നഗരത്തിൽ വാഹനാപകടം; പൊലിഞ്ഞത് 3 ജീവനുകൾ

ബെംഗളൂരു: ഇന്നലെ രാത്രി അമിതവേഗതയിൽ വന്ന എസ്‌യുവി കാർ ഡിവൈഡറിൽ ഇടിച്ച ശേഷം ഡിവൈഡറിന് മുകളിലൂടെ ചാടി എതിരെ വന്ന ക്യാബിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ചിക്കജാല പോലീസ് പരിധിയിൽ വരുന്ന വിദ്യാനഗർ ക്രോസിന് സമീപം എയർപോർട്ട് റോഡിൽ വെച്ച് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

അപകടത്തിന്റെ ആഘാതത്തിൽ കാബ് പൂർണമായി തകരുകയും കാബിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അമിത വേഗതയിലെത്തിയ എസ്‌യുവിയിലുണ്ടായ രണ്ട് യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts