സർക്കാർ ജീവനക്കാർക്ക് പ്രസവാവധി 12 മാസം ; പ്രഖ്യാപനവുമായി സിക്കീം 

ഗാങ്ടോക്ക്∙ സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്‌റ്റേറ്റ് സിവിൽ സർവീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ (എസ്‌എസ്‌എസ്‌എസ്‌എസ്‌എസ്‌ഒഎ) വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഈ സേവന ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി, വിശദാംശങ്ങൾ ഉടൻ അറിയിക്കും. സിക്കിമിന്റെയും ജനങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നൽകുന്ന ഉദ്യോഗസ്ഥർ…

Read More

ഐ.എന്‍.എസ് വിക്രാന്തില്‍ നേവി ഉദ്യാഗസ്ഥന്‍ ആത്മഹത്യ ചെയ്തു

കൊച്ചി: ഐ എന്‍ എസ് വിക്രാന്തില്‍ നേവി ഉദ്യാഗസ്ഥന്‍ ആത്മഹത്യ ചെയ്തു. ബീഹാര്‍ സ്വദേശി സുശാന്ത് കുമാറാണ് മരിച്ചത്. സുശാന്തിന്റെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് 19 കാരനായ നാവിക നേവി ഉദ്യാഗസ്ഥനെ ഐഎൻഎസ് വിക്രാന്ത് കപ്പലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ അസ്വഭാവിക മരണത്തിന് നേവി ഉദ്യോഗസ്ഥർ കേസ് എടുത്തു. ഇതിന് പുറമെ കേരള പോലീസിലും കേസെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

മദ്യപിച്ച് ക്ലാസ് റൂമിൽ എത്തി വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്തു

ലഖ്‌നോ: മദ്യപിച്ച് മദോന്മത്തനായി ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. യു.പി.യിലെ വിശ്വേശ്വർഗഞ്ചിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപകനായ ദുർഗ പ്രസാദ് ജോയ്സ്വാളിനെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. വിഡിയോ പ്രചരിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തിയിരുന്നു. തങ്ങളുടെ മുന്നിൽ വെച്ച് ജയ്‌സ്വാൾ പലപ്പോഴും ഇങ്ങനെ വസ്ത്രമുരിയാറുണ്ടെന്നും അശ്ലീല പ്രവൃത്തികളിലേർപ്പെടാറുണ്ടെന്നും കുട്ടികൾ പറഞ്ഞതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ഒരു വിദ്യാർത്ഥിനിയോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി വകുപ്പ് അറിയിച്ചു.…

Read More

അമ്മയോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ കാട്ടുപൂച്ച കടിച്ചു കൊണ്ടുപോയി 

യുപി : അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 15 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കാട്ടുപൂച്ച കടിച്ചെടുത്തുപാഞ്ഞു. മേൽക്കൂരയിൽ നിന്നും താഴെവീണ കുഞ്ഞിനു ദാരുണാന്ത്യം. ഉത്തരപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെ മകൻ റിഹാൻ ആണ് മരിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപം കണ്ടെങ്കിലും ദമ്പതികൾ ഓടിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണു സംഭവം.

Read More

വെള്ളപൊക്കം;നോയിഡയിൽ മുങ്ങിയത് 300 ഓളം കാറുകൾ 

നോയിഡ: ശക്തമായ മഴയിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ട്‌. അതിശക്തമായ മഴയിൽ നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതോടെയാണ് നിർത്തിയിട്ടിരുന്ന കാറുകളും മുങ്ങിയത്.   നദി കരകവിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ജില്ലാ അധികൃതർ വ്യക്തമാക്കി. നിരവധി പേർ ദൂരെയുള്ള ബന്ധുവീടുകളിലേക്കും പരിസരങ്ങളിലേക്കും മാറിത്താമസിച്ചതായി അധികൃതർ അറിയിച്ചു.

Read More

റെയില്‍വെ ട്രാക്കില്‍ റീൽസ് എടുത്ത അമ്മയ്ക്കും മകൾക്കും കിട്ടിയത് ‘എട്ടിന്റെ പണി’

ആഗ്ര: റീല്‍സിന് ലൈക്ക് കൂട്ടാൻ എന്തു സാഹസികത ചെയ്യാനും മടിക്കാത്തവരുണ്ട്. തങ്ങളുടെ വീഡിയോക്ക് പരമാവധി കാഴ്ചക്കാരുണ്ടാവുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തില്‍ റെയില്‍വെ ട്രാക്കില്‍ വച്ച് റീല്‍സ് എടുത്ത ഒരു അമ്മക്കും മകള്‍ക്കും കിട്ടിയത് എട്ടിന്‍റെ പണിയാണ്. വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ആഗ്ര ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ‘അബ് തേരേ ബിൻ ഹം ഭീ ജീ ലെംഗേ’ എന്ന ഗാനം ആലപിച്ച് പാളത്തിലൂടെ യുവതി നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ട്രാക്കിലൂടെ പതിയെ നടന്ന് മുട്ടുകുത്തുന്നതും വീഡിയോയില്‍ കാണാം. യുട്യൂബര്‍ മീന…

Read More

മർദ്ദിച്ച് അവശനാക്കിയ ശേഷം ദേഹത്ത് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു 

ആഗ്ര: മർദ്ദിച്ച ശേഷം അവശനായ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയിയിൽ വൈറലായതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ്ചെയ്തത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മർദിച്ചു അവശനാക്കിയ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റു കിടക്കുന്നയാളെ പ്രതിയും ചുറ്റിലും കൂടി നിൽക്കുന്നവരും മോശംവാക്കുകൾ പ്രയോഗിച്ച് ചീത്തവിളിക്കുന്നതും വിഡിയോയിൽ കാണാം. മൂന്നോ നാലോ മാസങ്ങൾക്കു മുൻപാണ് സംഭവം നടന്നതെന്ന് പ്രതിയെ അറസ്റ്റ് ചെയ്തശേഷം പോലീസ് പറഞ്ഞു. സംഭവത്തിൽ മറ്റു പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് ഡെപ്യൂട്ടി…

Read More

കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി വിവാഹിതയായി ; അഞ്ജു ഇനി ഫാത്തിമ 

ഇസ്ലാമാബാദ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി വിവാഹിതയായി. രാജസ്ഥാൻ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകൻ നസ്റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവരും ഒരുമിച്ച് നടക്കുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയിൽ നിന്ന് എത്തിയത്. വിസയും പാസ്പോർട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്. മതപരിവർത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചു. അപ്പർ ദിറിലെ ജില്ലാ കോടതിയിലാണ് നടന്ന നിക്കാഹ് ചടങ്ങുകൾ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവാഹത്തിന്…

Read More

മണിപ്പൂരിൽ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും; മൊബൈൽ ഇന്റെർനെറ്റിന് വിലക്ക് തുടരും 

ദില്ലി: കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാ​ഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്

Read More

സാങ്കേതിക തകരാർ പരിഹരിച്ചതായി റെയിൽവേ 

ഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം തകരാർ പരിഹരിച്ചതായി റെയിൽവേ. ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നതായും റെയിൽവേ അറിയിച്ചു. ഐ.ആർ.സി.ടി.സി വെബ്സൈറ്റും മൊബൈൽ ആപ്പുമാണ് മണിക്കൂറുകളോളം പ്രവർത്തനരഹിതമായത്. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് ബുക്കിങ്ങിൽ തടസം നേരിട്ടത്. ഔദ്യോഗിക ബുക്കിങ്ങ് സംവിധാനങ്ങൾ തകരാറിലായെങ്കിലും സ്വകാര്യ ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനിടെ, ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതികൾ ഉയർന്നു.

Read More
Click Here to Follow Us