നഗരത്തിൽ വാഹനാപകടം; പൊലിഞ്ഞത് 3 ജീവനുകൾ

ബെംഗളൂരു: ഇന്നലെ രാത്രി അമിതവേഗതയിൽ വന്ന എസ്‌യുവി കാർ ഡിവൈഡറിൽ ഇടിച്ച ശേഷം ഡിവൈഡറിന് മുകളിലൂടെ ചാടി എതിരെ വന്ന ക്യാബിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ചിക്കജാല പോലീസ് പരിധിയിൽ വരുന്ന വിദ്യാനഗർ ക്രോസിന് സമീപം എയർപോർട്ട് റോഡിൽ വെച്ച് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തിൽ കാബ് പൂർണമായി തകരുകയും കാബിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അമിത വേഗതയിലെത്തിയ എസ്‌യുവിയിലുണ്ടായ രണ്ട് യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ…

Read More

അമിതവേഗത മൂലമുണ്ടായ അപകടങ്ങൾ ഏറ്റവും കൂടുതൽ ബെംഗളൂരുവിൽ ;എൻസിആർബി

ബെംഗളൂരു: ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) 2020 റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തുടനീളമുള്ള 89 പ്രധാന നഗരങ്ങളിൽ അമിതവേഗത മൂലമുള്ള അപകടങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ അമിതവേഗത മൂലം 2,993 അപകടങ്ങൾ ഉണ്ടായപ്പോൾ, ഈ സംഖ്യ സമീപ വർഷങ്ങളിലെ ഏറ്റവും താഴ്ന്നതാണ്, പ്രധാനമായും പകർച്ചവ്യാധി, ലോക്ക്ഡൗൺ, യാത്രാ നിയന്ത്രണങ്ങൾ, വർക്ക് ഫ്രം ഹോം ക്രമീകരണം എന്നിവ കാരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം അപകടങ്ങൾ കുറഞ്ഞുവരികയാണ്: 2019-ൽ 4,143, 2018-ൽ 4,289.  

Read More

വൈദ്യുതി ലൈനിൽ തട്ടി അഞ്ചാം ക്ലാസുകാരനു ദാരുണ അന്ത്യം.

ബെംഗളൂരു: വിദ്യാരണ്യ പുരയിൽ ബിബിഎംപി ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും രാമചന്ദ്രപുരം സ്വദേശിയുമായ മണി (12) ആണ് മരിച്ചത്. കളിക്കിടയിൽ പന്തെടുക്കാൻപോയ പോയ മണി വൈദ്യുതി തൂണിനു സമീപം താഴ്ന്നു കിടന്ന ലൈനിൽ തട്ടുകയായിരുന്നു. കാടുപിടിച്ചു കിടന്ന സ്ഥലത്ത് ഗുരുതരമായി പൊള്ളലേറ്റ് കിടന്ന മണിയെ ഏറെ നേരത്തിനു ശേഷം ആണ് പ്രദേശവാസികൾ കണ്ടെത്തിയത്. ബെസ്‌കോം അധികൃതർ സംഭവസ്ഥലത്തെത്തിയത് സംഘർഷത്തിനിടയാക്കി.

Read More

10 മാസത്തിനിടെ റോഡപകടങ്ങളിൽ പൊലിഞ്ഞത് 102 ജീവനുകൾ

മൈസൂരു; മൈസൂരു ന​ഗരത്തിൽ കഴിഞ്ഞ 10 മാസത്തിനിടെ ഉണ്ടായ 515 റോഡപകടങ്ങളിൽ ഇല്ലാതായത് 102 പേരുടെ ജീവനെന്ന് കണക്കുകൾ. അപകടങ്ങളിൽ 452 പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുക കൂടി ചെയ്തെന്ന് സിറ്റി ട്രാഫിക് പോലീസിന്റെ റിപ്പോർട്ട് പുറത്ത്. 2021 ജനുവരി 11 മുതൽ ഒക്ടോബർ 27 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. മൈസൂരു – ബെം​ഗളുരു ഹൈവേ, നഞ്ചൻ കോട് റോഡ്, നർസിപുർ റോഡ്, ഹുൻസൂർ റോഡ് എന്നിവിടങ്ങളിലാണ് ഏറെയും അപകടങ്ങൾ സ്ഥിരമായി നടക്കുന്നത്. മദ്യപിച്ച് വാഹനം ഓടിയ്ക്കുക, സീറ്റ് ബെൽറ്റ് , ഹെൽമറ്റ് എന്നിവ ധരിയ്ക്കാതിരിയ്ക്കുക,…

Read More

മരണക്കെണിയായി റോഡിലെ കുഴി; സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ കൗമാരക്കാരിക്ക് ലോറി കയറി ദാരുണാന്ത്യം‌

ബെം​ഗളുരു; റോഡുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം കൂടുന്നു. റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരിയായ കൗമാരക്കാരി ലോറി കയറി മരിച്ചു. മൈസൂരു റോഡ് സ്വദേശി നുപിയ (17) ആണ് മരണപ്പെട്ടത്. കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ടപ്പോൾ പുറകിലിരുന്ന നുപിയ തെറിച്ച് വീഴുകയും പിന്നിൽ വന്ന ലോറി നുപിയയുടെ ദേഹത്ത് കൂടി കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് വീണ മറ്റ് രണ്ട് പേരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയ നുപിയ സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു. വാഹനത്തിന്റെ ഡ്രൈവർ ഓടി…

Read More

നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം പോസ്റ്റിലിടിച്ച് അമ്മയും മകനും മരിച്ചു

മൈസൂരു; രാജരാജേശ്വരി ന​ഗറിൽ വൈദ്യുത തൂണിൽ കാർ ഇടിച്ച് യുവതിയും മകനും മരിച്ചു, ഭർത്താവ് ജ​ഗദീഷിന് സാരമായ പരിക്കേറ്റു. ന​ഗരത്തിലെ കനക​ദർശൻ സ്വദേശികളായ ഇവരുടെ കാർ രാവിലെ അഞ്ച് മണിക്കാണ് അപകടത്തിൽ പെട്ടത്. ലക്ഷ്മി(35), ദൈവിക് (12) എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്. കുടകിലെ കുശാൽ ന​ഗറിൽ നിന്ന് വരുകയായിരുന്നു കുടുംബം. രാജരാജേശ്വരി ന​ഗറിൽ എത്തിയതോടെ കാറിന്റെ ഒരു ടയർ പൊട്ടിത്തെറിക്കുകയും അതോടെ കാറിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയുമായിരുന്നു. കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ സമീപത്തുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അമ്മയും മകനും സംഭസസ്ഥലത്ത് തന്നെ മരണമടഞ്ഞു.

Read More

റോഡുകളുടെ ശോചനീയാവസ്ഥ; ബൈക്കപകടത്തിൽ ഒരാൾ കൂടി മരിച്ചു

ബെം​ഗളുരു; റോഡുകളുടെ ശോചനീയാവസ്ഥ പലയിടത്തും പഴയതുപോലെ തന്നെ തുടരവേ ബൈക്കപകടത്തിൽ വയോധികന് ദാരുണാന്ത്യം. റോഡിൽ കൂട്ടിയിട്ടിരുന്ന മണ്ണിൽ ബൈക്കിടിച്ചു വീണാണ് അനേക്കൽ സ്വദേശി മഡേശ(50) മരണപ്പെട്ടത്. മകളെ സന്ദർശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഹൊസൂർ മുതൽ അനേക്കൽ വരെ വീതി കൂട്ടാനായി മണ്ണെടുത്ത് കൂട്ടിയിട്ടിരുന്നു, സമാനമായ അപകടത്തിൽ 3 പേർ മരണമടഞ്ഞിരുന്നു. തീർത്തും അനാസ്ഥ മൂലമുണ്ടായ അപകടത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും പോലീസ് കേസെടുത്തു.

Read More

കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് പിടിയിൽ

ബെം​ഗളുരു; കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റിയ യുവാവ് പിടിയിൽ. ഓൾഡ് എയർപോർട്ട് റോഡിൽ കരസേനാ താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ മതിലിലേക്ക് യുവാവ് കാർ ഇടിച്ചു കയറ്റുകയായിരുന്നു. മറ്റൊരു കാറിന്റെ പിന്നിലിടിച്ച ശേഷമാണ് എഎസ്സി സെന്റർ ആൻഡ് കോളേജിന്റെ മതിലിലേക്ക് യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. ബെം​ഗളുരുവിലെ ടെക്സ്റ്റൈൽ കമ്പനി ഉടമയുടെ മകൻ ജാവിർ കരീം മേവാനി(32)യെയാണ് അൾസൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. കരീം ഉൾപ്പെടെ കാറിലുണ്ടായിരുന്ന 3 പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.…

Read More

കുഴി തിരിച്ചറിയാൻ വച്ച ബാരിക്കേഡിൽ ബൈക്കിടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം

ബെം​ഗളുരു; റോഡിലെ പൈപ്പ് ലൈൻ ജോലികൾക്കായി തുറന്നിട്ടിരുന്ന കുഴി തിരിച്ചറിയാൻ വേണ്ടി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഹെസറഘട്ട മെയിൻ റോഡിൽ ഉണ്ടായ അപകടത്തിലാണ് ദസറഹള്ളി സ്വദേശിയായ ആനന്ദപ്പ(47) മരണപ്പെട്ടത്. ജലബോർഡ് അറ്റകുറ്റപ്പണികൾക്കായി തുറന്ന കുഴിയുടെ സമീപം വച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചാണ് അപകടം. ബാരിക്കേഡ് സ്ഥാപിച്ചിടത്ത് വേണ്ടത്ര വെളിച്ചമോ, സൂചനാ ബോർഡുകളോ ഇല്ലാതിരുന്നതാണ് അപകട കാരണമായി പറയപ്പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥയും, അധികൃതരുടെ അനാസ്ഥയും മൂലം 2 ആഴ്ച്ചക്കിടെ മരണപ്പെടുന്ന മൂന്നാമത്തെ യാത്രക്കാരനാണ് ആനന്ദപ്പ.

Read More

ആംബുലൻസ് ലോറിയിലിടിച്ചു കയറി; രോ​ഗിയും ഡോക്ടറുമുൾപ്പെടെ മൂന്ന് മരണം

ബെം​ഗളുരു; അത്തിബെല്ലയിൽ ആംബുലൻസ് ലോറിയിലിടിച്ച് ഡോക്ടറും രോ​ഗിയുമുൾപ്പെടെ 3 പേർ മരിച്ചു, ആറുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് സ്വദേശി അൻവർ ഖാൻ(68), മുംബൈ സ്വദേശിയും ഡോക്ടറുമായ ജയദേവ്(44), ആബുലൻസ് ഡ്രൈവർ നാംദേവ്(35) എന്നിവരാണ് മരിയ്ച്ചത്. മഹാരാഷ്ട്രയിൽ നിന്ന് രോ​ഗിയെയും കൊണ്ട് തമിഴ്നാട്ടിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമം നടത്തുന്നതിനിടെ ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് ദാരുണ സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടനെ തന്നെ സമീപവാസികളും , യാത്രക്കാരും അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Read More
Click Here to Follow Us