെടുത്തി തൊഴിലാളി.

സംഭവത്തില്‍ കര്‍ഷക തൊഴിലാളിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബന്ദിപ്പൂരിന് സമീപം കൂറ്റനൂര്‍ ഗ്രാമത്തിലാണ് സംഭവം.

ജി ആര്‍ ഗോവിന്ദരാജുവിന്റെ കൃഷിയിടത്തിലെ തൊഴിലാളിയായ രമേശിനെയാണ് അറസ്റ്റ് ചെയ്തത്.

കൃഷിയിടത്തില്‍ കണ്ടെത്തിയ പുലിയുടെ ജഡവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രമേശ് പിടിയിലായത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

നാലുദിവസം മുന്‍പാണ് രമേശിന്റെ വളര്‍ത്തുനായയെ പുലി കൊന്നുതിന്നത്.

വളര്‍ത്തുനായയെ ഏറെ സ്‌നേഹിച്ചിരുന്ന രമേശിന് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പ്രതികാരമെന്നോണമാണ് രമേശ് പുലിയെ കൊന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പുലി വളര്‍ത്തുനായയുടെ ജഡം ഉപേക്ഷിച്ച്‌ പോയ സ്ഥലത്ത് രമേശ് എത്തി.

പാതി തിന്ന നിലയിലായിരുന്നു വളര്‍ത്തുനായയുടെ ജഡം. ഭക്ഷിക്കാന്‍ വീണ്ടും വരുമെന്ന് നിഗമനത്തില്‍, വളര്‍ത്തുനായയുടെ ജഡത്തില്‍ രമേശ് കീടനാശിനി തളിച്ചു.

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

തിരിച്ചെത്തി വളര്‍ത്തുനായയുടെ ശേഷിക്കുന്ന ശരീരഭാഗങ്ങള്‍ തിന്ന പുലിക്ക് ജീവന്‍ നഷ്ടമാകുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts