ബെംഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി നൈജീരിയൻ സ്വദേശി ബംഗളൂരുവില്‍ പിടിയില്‍. ഐവറി കോസ്റ്റ് സ്വദേശി ഡാനിയേൽ എംബോ എന്ന അബുവാണ് പിടിയിലായത്. വയനാട് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുനെല്ലി പോലീസും വയനാട് ഡൻസാഫ് ടീമും സംയുക്തമായി ബെംഗളൂരുവിലെത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. വയനാട്ടിലെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ വർഷം നവംബറിൽ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ മാരുതി കാറിൽ കടത്തിയ 106 ഗ്രാം…
Read MoreTag: arrest
കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
കൊച്ചി: മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട സമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
Read Moreകോവിൻ പോർട്ടൽ ചോർന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ
ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർ കോവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരാളെ കൂടെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡൽഹി പോലീസ് സ്പെഷൽ സെൽ ആണ് രണ്ടുപേരെ പിടികൂടിയത് . വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര് , വാക്സിനേഷന് നൽകിയ തിരിച്ചറിയൽ രേഖ നമ്പർ, ജന വർഷം, ജെൻഡർ, വാക്സിനടുത്ത കെ ന്ദ്രം അടക്കമുള്ള മുഴുവൻ വിവരങ്ങളും ടെലിഗ്രാം ബോട്ടിൽ ലഭ്യമായി. ഇവ അപ്ലോഡ് ചെയ്തത് ഇയാളാണ് ആണെന്ന് ഡൽഹി പോലീസ് പറയുന്നു. പ്രതികളിലൊരാളുടെ…
Read Moreസ്വകാര്യ ബസ് ഡ്രൈവറെയും യാത്രക്കാരനെയും മർദ്ദിച്ചു ; രണ്ടു പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച രണ്ട് പേർ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി 10.20 ഓടെ മേക്കുന്നിൽ ബസ് തടഞ്ഞുണ്ടായ അക്രമത്തിൽ രണ്ടും മൂന്നും പ്രതികളായ കാര്യാട് കിടഞ്ഞിയിലെ സജിന നിവാസിൽ ടി.കെ. സജിത്ത് (39), മേക്കുന്നിലെ വടക്കേപറമ്പത്ത് വി.പി. വിനോദൻ (44) എന്നിവരെയാണ് ചൊക്ലി എസ്.ഐ കെ. സന്തോഷ് ലാൽ അറസ്‌റ്റ് ചെയ്‌തത്. ഒന്നാം പ്രതിയായ കിടഞ്ഞി അമ്പായത്തോട് രമിത്തി (36) ന് വേണ്ടി തിരച്ചിൽ നടത്തി വരുകയാണ്. കർണ്ണാടകയിലെക്കുള്ള എൻ.എസ് ട്രാവൽസ് ബസ്…
Read Moreകാപ്പി എസ്റ്റേറ്റിൽ ദളിത് സ്ത്രീയെ വെടിവെച്ചു കൊന്നു ; മൂന്നു പേർ അറസ്റ്റിൽ
ബെംഗളൂരു: ചിക്കമഗളൂരുവിലെ കാപ്പി എസ്റ്റേറ്റിൽ തൊഴിലാളിയായ ദളിത് സ്ത്രീയെ വെടിവെച്ചു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ എസ്റ്റേറ്റുടമയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. സിദ്ദാപുരയിലെ എസ്റ്റേറ്റുടമ ഹെഡെ ഗൗഡ, ഇയാളുടെ മകൻ, എസ്റ്റേറ്റിലെ തൊഴിലാളിയായ നാഗപ്പ തുടങ്ങിയവരാണ് അറസ്റ്റിൽ ആയതെന്ന് പോലീസ് അറിയിച്ചു. എസ്റ്റേറ്റിൽ ഒരാഴ്ചമുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ജയമ്മ(55)യാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ബന്ധുക്കളില്ല. രണ്ടുവർഷമായി എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ചിക്കബല്ലാപുര ജില്ലാ പോലീസ് മേധാവി ഉമ പ്രശാന്തിന് ലഭിച്ച ഒരു ഫോൺസന്ദേശത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
Read Moreദൈവം ആണെന്ന് പറഞ്ഞ് പള്ളിയിൽ അതിക്രമം ; മലയാളി അറസ്റ്റിൽ
ബെംഗളൂരു: താൻ ദൈവം ആണെന്ന് അവകാശപ്പെട്ട് പള്ളിയിൽ അതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. പള്ളിയിൽ നിരവധി ഫർണിച്ചറുകൾക്കും മറ്റും കേടുപാടുകൾ വരുത്തി. ഇന്ന് പുലർച്ചെ നാലുമണിക്ക് കാമനഹള്ളി റോഡിലെ സെന്റ് പയസ് ടെൻത് പള്ളിയിലായിരുന്നു അതിക്രമം. കാമനഹള്ളി മേഖലയിൽ താമസിക്കുന്ന ടോം മാത്യു ആണ് അറസ്റ്റിലായത്. ഇയാളുടെ കുടുംബം കഴിഞ്ഞ 30 വർഷമായി ബെംഗളൂരുവിൽ ആണ് താമസിക്കുന്നത്. ചുറ്റിക ഉപയോഗിച്ച് പള്ളിയുടെ വാതിൽ തകർത്താണ് ടോം പള്ളിക്കുള്ളിൽ കടന്നത്. ഇയാൾ മാനസിക സമ്മർദം ഉള്ളത് ആളാണെന്നാണ് പോലീസ് പറയുന്നത്. പിതാവ് കുടുംബം ഉപേക്ഷിച്ചു…
Read Moreവിദ്യാർഥികളുമായുള്ള അശ്ലീല ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: കോളജ് വിദ്യാർഥികളുമായുള്ള അശ്ലീല ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എബിവിപി നേതാവ് അറസ്റ്റിൽ. എബിവിപി ശിവമൊഗ്ഗ തീർത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. വിഡിയോ റെക്കോർഡ് ചെയ്ത ശേഷം വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ശിവമൊഗ്ഗ എസ്പി ജി.കെ.മിഥുൻ കുമാർ പറഞ്ഞു. പ്രതീകത്തിനെതിരെ ജനുവരിയിൽ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായും തങ്ങൾ തന്നെയാണ് പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും ഒരു വിഭാഗം എബിവിപി നേതാക്കൾ അവകാശപ്പെട്ടു.
Read Moreവ്യാജ ബോംബ് ഭീഷണി; അറസ്റ്റിലായത് മലയാളി യുവാവ്
ബെംഗളൂരു: യു.എസ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കമ്പനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായത് മലയാളി യുവാവ്. ഇതേ കമ്പനിയിലെ ജീവനക്കാരനായ പ്രസാദ് നവനീതാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മോശം പ്രകടനങ്ങൾ കാരണം കമ്പനി പ്രസാദിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരുന്നു. തുടർന്നുണ്ടായ പ്രകോപനമാണ് കമ്പനിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച പ്രസാദ് ഓഫീസില്‍…
Read Moreദളിത് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ റെസിഡൻഷ്യൽ സ്കൂൾ മേധാവി അറസ്റ്റിൽ
ബെംഗളൂരു: സാഗരയിലെ വനശ്രീ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സ്ഥാപന മേധാവി എച് പി മഞ്ചപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. ദലിത് വിഭാഗത്തില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തേജസ്വിനിയാണ്(13) മരിച്ചത്. സാഗര ടൗണില്‍ വരദഹള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ അധ്യയനവര്‍ഷം തുടങ്ങി അഞ്ചാം ദിവസമാണ് കുട്ടി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഛര്‍ദിയും വയറിളക്കവും കാരണം അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവം വിവാദമായതോടെ മഞ്ചപ്പ വിശദീകരണവുമായി രംഗത്ത് വന്നു. കാലുവേദന അനുഭവപ്പെട്ട കുട്ടിക്ക് തൈലം പുരട്ടുകയും മരുന്ന്…
Read Moreലൈംഗിക തൊഴിലിനായി യുവതികളെ എത്തിച്ച ഇടനിലക്കാർ പിടിയിൽ
ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലൈംഗികത്തൊഴിലിനായി നഗരത്തിലെത്തിച്ച 26 യുവതികളെ സി.സി.ബി. സംഘം രക്ഷപ്പെടുത്തി. ഇടനിലക്കാരെ പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് വെസ്റ്റ് ബെംഗളൂരുവിലെ ഏതാനും പി.ജി. സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവതികളെ കണ്ടെത്തിയത്. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ് യുവതികൾ.സംഭവത്തിൽ ഒമ്പത് ഇടനിലക്കാരെയും സി.ബി.ഐ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള യുവതികളെ ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് എത്തിച്ചിരുന്നതെന്ന് സി.സി.ബി. അന്വേഷണത്തിൽ കണ്ടെത്തി. ബ്യൂട്ടി പാർലറുകളിലും പബ്ബുകളിലും യുവതികൾക്ക്…
Read More