കൊല്ലം: കുഴത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലുടെ വിറ്റ ദമ്പതികള്‍ പിടിയില്‍. കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യം സ്വീറ്റി പകര്‍ത്തുകയായിരുന്നു. പണം നല്‍കുന്നവര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ ദൃശ്യം നല്‍കിയെന്നും പോലീസ് വ്യക്തമാക്കി. 1,500 രൂപ വരെ ഈടാക്കിയാണ് ഇവര്‍ പീഡന ദൃശ്യങ്ങള്‍ വിറ്റിരുന്നത്. ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ വാങ്ങിയവരെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreTag: arrest
ഉഡുപ്പി കോളേജ് വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവർത്തക അറസ്റ്റിൽ
ബെംഗളൂരു: ഉഡുപ്പിയിൽ കോളജിലെ വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് ശുചിമുറിയിൽ നഗ്നമായി ചിത്രീകരിച്ച സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവർത്തക ശകുന്തളയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. കോളജിലെ സംഭവം കുട്ടിക്കളിയാണെന്നും ബിജെപി അതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയാണ് ശകുന്തള ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ബന്ധുക്കൾ സംഭവത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ അദ്ദേഹം എന്തു ചെയ്യുമെന്നും ശകുന്തള ട്വീറ്റിൽ ചോദിക്കുന്നുണ്ട്. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
Read Moreകേരളത്തിലേക്ക് ലഹരി കടത്ത് നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. നൈജീരിയന്‍ സ്വദേശിയായ മോന്‍സസ് മോന്‍ഡെയെ നഗരത്തിൽ വെച്ചാണ് ബേക്കൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിലില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എയുമായി നാലു പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നൈജീരിയൻ സ്വദേശിനിയും ബെംഗളൂരുവിൽ താമസക്കാരിയുമായ ബ്ലെസിങ് ജോയിയെ ഒന്നര മാസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രധാനിയായ നൈജീരിയൻ സ്വദേശി മോന്‍സസ് മോന്‍ഡെയിലേക്ക് പോലീസ്…
Read Moreമുൻ മിസ് ആന്ധ്രയുടെ ആത്മഹത്യയിൽ ജിം ട്രെയിനർ അറസ്റ്റിൽ
ബെംഗളൂരു: മുൻ മിസ് ആന്ധ്രയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയ കുറ്റത്തിനു നഗരത്തിലെ ജിം പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ജൂലൈ 21 നാണ് വിദ്യശ്രീ ആത്മഹത്യ ചെയ്തത്. ഒരു അമേരിക്കൻ ബേസ്ഡ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു വിദ്യ. 2021 ൽ ആണ് ബസവേശ്വരയിലെ ജിം ട്രെയിനറായ അക്ഷയുമായി വിദ്യ അടുപ്പത്തിലാവുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇരുവർക്കും ഇടയിൽ പ്രശ്നം നടന്നതായി പോലീസ് പറയുന്നു. അക്ഷയ് വിദ്യയെ ഒഴിവാക്കാൻ…
Read Moreറെയില്‍വെ ട്രാക്കില്‍ റീൽസ് എടുത്ത അമ്മയ്ക്കും മകൾക്കും കിട്ടിയത് ‘എട്ടിന്റെ പണി’
ആഗ്ര: റീല്‍സിന് ലൈക്ക് കൂട്ടാൻ എന്തു സാഹസികത ചെയ്യാനും മടിക്കാത്തവരുണ്ട്. തങ്ങളുടെ വീഡിയോക്ക് പരമാവധി കാഴ്ചക്കാരുണ്ടാവുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തില്‍ റെയില്‍വെ ട്രാക്കില്‍ വച്ച് റീല്‍സ് എടുത്ത ഒരു അമ്മക്കും മകള്‍ക്കും കിട്ടിയത് എട്ടിന്‍റെ പണിയാണ്. വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ആഗ്ര ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ‘അബ് തേരേ ബിൻ ഹം ഭീ ജീ ലെംഗേ’ എന്ന ഗാനം ആലപിച്ച് പാളത്തിലൂടെ യുവതി നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ട്രാക്കിലൂടെ പതിയെ നടന്ന് മുട്ടുകുത്തുന്നതും വീഡിയോയില്‍ കാണാം. യുട്യൂബര്‍ മീന…
Read Moreലഹരി കലർന്ന ചോക്ലേറ്റുകളുടെ ഉറവിടം യുപി എന്ന് സൂചന
ബെംഗളൂരു: നഗരത്തിൽ കാർസ്റ്റ്രീറ്റിലും ഫൽനീറിലും വിറ്റ ലഹരി കലർന്ന 100 കിലോ ചോക്ലേറ്റുകൾ പിടികൂടിയതിൽ രണ്ട് പെട്ടിക്കട ഉടമകൾ അറസ്റ്റിൽ. കാർ സ്ട്രീറ്റിലെ പെട്ടിക്കട ഉടമ മംഗളൂരു വി.ടി റോഡിലെ മനോഹർ ഷെട്ടി (47), ഫൽനിറിലെ കടയുടമ യു.പി സ്വദേശി ബച്ചൻ സോങ്കാർ (45) എന്നിവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി. ഇരുവരേയും വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. ആനന്ദ ചൂർണ, പവ്വർ മുനക്കവടി, ബാം ബാം മുനക്കവടി, മഹാശക്തി മുനക്ക എന്നിങ്ങനെ നാലിനം ചോക്കലേറ്റുകളാണ് പിടികൂടിയത്. എല്ലാറ്റിന്റേയും ലേബലുകൾ ഹിന്ദിയിലാണ്. ഇവക്ക് 53,500 രൂപ വില…
Read Moreനഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരിൽ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന് റിപ്പോർട്ട്
ബെംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് കരുതുന്ന സംഘത്തിലെ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന് റിപ്പോര്‍ട്ട്. സുല്‍ത്താന്‍പാളയ സ്വദേശിയായ മുഹമ്മദ് ജുനൈദാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. അഫ്ഗാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നാണ് ഇയാള്‍ ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും സൂചന. ഭീകരാക്രമണപദ്ധതിയുടെ മുഖ്യസൂത്രധാരന്‍ ജുനൈദാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ലഷ്‌കര്‍ ഭീകരരുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട്. 2021-ല്‍ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ ഇയാള്‍ അഫ്ഗാനില്‍ നിന്നാണ് ബെംഗളൂരുവിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നിലവില്‍ പോലീസ് ജുനൈദിനെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹെബ്ബാള്‍…
Read Moreആക്രമണ പരമ്പരകള്‍ നടത്താൻ പദ്ധതിയിട്ട് എത്തിയ ഭീകര പ്രവർത്തകർ പിടിയിൽ
ബെംഗളൂരു: നഗരത്തിൽ ആക്രമണ പരമ്പര നടത്താൻ എത്തിയ ഭീകര പ്രവർത്തകരെന്ന് സംശയിക്കുന്ന അഞ്ച് പേർ പിടിയിൽ. സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും നിരവധി മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ജുനൈദ്, സൊഹൈൽ, ഉമർ, മുദാസിർ, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത് നഗരത്തിൽ സ്‌ഫോടനം നടത്താൻ ചിലർ പദ്ധതിയിടുന്നതായി സിസിബിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. 2017ലെ ഒരു കൊലപാതക കേസിലും ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭീകരപ്രവർത്തകരായ ചിലരുമായി പ്രതികൾ സമ്പർക്കം പുലരുന്നത് അവരിൽ…
Read Moreമയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിൽ
ബെംഗളൂരു: കുടക് ജില്ലയിലെ മക്കൻഡൂർ ഗ്രാമത്തിൽ ഹോംസ്റ്റേ സംവിധാനത്തിൽ യുവാക്കൾ താമസിക്കുന്നിടത്ത് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിലായി. താമസക്കാരായ 14 മംഗളൂരു സ്വദേശികളും ഉടമയും ദല്ലാളുമാണ് അറസ്റ്റിലായത്. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ 1.702 കിലോഗ്രാം കഞ്ചാവും ഒമ്പത് ഇനം മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. മംഗളൂരു സ്വദേശികളായ കെ.ഋതിക്(23), എ.വി. വിഘ്നേഷ് അജിത് അഞ്ചൻ(21),എം.സുമൻ ഹർഷിത്(26),സി.ചിരാഗ് സനിൽ(26),എം.മഞ്ചുനാഥ്(30),എൻ.ലതീഷ് നായക്(32),എ.എൻ.സചിൻ(26),വി.എം.രാഹുൽ(26),പി.എം.പ്രജ്വൽ(32),എം.വി.അവിനാഷ്(28),വി.പ്രതിക് കുമാർ (27),കെ.ധനുഷ്(28),വി.ടി.രാജേഷ്(45),എം.ദിൽരാജു(30), ഹോംസ്റ്റേ ഉടമ ബി.എച്ച്.സദാശിവ(31), ഇയാളുടെ ഇടനിലക്കാരൻ കുടക് മടിക്കേരി സ്വദേശി ബി.ഗണേഷ് (47) എന്നിവരാണ് അറസ്റ്റിലായത്.
Read Moreപാമ്പുകളെ കടത്തിയത് സ്തനങ്ങൾക്കിടയിൽ വച്ച് ; യുവതി കസ്റ്റംസ് പിടിയിൽ
ചൈന : പാമ്പുകളെ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീയാണ് തന്റെ ടോപ്പിനുള്ളിൽ അഞ്ച് പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടിയിലായത്. ഷെൻഷെനിലെ ഫ്യൂട്ടിയൻ തുറമുഖത്ത് സ്ഥിരം പരിശോധനയിലാണ് കോൺ സ്‌നെക്‌സ് എന്ന ഇനത്തിൽപെട്ട പാമ്പുകളെ തന്റെ ടോപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അസാധാരണമായ ശരീരാകൃതിയുള്ള ഒരു സ്ത്രീ യാത്രക്കാരി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ സമഗ്രമായ ബോഡി പരിശോധനയിലാണ് സ്ത്രീ ധരിച്ചിരുന്ന ടോപ്പിനുള്ളിൽ…
Read More