ബെംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി സുചന സേത് (39) അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഗോവ പോലീസ്. മകന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ഉറക്കമെഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടുവെന്നുമുള്ള മൊഴിയാണ് സുചന സേത് ചോദ്യം ചെയ്യലിനിടെ ആവർത്തിക്കുന്നത്. സുചന സേതിന്റെ ബാഗിൽനിന്ന് ടിഷ്യൂ പേപ്പറിൽ ഐ ലൈനർ ഉപയോഗിച്ച് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവുമായുള്ള ബന്ധം തീർത്ത മാനസിക പ്രയാസങ്ങളെയും മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കലഹത്തെയും കുറിച്ച് കുറിപ്പിൽ പറയുന്നുണ്ട്. ചില അവ്യക്ത ഭാഗങ്ങളുള്ള കുറിപ്പിലെ മുഴുവൻ…
Read MoreTag: ACCUSED
സ്വത്ത് തർക്കത്തിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
ബെംഗളൂരു: പെൺമക്കൾക്കുകൂടി സ്വത്ത് ഓഹരി നൽകാനുള്ള തീരുമാനത്തിൽ ക്ഷുഭിതനായ യുവാവ് വയോധികരായ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഹൊസകോട്ടെ സുലിബെലെ ഗ്രാമത്തിൽ രാമകൃഷ്ണപ്പ (70), ഭാര്യ മണിരമക്ക (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ നരസിംഹ മൂർത്തിയെ (40) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഇരുവരെയും കൊലപ്പെടുത്തിയശേഷം മകൻ വീട് പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നാട്ടിൽ കഴിഞ്ഞു. മാതാപിതാക്കളെ പതിവായി ഫോണിൽ ബന്ധപ്പെടാറുള്ള പെൺമക്കൾ ഞായറാഴ്ച വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല. തുടർന്ന് ഒരു മകൾ തിങ്കളാഴ്ച വന്നുനോക്കിയപ്പോഴാണ് ഇരുവരും മരിച്ചു…
Read Moreപ്രമുഖ ലിംഗായത്ത് മഠാധിപതി പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലെ സ്വാധീനമുള്ള ലിംഗായത്ത് മഠത്തിലെ പ്രധാന മഠാധിപതി സ്ഥാപനത്തിൽ താമസിക്കുന്ന പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ടു. 15 ഉം 16 ഉം വയസ്സുള്ള രക്ഷപ്പെട്ട രണ്ട് പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഗദ്ഗുരു മുരുകരാജേന്ദ്ര വിദ്യാപീഠ മഠത്തിലെ മഠാധിപതി ഡോ. ശിവമൂർത്തി മുരുക ശരണാരുവിനെതിരെ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തിരിക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ശിവമൂർത്തി തങ്ങളിൽ ഒരാളെ കഴിഞ്ഞ 3.5 വർഷവും മറ്റൊരാൾ കഴിഞ്ഞ ഒന്നര വർഷവും ലൈംഗികമായി പീഡിപ്പിച്ചതായി മഠത്തിലെ…
Read Moreകൊലക്കേസ് പ്രതിക്ക് കാമുകനൊപ്പം ലോഡ്ജിൽ താമസിക്കാൻ അനുമതി; പോലീസുകാർക്കെതിരെ കേസ്
ബെംഗളൂരു: കൊലക്കേസ് പ്രതിക്ക് കാമുകനൊപ്പം സ്വകാര്യ ലോഡ്ജിൽ താമസിക്കാൻ പോലീസ് സൗകര്യമൊരുക്കുന്ന ഞെട്ടിക്കുന്ന സംഭവം കർണാടകയിലെ ധാർവാഡ് നഗരത്തിൽ പുറത്തുവന്നു. കൊലപാതകക്കേസിലെ പ്രതിയായ ബച്ചാ ഖാനെ ശനിയാഴ്ച ധാർവാഡിലെ കോടതിയിൽ ഹാജരാക്കാൻ ബല്ലാരി പോലീസ് കൊണ്ടുവന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ പോകുന്നതിന് മുമ്പ് പോലീസ് പ്രതിയെ കാമുകനൊപ്പം ഹോട്ടൽ മുറിയിൽ താമസിക്കാൻ അനുവദിച്ചു. പോലീസുകാരും സ്ഥലത്ത് കാവൽ നിന്നിരുന്നതായി ഇവരെ പിടികൂടിയ പോലീസ് സംഘം അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് എത്തിയ ബച്ച ഖാന്റെ കാമുകൻ ബച്ചയ്ക്കായി നേരത്തെ മുറിയിൽ കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, ഹുബ്ബള്ളി…
Read Moreരക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് പൊലീസ്
ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ വീർഭദ്ര നഗറിൽ പോലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിക്ക് നേരെ സിറ്റി പോലീസ് വെടിയുതിർത്തു. ഭവാനി നഗറിൽ ബിൽഡർ രാജു ദൊഡ്ഡബൊമ്മനവർ വധക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന ശാസ്ത്രി നഗർ സ്വദേശി വിശാൽസിംഗ് ചൗഹാൻ എന്ന പ്രതി ശിവാജി നഗറിൽ ഒരാളെ തട്ടിക്കൊണ്ട് പോകാൻ വരികയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു. വീർഭദ്ര നഗറിന്റെ പ്രാന്തപ്രദേശത്ത് വെച്ച് പോലീസ് സംഘം ചൗഹാനെ തടഞ്ഞുവെങ്കിലും പോലീസ് കോൺസ്റ്റബിൾ യാസിൻ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടിപ്പോകാൻ ശ്രമിച്ചതിനെ…
Read Moreആസിഡ് ആക്രമണക്കേസിലെ പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പൊലീസ്
ബെംഗളൂരു: 25 കാരിയായ യുവതിക്ക് നേരെ കഴിഞ്ഞയാഴ്ച ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ അന്വേഷണം നടത്തുന്ന കാമാക്ഷിപാളയ പോലീസ്, പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി വ്യത്യസ്ത ഗെറ്റപ്പിലുള്ള പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു. ചിത്രങ്ങളിൽ കുറ്റാരോപിതൻ ക്ലീൻ ഷേവ് ചെയ്തതും മൊട്ടത്തലയോടുകൂടിയതുമായ ഫോട്ടോകളും ഉൾപ്പെടുന്നു. നൂറിലധികം പോലീസുകാരാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹെഗ്ഗനഹള്ളി ക്രോസിന് സമീപം സഞ്ജീവിനി നഗറിൽ താമസിക്കുന്ന 27 കാരനായ നാഗേഷ് എന്ന നാഗേഷ് ബാബുവാണ് പ്രതി. ഏപ്രിൽ 28ന് രാവിലെ 8.30ന്…
Read Moreയുവാവിന്റെ കൊലപാതകം; ഏഴുവർഷത്തിനുശേഷം ആന്ധ്രാ സ്വദേശികളായ പ്രതികൾ പിടിയിൽ.
ബെംഗളൂരു: കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴുവർഷത്തിനുശേഷം പ്രതികളായ ആന്ധ്രാപ്രദേശിലെ അനന്തപുർ സ്വദേശികളായ ദമ്പതിമാർ പിടിയിൽ. മുഹമ്മദ് ഗൗസ് (38), ഭാര്യ ഹീന കൗസർ (27) എന്നിവരാണ് പിടിയിലായത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു ആന്ധ്രാ സ്വദേശിയും ബെംഗളൂരുവിലെ തയ്യൽതൊഴിലാളിയുമായിരുന്ന വാസിർ പാഷയുടെ മൃതദേഹം അനന്തപുരിൽനിന്ന് കണ്ടെത്തിയത്. 2015 മേയ് 16-നായിരുന്നു സംഭവം വാസിർ പാഷയുടെ ജീർണിച്ച ശരീരം പോലീസ് അന്ന് കണ്ടടുത്തത്. തുടർന്ന് പോലീസ് കൊലപാതകത്തിന് കേസെടുത്തെങ്കിലും കൊലയാളികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന് വാസിർ പാഷയുടെ ഭാര്യ ബെംഗളൂരു പോലീസിലും…
Read Moreവില്ലുപുരം ഇരട്ടക്കൊലപാതകത്തിലെ പ്രതികൾ അറസ്റ്റിൽ.
ചെന്നൈ: വില്ലുപുരം ജില്ലയിൽ സ്ത്രീയെയും മകളെയും മരത്തടി കൊണ്ട് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മുഖംമൂടി ധരിച്ച അക്രമി 24 മണിക്കൂറിനുള്ളിൽ തിരുവണ്ണൈനല്ലൂരിൽ വെച്ചു പോലീസ് പിടിയിലായി. പ്രതികളുടെ പക്കൽ നിന്ന് അമ്മയുടെയും മകളുടെയും മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തതായി വില്ലുപുരം പോലീസ് സൂപ്രണ്ട് എൻ ശ്രീനാഥ പറഞ്ഞു. ഇവയ്ക്കുപുറമെ ഈ വർഷം ജനുവരിയിൽ കടലൂർ ജില്ലയിലെ തിരുപ്പാപ്പുലിയൂരിനടുത്തുള്ള ഗ്രാമത്തിൽ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിച്ചതിന് സബ് ഇൻസ്പെക്ടർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി…
Read Moreസ്വർണം മോഷ്ടിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ
ബെംഗളൂരു: 1.7 കിലോ സ്വർണം മോഷ്ടിച്ചതിന് രണ്ട് സൂപ്രണ്ടുമാരും രണ്ട് ഇൻസ്പെക്ടർമാരും ഉൾപ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ഏതാനും വർഷം മുമ്പ് പിടിച്ചെടുത്ത സാധനങ്ങൾ കസ്റ്റംസ് ഓഫീസ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ശനിയാഴ്ച കസ്റ്റംസ് സൂപ്രണ്ട് (വിജിലൻസ്) ശ്രീനിവാസ് ഗോപാൽ എം.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ നഷ്ടപ്പെട്ടതായി മനസിലായത്. ഇതാദ്യമായല്ല കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സ്വർണം സംഭരണിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. 2019ൽ ഗോഡൗണിൽ നിന്ന് 157 ഗ്രാം സ്വർണം കാണാതായതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സൂപ്രണ്ടുമാരും ഇൻസ്പെക്ടർമാരും ആണ് ഗോഡൗണിന്റെ ചുമതല വഹിച്ചിരുന്നത്,…
Read More