അർജുന്റെ മടക്കയാത്ര; മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കണ്ണാടിക്കലിലേക്ക് എത്തി; അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം

കാസർകോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മണിക്കൂറുകള്‍ക്കകം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലർച്ചെ രണ്ടരയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു. കാ​ർ​വാ​റി​ലെ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ർ​ജു​ന്റെ ഭൗ​തി​ക​ശ​രീ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഡി.​എ​ൻ.​എ പ​രി​ശോ​ധാ​ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ന്…

Read More

അർജുന്റെ ഭാര്യയ്ക്ക് ബാങ്കിൽ ജോലി നൽകി 

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഔദ്യോഗികമായി അറിയിച്ചത്. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി സര്‍വ്വീസ് സകരണ ബാങ്കിലാണ് ജോലി നല്‍കുക. അര്‍ജുന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ എല്ലാ രീതിയിലും തുടരുമെന്നും മന്ത്രി പ്രതികരിച്ചു. അര്‍ജുന്റെ വീട്ടുകാര്‍ അങ്ങനെയൊരു ആവശ്യവും പറഞ്ഞിട്ടില്ല. എന്നാല്‍ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു. ആ നിലയില്‍…

Read More

അർജുന്റെ ഭാര്യയ്ക്ക് ജോലി, 11 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകും; കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്

കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് വീട് വെച്ച്‌ നല്‍കുമെന്നും ഷിരൂർ ദുരന്തത്തില്‍ കാണാതായ ഡ്രെെവർ അർജുന്റെ ഭാര്യയ്ക്ക് ജോലിനല്‍കുമെന്നും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഭവനരഹിതരായവർക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് പഞ്ചായത്ത് നിർദ്ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്കാണ് 5 ലക്ഷം രൂപ വീതം ചെലവഴിച്ചു കൊണ്ട് വീടുകള്‍ നിർമ്മിച്ച്‌ നല്‍കുക. നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യുമായി കൂടിച്ചേർന്ന് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വീടുകളാണ് 120 ദിവസം കൊണ്ട് പൂർത്തിയാക്കുക.ബാങ്കിന്റെ 2023-24 വർഷത്തെ അറ്റലാഭം 4…

Read More

ഗംഗാവലിയിൽ നദിയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി മന്ത്രി 

ബെംഗളൂരു: ഷിരൂരിലെ ഗംഗാവലിയിൽ നദിയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. എക്സിലെ പോസ്ററിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബൂം എക്സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു. ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുരോഗമിക്കവേയാണ് നിർണായക കണ്ടെത്തൽ. അർജുന്റെ വാഹനമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നുമാണ് റിപ്പോർട്ട്‌. ഗംഗാവലിപ്പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ നാവികസേന നടത്തിയ തിരച്ചിലിൽ സോണാർ സിഗ്നൽ ലഭിച്ചിരുന്നു.  

Read More

കർണാടക സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ച് അർജുന്റെ കുടുംബം 

ബെംഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി നടത്തുന്ന രക്ഷാപ്രവർത്തനത്തില്‍ വിമർശനവുമായി കുടുംബം. ഷിരൂരില്‍ കാര്യക്ഷമമായി ഒന്നും നടക്കുന്നില്ലെന്ന് അർജുന്റെ മാതാവ് പ്രതികരിച്ചു. മകനെ കാണാതായിട്ട് 5 ദിവസമാകുന്നു, കാണാതായ ഉടനെ പോലീസില്‍ അറിയിച്ചെങ്കിലും ആദ്യ രണ്ട് ദിവസവും അലംഭാവമായിരുന്നു. പിന്നീട് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതിയത്. എന്നാല്‍ ഷിരൂരില്‍ ഒന്നും നടക്കുന്നില്ല. ദൃക്സാക്ഷികള്‍ പറയുന്നത് കേള്‍ക്കാൻ അധികൃതർ തയ്യാറാവുന്നില്ല. മകനെക്കുറിച്ച്‌ ഓർത്ത് പേടി തോന്നുന്നുണ്ട്. ജീവനുണ്ടോയെന്ന് പോലും അറിയില്ല. കർണാടക സർക്കാരിന്റെ രക്ഷാപ്രവർത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഒന്നുകില്‍ പട്ടാളത്തെ ഇറക്കണം. അല്ലെങ്കില്‍…

Read More

അർജുന്റെ മൃതദേഹം സംസ്കരിച്ചു

ബെം​ഗളുരു: ബെം​ഗളുരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അർജുന്റെ മൃതദേഹം സംസ്കരിച്ചു. ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥി അർജുൻ പ്രഭാകരൻ (22) കൊല്ലപ്പെട്ടതാകാമെന്ന അഭ്യൂഹം ശക്തമായി. ശരീരത്തിൽ മർദനമേറ്റ പാടുകളും കഴുത്തിൽ കത്തികൊണ്ടു വരഞ്ഞതുപോലെ ആഴത്തിൽ മുറിവുമുണ്ട്. മൃതദേഹത്തിൽ ചുറ്റിയ നിലയിൽ കയറും കണ്ടെത്തിയിരുന്നു.

Read More

നടൻ അർജുന്റെ പരാതിയിൽ പോലീസെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ശ്രുതി ഹരിഹരൻ രം​ഗത്ത്

ബെം​ഗളുരു: മീടൂ വിവാദത്തിൽ കുടുങ്ങിയ അർജുൻ തനിക്കെതിരെ നൽകിയ കേസ് റദ്ദാക്കണമെന്ന് ശ്രുതി ഹരിഹരൻ ആവശ്യപ്പെട്ടു. ഒക്ടോബർ 25 ന് നടിക്കെതിരെ അർജുൻ ബെം​ഗളുരുവിലെ സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.

Read More

മീടൂ വിവാദം: നടൻ ആർജുനെ ചോദ്യം ചെയ്തു

ബെം​ഗളുരു; മീടൂ വിവാദത്തിൽ കുരുങ്ങിയ അർജുനെ ചോദ്യം ചെയ്തു. നടി ശ്രുതി ഹരിഹരന്റെ പരാതിയെ തുടർന്നാണ് നടപടി. ‌‌‌‌ അർജുനെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഷൻ പരിസരത്ത് കൂടിയത്. ഇവരെ പിരിച്ച് വിടാനുള്ള ശ്രമം അവസാനം വാക്കേറ്റത്തിനു വഴിയൊരുക്കി.

Read More
Click Here to Follow Us