സംഗീത സംവിധായകൻ കെജി ജയൻ അന്തരിച്ചു 

കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു.

Read More

ബെംഗളൂരുവിൽ നിര്യാതനായി 

ബെംഗളൂരു: ഐ.ബി.എമ്മിലെ സീനിയർ മാനേജർ മരങ്ങാട്ടുപിള്ളി മുതിരക്കാലായിൽ റെജി സിറിയക് (48) ബെംഗളൂരിൽ അന്തരിച്ചു. പ്രൊഫ. കെ.ജി.സിറിയക് മുതിരക്കാലയുടെയും പരേതയായ ഗ്ലോറിയമ്മയുടെയും മകനാണ്. ഭാര്യ: സ്വീത മാമ്മൻ (പത്തനംതിട്ട). മക്കൾ: മിഷേൽ റെജി, ബേവൻ റെജി (ഇരുവരും ബിരുദ വിദ്യാർഥികളാണ്). സഹോദരങ്ങൾ: സിജി സിറിയക് (യു.എസ്.എ.), ബിജി സിറിയക് (അബുദാബി).

Read More

ബെംഗളൂരുവിൽ മലയാളി നിര്യാതനായി

ബെംഗളൂരു: എറണാകുളം പച്ചാളം സ്വദേശി ചെറുപുള്ളിപറമ്പിൽ വീട്ടിൽ പിൻ്റോ മൊരേര (78) ബെംഗളൂരുവിൽ നിര്യാതനായി. ബെംഗളൂരു അനേക്കലിലെ ചന്ദാപുര അനേക്കൽ റോഡിലുള്ള എസ്സ് ആർ ആർ എക്സുർബിയ ലേഔട്ടിലായിരുന്നു സ്ഥിരതാമസം. ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 11ന് പച്ചാളം ചാത്തിയാത്ത് മൗണ്ട് കാർമൽ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം. ഭാര്യ: ആൻസി മൊരേര. മക്കൾ: പിൻസൺ മൊരേര, പ്രീമ ഡിക്രൂസ്, പ്രീതി മൊരേര. മരുമക്കൾ: ഷെറിൽ മൊരേര, ടോമി ഡിക്രൂസ്.

Read More

ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിൽ സ്ത്രീ മരിച്ചു; ബന്ധുക്കളെ കണ്ടെത്തിയില്ല

ബെംഗളൂരു: ജനുവരി 13 ന് ബെംഗളൂരുവിൽ വച്ച് ഹൃദയാഘാതം തുടർന്ന് മരണപ്പെട്ട ഗീത എന്ന സ്ത്രീയുടെ ബന്ധുക്കളെ ഇതുവരെയും കണ്ടെത്തിയില്ല. ബന്ധുക്കൾ എത്താത്തതിനാൽ മൃതദേഹം വിട്ടു നൽകാൻ പോലീസ് തയ്യാറാവാത്ത സ്ഥിതിയാണ് നിലവിൽ. മരണം സംഭവിച്ച് രണ്ടു ദിവസത്തിന് ശേഷവും ബന്ധുക്കൾ എത്താതിരുന്നതിനാൽ ജനുവരി 15 ന് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നു. എന്നാൽ പോലീസ് മൃതദേഹം വിട്ടു നൽകിയിട്ടില്ല. ഇവരുടെ ബന്ധുക്കളെ കുറിച്ച് വിവരം കിട്ടുന്നവർ  ഈ നമ്പറിൽ ബന്ധപ്പെടുക +919845503540

Read More

കേരള മുൻ മന്ത്രി ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1977ൽ ആലുവയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. 14 വർഷം ഡി.സി.സി പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

മലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി 

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി. കാസർഗോഡ് പന്തിയോട് മുട്ടം സ്വദേശി അസൈനാറിൻ്റെ മകൻ നിസാർ(40) ആണ് മരണപ്പെട്ടത്. ബണ്ണാർഘട്ട റോഡിൽ പ്രവർത്തിക്കുന്ന ശ്രീരാജ് ലെസി ഷോപ്പിലെ ജോലിക്കാരനായിരുന്നു നിസാർ. കടയടച്ച് രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. കാലത്ത് ഉണരാതെകണ്ടപ്പോൾ സഹപ്രവർത്തകർ തട്ടിവിളിച്ചപ്പഴാണ് മരണം സംഭവിച്ചതായി അറിഞ്ഞത്. ആൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശിഹാബ് തങ്ങൾ സെൻ്റെർ ഫോർ ഹ്യൂമാനിറ്റിയിൽ എത്തിച്ചു പരിപാലനം നടത്തി സ്വദേശത്തേക്ക് കൊണ്ട് പോയി.

Read More

ബെംഗളൂരുവിൽ നിര്യാതനായി 

ബെംഗളൂരു: ആലപ്പുഴ വീയപുരം മലപാടം കാവുംകൽ വീട്ടിൽ കെ.സി. മത്തായി (79) ബംഗളൂരുവിൽ നിര്യാതനായി. ഐ.ടി.ഐ ലിമിറ്റഡ് ബാംഗ്ലൂർ കോംപ്ലക്സ് റിട്ട. ഉദ്യോഗസ്ഥനാണ്. ബംഗളൂരു ഉദയനഗർ കുവെമ്പുറോഡിൽ ഡ്രീംസ് കോ​ട്ടേജിലായിരുന്നു സ്ഥിരതാമസം. ഭാര്യ: മോളി മത്തായി. മക്കൾ: ഡ്രീമി, നവീൻ. മരുമകൾ: മെറിൻ.

Read More

ബെംഗളുരുവിൽ നിര്യാതനായി 

ബെംഗളുരു: ഇടുക്കി സ്വദേശി കുര്യാക്കോസ് ജോർജ് (ബിനോയ്‌-48 ), ബെംഗളുരു കൊത്തന്നൂർ അനക്കല്പുരയിൽ നിര്യാതനായി. ഇടുക്കി, കഞ്ഞിക്കുഴി, വയലാനാട്ട് കുടുംബാംഗമാണ്. ഭാര്യ പ്രിയ കുര്യാക്കോസ്, മക്കൾ ജോർജ് കുര്യാക്കോസ്, ജോസഫ് കുര്യാക്കോസ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 1.30ന്, മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ പ്രർത്ഥനക്ക് ശേഷം എം. എസ്. പാളയം സെമിത്തേരിയിൽ.

Read More

നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

നടൻ മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു 

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്. കുറച്ച്‌ നാളുകളായി ചികിത്സയില്‍ ആയിരുന്നു. മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മക്കള്‍: ജൂലി, ജൂബി, ജിതിന്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് ചെമ്പ് ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍.

Read More
Click Here to Follow Us