ബെംഗളൂരു: ചോര്‍ ബസാറില്‍ ചിത്രീകരണം നടത്തുന്നതിനിടെ ഡച്ച് യൂട്യൂബര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിൽ വ്യാപാരി അറസ്റ്റിൽ. പെഡ്രോ മോട്ടയാണ് മര്‍ദനത്തിന് ഇരയായത്. ‘ചോര്‍ ബസാറി’ല്‍ കച്ചവടക്കാരുടെ ജീവിത സാഹചര്യവും മറ്റും പകര്‍ത്തി സംസാരിച്ച് പോകവെയാണ് ഡച്ച് യൂട്യൂബര്‍ക്ക് മര്‍ദനമേറ്റത്. കയ്യില്‍ പിടിച്ച സമയം യൂട്യൂബര്‍ ‘നമസ്‌തേ’ എന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് മര്‍ദനമേറ്റത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ, പ്രദേശത്തെ കച്ചവടക്കാരനായ പ്രതിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നെറ്റിസണ്‍സ് രംഗത്തെത്തി. പെഡ്രോ മോട്ടയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പ്രതിയെ…
Read MoreTag: arrest
ഒരേ സമയം നിരവധി പേരുമായി ശാരീരിക ബന്ധം ; ചോദ്യം ചെയ്ത അമ്മയെ കൊന്നു
ഹൈദരാബാദ് : ഒരേ സമയം നിരവധി സുഹൃത്തുക്കളുമായി ശാരീരിക ബന്ധം പുലർത്തുന്നതിനെ ചോദ്യം ചെയ്ത അമ്മയെ മകൾ കൊലപ്പെടുത്തി. കാമുകനൊപ്പം ചേർന്നാണ് അവർ ഈ കൃത്യം നിർവഹിച്ചത്.കൊലപാതകത്തിനു ശേഷം മൃതദേഹം റെയിൽപാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.ഹൈദരാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ബിരുദ വിദ്യാർത്ഥിയായ മകൾ കീർത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവർ ചേർന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്.അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടിൽ സൂക്ഷിച്ച മൃതദേഹം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ റെയിൽ പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മകൾ കീർത്തിയെയും കാമുകൻമാരായ ബാൽ റെഡ്ഡിയെയും…
Read Moreവായോധികയെ കൊലപ്പെടുത്തി മുറിച്ച് കഷ്ണങ്ങളാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
ബെംഗളൂരു: വയോധികയെ കൊലപ്പെടുത്തിയ ശേഷം കൈകാലുകൾ വേർപെടുത്തി മൃതദേഹം വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ ഇന്ദൽ കുമാറിനെയാണ് ബന്നാർഘട്ട പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഔറംഗബാദിൽ നിന്ന് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ഏഴിന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആനേക്കൽ താലൂക്കിലെ ബന്നാർഘട്ട ജനതാ കോളനിയിലെ ഗീതമ്മയാണ് (53) ക്രൂരമായി കൊല്ലപ്പെട്ടത്. മേയ് 27നായിരുന്നു സംഭവം. ഗീതമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളായ ഏഴ്…
Read Moreഭാര്യാപിതാവിൽ നിന്നും 108 കോടി തട്ടിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹഫീസ് (30) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഗോവ ക്രൈംബ്രാഞ്ചാണ് ഹഫീസിനെ പിടികൂടിയത്. ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്ന് 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ് കേസ്. എറണാകുളം മരടിലെയും ബെംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജരേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് പണം കൈക്കലാക്കിയതെന്നാണ് പറയുന്നത്. ഈ വൻകിട സ്വത്ത് ഇടപാടുകൾ, ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡുകൾ, വ്യാജ…
Read Moreഎംഡിഎംഎയുമായി യുവനടൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
പാലക്കാട്: മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവനടൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോൾ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഷൗക്കത്തലി നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ട്രെയിനിൽ എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പാലക്കാട് ഒലവക്കോടിൽ വെച്ച് പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആർപിഎഫ് ക്രൈം ഇന്റലിജൻസ് അറിയിച്ചു. വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ആദ്യം കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയ ഷൗക്കത്തലി പിന്നീട് എംഡിഎംഎയിലേക്ക് ചുവട് മാറ്റുകയായിരുന്നു. ഉറങ്ങാതിരിക്കാൻ വേണ്ടിയാണ് ഷൗക്കത്തലി കഞ്ചാവിന്…
Read Moreഡിപ്പോയിൽ നിന്ന് പുറപ്പെടാൻ വൈകിയ ബസ് ഓടിച്ച മദ്യപാനിയെ പോലീസ് പിടികൂടി
ബെംഗളൂരു : ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടാൻ ഒരു മണിക്കൂറിലേറെ കാത്തിരുന്ന ശേഷം, മദ്യപാനിയായ ഒരാൾ ബസ് ഓടിച്ചു. തിങ്കളാഴ്ച ബസ് പുറപ്പെടാൻ ഏറെ വൈകിയതോടെ ഇയാൾ സ്വയം ഏറ്റെടുത്ത് ഡിപ്പോയിൽ നിർത്തി ബസ് ഓടിക്കാൻ തുടങ്ങുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ. യശപ്പ സൂര്യവംശി എന്ന പ്രതി ബസ് നിർത്തുന്നതിന് മുമ്പ് ജീപ്പിൽ ഇടിക്കുകയും ചെയ്തു. അകത്ത് ഇരുന്ന യാത്രക്കാർ പരിഭ്രാന്തരായി.അനുസരിച്ച് ബിദാർ ജില്ലയിലെ കരൺജി കെ സ്വദേശിയായ സൂര്യവംശിയെ പോലീസ് ഉടൻ പിടികൂടുകയായിരുന്നു. താൻ തന്റെ ഗ്രാമത്തിലേക്കാണ് പോകുന്നതെന്ന്…
Read Moreപശുക്കളെ കടത്തി കൊണ്ടു പോയി; 4 പേർ അറസ്റ്റിൽ
ബെംഗളൂരു: പശുക്കളെ അറവുശാലയിലേക്കു കൊണ്ടുപോയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ അംബ്ലമോഗാരു ഗ്രാമത്തില്‍ നിന്ന് പശുക്കളെ വിലകൊടുത്തു വാങ്ങിയശേഷം മിനി വാനില്‍ ഉള്ളാള്‍ താലൂക്കിലെ അലേകലയിലെ അറവുശാലയിലേക്കു കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന അഹമ്മദ് ഇര്‍സാദ്, ഖാലിദ്, ജാഫര്‍ സാദിക്, ഫയാസ് എന്നിവരെ പോലീസ് പിടികൂടി. ഇവരില്‍ ഖാലിദ് കാസര്‍ഗോഡ് സ്വദേശിയാണ്. മറ്റുള്ളവര്‍ ഉള്ളാല്‍ സ്വദേശികളും. യാത്രയ്ക്കിടെ വാഹനം കേടാവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനം തള്ളുന്നതിനിടെ ടാര്‍പോളിനില്‍ മറച്ചനിലയില്‍ പശുക്കളെ കണ്ടതു ചിലര്‍ ചോദ്യം ചെയ്തതോടെ നാലുപേരും ഓടിരക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാരുടെ…
Read Moreറെയിൽവേ ട്രാക്കിൽ കല്ലിടുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി
ബെംഗളൂരു: ഒഡീഷ ട്രെയിൻ ദുരന്തം വിതച്ച ഞെട്ടൽ മാറുന്നതിനു മുൻപ് കർണാടകയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. അരുൺ പുദൂർ എന്ന കുട്ടിയാണ് അറസ്റ്റിലായത്. റെയിൽവേ ട്രാക്കിൽ നിരവധി വലിയ കല്ലുകൾ കൂട്ടിയിടുന്നതിനിടയിൽ റെയിൽപ്പാളങ്ങളുടെ പതിവ് പരിശോധനയ്ക്കെത്തിയ ട്രാക്ക്മാൻമാരാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടിയത്. അതോടെ ഇവർ ചേർന്ന് കല്ലുകൾ പെട്ടെന്ന് നീക്കം ചെയ്തു കുട്ടിയെ റെയിൽവെ സുരക്ഷാ സേനയ്ക്ക് കൈമാറും.
Read Moreട്രെയിൻ തീവെപ്പ് ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തിന്‍റെ ഞെട്ടൽമാറും മുമ്പേ അതേ ട്രെയിനിന്റെ കോച്ചിന് തീയിട്ടതോടെ പ്രചരിച്ചത് വൻ കഥകൾ ആയിരുന്നു. കേരളത്തിൽ ഭീകരവാദം പിടിമുറുക്കിയെന്ന വിധത്തിൽ വിഷയം ഏറ്റെടുത്ത് നിരവധി പേർ രംഗത്തുവന്നു. പതിവുപോലെ വിദ്വേഷ പ്രതികരണങ്ങളും പ്രസ്താവനകളും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു. കാസർകോട് സ്ഫോടക വസ്തുശേഖരം പിടിച്ചെടുത്തതു മുതൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞതുവരെ സമൂഹ മാധ്യമങ്ങളിൽ കമന്റുകളായി. എലത്തൂരിൽ മൂന്നുപേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിന്റെ ബോഗികൾ സീൽചെയ്ത് സൂക്ഷിച്ച പാളത്തിനു സമീപമാണ് അതേ ട്രെയിനിന്റെ ഒരു കോച്ച് പൂർണമായി കത്തിനശിച്ചത്.…
Read Moreമലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം ; 4 പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു ഉള്ളാള്‍ സോമേശ്വരം ബീച്ചില്‍ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നാലുപേരെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ബസ്തിപട്പ്പുവിലെ യതീഷ്, ഉച്ചിലയിലെ സചിൻ, തലപ്പാടി സ്വദേശികളായ മോക്ഷിത്, സുഹൻ എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാഫര്‍ ശരീഫ്, മുജീബ്, ആഷിക് എന്നിവര്‍ സഹപാഠികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ബീച്ചില്‍ ചെന്നപ്പോഴായിരുന്നു ആക്രമണം. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഉള്ളാള്‍ പോലീസ് കേസെടുക്കുകയും മംഗളൂരു സിറ്റി പോലീസ് കമീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിൻ കേസന്വേഷണത്തിന് രണ്ട് പ്രത്യേക…
Read More